Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ പിന്‍ഗാമിയായി സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ വൈകാതെ നിയമിതനായേക്കും; യഹിയയുടെ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഹമാസിനെയും ഹിസ്ബുള്ളയെയും മാത്രമല്ല ഇറാനെയും സിറിയയെയും ഞെട്ടിച്ചു

22 OCTOBER 2024 09:40 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ   സിന്‍വാറിന്റെ പിന്‍ഗാമിയായി സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ വൈകാതെ നിയമിതനായേക്കും.  യഹിയയുടെ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഹമാസിനെയും ഹിസ്ബുള്ളയെയും മാത്രമല്ല ഇറാനെയും സിറിയയെയും  ഞെട്ടിച്ചിരിക്കുകയാണ്. അതിനിടെ ചുമതലയേല്‍ക്കും മുന്‍പുതന്നെ മൂഹമ്മദ് സില്‍വാറിയെ മിസൈല്‍ ആക്രമണത്തില്‍  കൊലപ്പെടുത്താന്‍ ഇസ്രായേല്‍ നീക്കം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഹമാസ് അപ്പാടെ തീര്‍ന്നുവെന്നും എല്ലാ മേധാവികളെയും വകവരുത്തിയെന്നും ഇസ്രായേല്‍ അവകാശപ്പെടുമ്പോഴാണ് മുഹമ്മദ് സില്‍വാറിനെയും വകവരുത്താനുള്ള വലിയ നീക്കം ആരംഭിച്ചിരിക്കുന്നത്.

ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയില്‍ മിസൈല്‍ ഇസ്രായേല്‍ നടത്തുന്ന കനത്ത ആക്രമണത്തില്‍ മരണം ഇരുന്നൂറു കവിഞ്ഞിരിക്കുന്ന. ആഞ്ഞൂറിലേറെപ്പേര്‍ക്ക് അതീവ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.  കഴിഞ്ഞ ദിവസം വടക്കന്‍ ഗാസയില്‍  ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 73 പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ ഒരു വര്‍ഷത്തിലേറെയായി നടക്കുന്ന പോരാട്ടത്തില്‍ മരണം നാല്‍പത്തി മൂവായിരം കവിഞ്ഞു. മുന്നൂറിലേറെപ്പേര്‍ ആറു നില കെട്ടിട  അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. മൂന്നാഴ്ചയായി  ഗാസ മുനമ്പിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രയേല്‍ സൈന്യം പൂര്‍ണമായി ഉപരോധിച്ചിരിക്കുകയാണ്. ഇതിനെതുടര്‍ന്ന് വടക്കന്‍ ഗാസയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

പ്രദേശത്ത് ഇസ്രായേല്‍ പൂര്‍ണമായും ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഒരാള്‍ക്കും വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. ഭക്ഷണവും വെള്ളവുമില്ലാതെ ആയ്യായിരത്തിലേറെ പേരാണ് ബന്ദികളെപ്പോലെ കഴിയുന്നത്. ഇതേ സമയംതന്നെ ഹിസ്ബുള്ളയുമായുള്ള പോരാട്ടവും ഇസ്രായേല്‍ കടുപ്പിച്ചിരിക്കുകയാണ്. നേരത്തെ യഹിയ സിന്‍വാറിനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്കുനേരെ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയ  സാഹചര്യത്തിലാണ് ഇസ്രായേല്‍ അതിശക്തമായ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. ലെബനോനില്‍ നിന്ന് ഹിസ്ബുള്ള  വിക്ഷേപിച്ച ഡ്രോണുകളില്‍ രണ്ടെണ്ണം ഇസ്രയേല്‍ സൈന്യം പ്രതിരോധിച്ചിരുന്നു. ആക്രമണം നടന്ന സമയം നെതന്യാഹുവും കുടുംബവും ഒളിത്താവളത്തിലായിരുന്നു.  ഇതിന് പിന്നാലെ ഹമാസിനും ഹിസ്ബുള്ളയ്ക്കും ശക്തമായ മറുപടിയുമായി നെതന്യാഹു രംഗത്തെത്തുകയും ചെയ്തു. നെതന്യാഹുവിന്റെ സുരക്ഷ കൂടുതല്‍ വര്‍ധിപ്പക്കുകയും ചെയ്തു.  

