Widgets Magazine
20
Jan / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹമാസ് ഇസ്രായേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു; ഇന്ന് മോചിപ്പിക്കുന്നവരുടെ പേരുകൾ ഹമാസ് കൈമാറി...


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം : 22 വരെ മഴ സാധ്യത...


ലോകത്തിലെ ഏറ്റവും വലിയ തീർഥാടകസംഗമം...ഇത്രയും കോടികണക്കിന് ജനങ്ങൾ അവിടേക്ക് എത്തുമ്പോൾ സുരക്ഷയും അതീവ പ്രാധാന്യമാണ്..11 ടെതർഡ് ഡ്രോണുകളും ആന്റി-ഡ്രോൺ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്...


നിലവിളി കേട്ട് ആദ്യം ഓടി എത്തിയത് കൊടുവാൾ നൽകിയ അയൽവീട്ടുകാർ; ജന്മം നൽകിയതിനുള്ള ശിക്ഷ താൻ നടപ്പാക്കിയെന്ന് ആക്രോശം...


ചുമ്മാതല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ വിജിലൻസ് വകുപ്പ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ റെയ്ഡ് നടത്തിയത്.... കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ഇതാദ്യമായാണ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്...

സഹികെട്ട് കുടുംബം രംഗത്ത്... ഗായകന്‍ പി.ജയചന്ദ്രന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് കുടുംബം; പി.ജയചന്ദ്രന്‍ ആരോഗ്യവാന്‍

07 JULY 2024 08:18 AM IST
മലയാളി വാര്‍ത്ത

ആള്‍ക്കാരെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക എന്നത് തികച്ചും തെറ്റാണ്. അത്തരത്തിലുള്ള പ്രചരണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ പി ജയചന്ദ്രന്റെ കുടുംബം. പി ജയചന്ദ്രന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് കുടുംബം.

ജയചന്ദ്രന്‍ ആരോഗ്യവാനാണെന്നും പ്രായാധിക്യത്തിന്റേതായ പ്രശ്‌നങ്ങളല്ലാതെ മറ്റു തരത്തിലുള്ള അവശതകള്‍ ഇല്ലെന്നും ഗായകനുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല. ഇപ്പോള്‍ പ്രചരിക്കുന്ന ഫോട്ടോ ഒന്നര മാസം മുന്‍പെടുത്തതാണ്. അദ്ദേഹം ഇപ്പോള്‍ വീട്ടില്‍ തന്നെയുണ്ട്. ആ ഫോട്ടോയ്‌ക്കൊപ്പം പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്.

സോഷ്യല്‍ മീഡിയയില്‍ ആരോ ഇങ്ങനെ കഥകള്‍ എഴുതി വിട്ടതാണ്. പ്രായാധിക്യത്തിന്റേതായ പ്രശ്‌നങ്ങളുണ്ട്. അല്ലാതെ, പ്രചരിക്കുന്നതു പോലെയുള്ള പ്രശ്‌നങ്ങളില്ല. ഗുരുതരമായ എന്തോ കുഴപ്പമുണ്ടെന്നൊക്കെയാണ് എഴുതി വിട്ടിരിക്കുന്നത്. അതു തെറ്റായ വാര്‍ത്തയാണെന്നും പി.ജയചന്ദ്രന്റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

പി. ജയചന്ദ്രന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയിലാണെന്നും പറയുന്ന ചിത്രവും കുറിപ്പും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, പ്രചരിക്കുന്നതില്‍ വാസ്തവമില്ലെന്നു കുടുംബം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. മാര്‍ച്ച് മൂന്നിനായിരുന്നു പി.ജയചന്ദ്രന്‍ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്.

