Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദി അറേബ്യയിൽ സ്പെഷ്യലൈസ്ഡ് ഡേ സർജറി സെൻ്ററുകൾ പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ സൗദി വിപുലീകരണത്തിന് കരുത്തുപകർന്ന് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക രണ്ട് ഡേ സർജറി സെന്ററുകൾ

21 FEBRUARY 2024 04:48 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിലേക്ക് പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി റിയാദിൽ പുതിയ സ്പെഷ്യലൈസ്ഡ് ഡേ സർജറി സെന്റർ പദ്ധതി പ്രഖ്യാപിച്ച് അബുദാബി ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്‌സ്. സൗദിയിൽ സാന്നിദ്ധ്യമുറപ്പിക്കാനുള്ള ഗ്രൂപ്പിന്റെ രണ്ടാമത്തെ വലിയ പദ്ധതിയാണ് 300 മില്യൺ ദിർഹം നിക്ഷേപം പ്രതീക്ഷിക്കുന്ന ഡേ സർജറി സെന്ററുകൾ. ബുർജീലിന്റെ ബോർഡ് ഓഫ് ഡയറക്റ്റേഴ്സ് അംഗീകാരം ലഭിച്ച ആദ്യ രണ്ട് സെന്ററുകൾ 2025-ഓടെ പ്രവർത്തനം ആരംഭിക്കും.

അർബുദ ചികിത്സ, അഡ്വാൻസ്ഡ് ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ന്യൂറോളജി എന്നീ പ്രധാന സ്പെഷ്യാലിറ്റികളിൽ മിനിമലി ഇൻവേസീവ് സർജറികൾ സെന്ററുകളിൽ ലഭ്യമാക്കും. രോഗികൾക്ക് മികച്ച പരിചരണം ഉറപ്പാക്കാൻ നൂതനമായ റോബോട്ടിക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സേവനങ്ങളുമുണ്ടാകും. സ്പെഷ്യലൈസ്ഡ് ഡേ സർജറി സെൻ്ററുകൾ ബുർജീൽ ഹോൾഡിങ്‌സിന്റെ പൂർണ ഉടമസ്ഥതയിലായിരിക്കും പ്രവർത്തിക്കുക. ആരോഗ്യ സേവനങ്ങൾക്ക് മികച്ച വളർച്ച പ്രതീക്ഷിക്കുന്ന സൗദി വിപണിയിൽ ഒരു ഡേ സർജറി സെന്റർ 150 മുതൽ 200 ദശലക്ഷം റിയാൽ വരെ വാർഷിക വരുമാനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ കേന്ദ്രത്തിനും 10-15 ദശലക്ഷം ഡോളർ പ്രവർത്തന മൂലധന നിക്ഷേപമാണ് വേണ്ടിവരിക.

അബുദാബിയിലെ ബുർജീൽ ഹോൾഡിങ്‌സിന്റെ അൽ റീം സ്പെഷ്യലൈസ്ഡ് ഡേ സർജറി സെൻ്റർ മോഡലിലാണ് സൗദിയിലെ സെന്ററുകൾ ആസൂത്രണം ചെയ്യുക. 2017-ൽ ആരംഭിച്ച അൽ റീം സെന്റർ വർദ്ധിച്ച റഫറൽ നിരക്കിലൂടെ 2023-ൽ 253 ദശലക്ഷം ദിർഹം വരുമാനം രേഖപ്പെടുത്തിയിരുന്നു.

ആരോഗ്യ സേവനങ്ങൾ ശക്തമാക്കുന്നതിലൂടെ സൗദി അറേബ്യയുടെ വിഷൻ 2030-നെ പിന്തുണയ്ക്കുന്നതിൽ അഭിമാനമുണ്ടെന്ന് ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ.ഷംഷീർ വയലിൽ പറഞ്ഞു. റിഹാബിലിറ്റേഷൻ, വെൽനസ് സേവനങ്ങൾ നൽകുന്ന ഫിസിയോതെറാബിയ ശൃംഖലയും ഡേ സർജറി സെന്ററുകളും പരസ്പര പൂരകമായി പ്രവർത്തിക്കും.

സ്പെഷ്യലൈസ്ഡ് ഡേ സർജറി സെൻ്റർ മാതൃകയിലെ അനുഭവ സമ്പത്ത് സൗദിയിലെ പുതിയ കേന്ദ്രങ്ങൾക്ക് ഏറെ ഗുണകരമാകുമെന്നും രാജ്യത്തെ ആരോഗ്യമേഖലയിലെ ബുർജീലിന്റെ തുടർ പദ്ധതികൾക്ക് ഇത് ശക്തമായ പിന്തുണയേകുമെന്നും ബുർജീൽ ഹോൾഡിങ്‌സ് സിഇഒ ജോൺ സുനിൽ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (2 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (2 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (2 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (2 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (2 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (2 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (2 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (2 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (3 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (3 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (6 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (6 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (7 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (9 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (9 hours ago)

Malayali Vartha Recommends