ഗാസയില്‍ ഇസ്രായേല്‍ സൈന്യം ശനിയാഴ്ച്ച നടത്തിയ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനിടെ ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളുള്ള ലഘുലേഖകളും ഇസ്രയേല്‍ സൈന്യം വിമാനത്തില്‍ നിന്ന് ഗാസയിലേക്ക് വിതറി. ഹമാസ് ഇനിയൊരിക്കലും  ഗാസ ഭരിക്കില്ലെന്നും ആയുധം വെച്ച് കീഴടങ്ങുന്നവരേയും ബന്ദികളെ വിട്ടയക്കുന്നവരേയും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കാമെന്നും ലഘുലേഖയിലുണ്ട്. ഇതിനൊപ്പം എല്ലാ പൗരന്‍മാരോടും പ്രദേശത്തുനിന്നും  ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് വടക്കന്‍ ബെയ്റൂട്ടിലും ഇസ്രായേല്‍ വിമാനത്തില്‍   ലഘുലേഖകള്‍ വിതറിയിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവത്തെ  കനത്ത പോരാട്ടത്തില്‍ ഇസ്രായേല്‍ പ്രതിരോധ സേനയുടെ കമാന്‍ഡര്‍ കേണല്‍ കൊല്ലപ്പെട്ടത് ഇസ്രായേലിനെ നേരിയ തിരിച്ചടിയായി. വടക്കന്‍ ഗാസയിലുണ്ടായ ആക്രമണത്തിലാണ്  ബ്രിഗേഡ് കമാന്‍ഡര്‍ അഹ്സന്‍ ദഖ്‌സ കൊല്ലപ്പെട്ടത്. സൈനിക ടാങ്കില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ജബാലിയ പ്രദേശത്തു നടന്ന സ്‌ഫോടനത്തിലാണ്  കേണല്‍  കൊല്ലപ്പെട്ടത്.  2023 ഒക്ടോബര്‍ ഏഴിലെ  ആക്രമണത്തിന്റെ സൂത്രധാരനായ സിന്‍വാറിനെ ബുധനാഴ്ച ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതോടെ ഹമാസ് പോരാളികള്‍ക്ക് ശക്തനായ നേതാവില്ലാതായിരിക്കുകയാണ്.

മൂന്ന് മാസത്തിനുള്ളില്‍ ഹമാസിന് ഹമാസുകള്‍ക്ക് ഏറ്റവും പ്രധാനികളായ   രണ്ട്  ഉന്നത നേതാക്കളാണ് കൊല്ലപ്പെട്ടത്. യഹിയ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച്  സിന്‍വാറിന്റെ അവസാന നിമിഷങ്ങള്‍ കാണിക്കുന്ന ഡ്രോണ്‍ ഫൂട്ടേജ് ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടതും ഹമാസിന് കനത്ത മാനക്കേടായി മാറി.ഹമാസിന്റെ മുന്‍ മേധാവി ഇസ്മായില്‍ ഹനിയയെ ജൂലൈയില്‍ ഇറാനില്‍ വെച്ച് മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേല്‍ വധിച്ചിരുന്നു.ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങുകയും യുദ്ധം അവസാനിക്കുകയും ചെയ്യുന്നത് വരെ ഇസ്രായേലി ബന്ദികളെ തിരികെ നല്‍കില്ലെന്ന് സിന്‍വാറിന്റെ ഡെപ്യൂട്ടി ഖലീല്‍ അല്‍-ഹയ്യ വെള്ളിയാഴ്ച കുറിപ്പ് ഇറക്കിയതും ഇസ്രായേലിനെ പ്രകോപ്പിച്ചിട്ടുണ്ട്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (6 minutes ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (10 minutes ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (21 minutes ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (45 minutes ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (54 minutes ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (1 hour ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (1 hour ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (1 hour ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (2 hours ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (2 hours ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (2 hours ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (3 hours ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

Malayali Vartha Recommends