മലയാളത്തിന്റെ ഭാവഗായകനാണ് പി ജയചന്ദ്രന്‍. ഭാവഗായകന്‍ എന്നത് മലയാളികള്‍ക്ക് ഭംഗിയുള്ള വാക്ക് മാത്രമല്ലാതാക്കി മാറ്റിയത് പി ജയചന്ദ്രനാണ്. അനുരാഗ ഗാനം പോലെ, അഴകിന്റെ അല പോലെ നമ്മളിലേക്ക് ഒഴുകിയെത്തിയ ആ ശബ്ദത്തിന് എണ്‍പതു വയസ്സിന്റെ ചെറുപ്പം പിന്നിടുന്നു... നമ്മുടെയൊക്കെ അഞ്ച് പതിറ്റാണ്ടു കാലത്തെ പ്രണയത്തെ, കാത്തിരിപ്പിനെ, വിരഹത്തെ, വേദനയെ നഷ്ടബോധത്തെ ഒക്കെ സ്വന്തം ശബ്ദം കൊണ്ട് അദ്ദേഹം ഭാവസാന്ദ്രമാക്കിക്കൊണ്ടേയിരിക്കുന്നു... ആര്‍ദ്രവും ശാന്തവും തീക്ഷ്ണവുമായ തന്റെ ശബ്ദം കൊണ്ട് അദ്ദേഹം കേള്‍വിക്കാരെ എത്തിക്കുന്നത് അനുഭൂതിയുടെ മറ്റൊരു ലോകത്തിലാണ്.

യേശുദാസും ജയചന്ദ്രനും സംഗീത ലോകത്തെത്തിയത് സമകാലികരായാണ്. മലയാള സംഗീത ലോകം അതുവരെ കാണാത്ത പ്രതിഭകളായതു കൊണ്ട് തന്നെ താരതമ്യങ്ങള്‍, ഫാന്‍ ഫെയ്റ്റുകള്‍ ഒക്കെ ഇവരുടെ പേരില്‍ അന്ന് മുതല്‍ ഇന്ന് വരെ തുടര്‍ന്നു കൊണ്ടിരിക്കുന്നു. പക്ഷേ അവര്‍ തമ്മിലുള്ള വ്യത്യസ്തതയാണ് ഇവിടുത്തെ ഗാന ശാഖയെ ഇത്ര സമ്പന്നമാക്കിയത്. ജയചന്ദ്രന്‍ പാടിയ അനുരാഗ ഗാനം പോലെയോ, രാജീവ നയനയോ, മഞ്ഞലയില്‍ മുങ്ങിതോര്‍ത്തിയോ, നീലഗിരിയുടെ സഖികളോ സ്വയം വര ചന്ദ്രികയോ, നീയൊരു പുഴയായോ, തേരിറങ്ങും മുകിലെയോ ഒന്നും മറ്റൊരാള്‍ക്ക് അതുപോലെ കേള്‍വിക്കരിലേക്ക് എത്തിക്കാനാവില്ല എന്നതു കൊണ്ട് തന്നെ താരതമ്യങ്ങള്‍ക്കൊന്നും അര്‍ഥമേയില്ല...

ചില പ്രതിഭകളെ കുറിച്ച് പറയാറുണ്ട്, അവര്‍ അവരോടു തന്നെ മത്സരിക്കുകയാണെന്ന്. ജയചന്ദ്രന്റെ കാര്യത്തില്‍ അത് എന്നും ശരിയാണ്... അദ്ദേഹത്തിന്റെ കള്‍ട്ട് ക്ലാസ്സിക് ആയ മഞ്ഞലയില്‍ മുങ്ങിതോര്‍ത്തിയും ഏതാണ്ട് അര നൂറ്റാണ്ട് കഴിഞ്ഞു പുറത്തിറങ്ങിയ ഉറങ്ങാതെ രാവുറങ്ങിയും അതിനുള്ള തെളിവാണ്. ധനുമാസ ചന്ദ്രിക തെളിഞ്ഞു വരുന്നതും അഴിഞ്ഞു കിടന്ന പുടവയായി നിലാവിനെ മടിയില്‍ വയ്ക്കുന്നതുമൊക്കെ ഇത്ര ഭംഗിയായി കേള്‍ക്കുന്നവരിലേക്കെത്തിക്കാന്‍ ജയചന്ദ്രന്റെ ശബ്ദത്തോളം മറ്റൊന്നിനും ആവില്ല. അദ്ദേഹം പാടിയതു പോലെ കേവല മര്‍ത്യഭാഷ കൊണ്ട് ആ ശബ്ദത്തെയും അതുണ്ടാക്കുന്ന ഭാവത്തെയും വര്‍ണിക്കുക ഒട്ടും എളുപ്പമല്ല.

ശില്പ ഭദ്രതക്കും ചട്ടകൂടുകള്‍ക്കും അപ്പുറം പാട്ട് ഹൃദയത്തെ തുളഞ്ഞു പോകുന്ന അനുഭൂതിയാണ് അതുണ്ടാക്കുന്നത്. സ്വപ്നം പോലെ മനോഹരമായ യഥാര്‍ഥ്യമാണ് അദ്ദേഹത്തിന്റെ ശബ്ദം. കാലം മാറ്റം വരുത്താത്ത ഭാവമാണ് അതിന്റെ നിലനില്‍പ്. സിനിമാ സംഗീതത്തില്‍ നിന്ന് പതിനഞ്ച് വര്‍ഷം അദ്ദേഹം വിട്ടു നിന്നു. ഭക്തി ഗാനങ്ങളും ഗാനമേളയും ഒക്കെയായി അദ്ദേഹം പോപ്പുലര്‍ മ്യൂസിക്കിന്റെ ഏതോ ഓരത്ത് നിന്നു. പക്ഷേ അതിന് മുന്നേയും പിന്നെയും അദ്ദേഹം പാടിക്കൊണ്ടേയിരുന്നു. അത് നമ്മള്‍ അദ്ഭുതത്തോടെ കേട്ടു. മലയാളത്തില്‍ നിന്ന് തമിഴിലേക്കും സിനിമയില്‍ നിന്നു ലളിത ഗാനത്തിലേക്കും ഭക്തി ഗാനത്തിലേക്കുമെല്ലാം അദ്ദേഹം ചുവടു മാറ്റിക്കൊണ്ടേയിരുന്നു... പക്ഷേ മാറാതെ ആ ഭാവം അദ്ദേഹത്തിനു കൂട്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളിയാം മൂല ബീച്ച് റോഡില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ജീപ്പിടിച്ച് ആറ് വയസുകാരന്‍ മരിച്ചു  (7 minutes ago)

ആലപ്പുഴയിലെ രണ്ട് താലൂക്കുകളില്‍ ഇന്ന് പ്രാദേശിക അവധി  (14 minutes ago)

സങ്കടക്കാഴ്ചയായി.... സൈക്കിള്‍ യാത്രക്കാരന്‍ കാറിടിച്ചു മരിച്ചു....  (26 minutes ago)

കത്തിക്കുത്ത് കേസിലെ പ്രതിയെ അറസ്റ്റു ചെയ്തത് നേര്‍ച്ചയാഘോഷത്തിനിടെ....  (49 minutes ago)

അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും...  (1 hour ago)

മണ്ണാര്‍ക്കാട് രണ്ട് വാഹനാപകടങ്ങളില്‍ 6 പേര്‍ക്ക് പരിക്ക്....  (1 hour ago)

ഷാരോണ്‍ രാജ് കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും....  (1 hour ago)

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍...  (10 hours ago)

റിയല്‍ എസ്റ്റേറ്റ് ഡീലറായ 30കാരി മരിച്ച സംഭവം; ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ പങ്കാളി കൊന്നതെന്ന് കുടുംബം  (10 hours ago)

മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; താരത്തിന്റെ മുത്തശ്ശിയും അമ്മാവനും മരിച്ചു  (11 hours ago)

രാജ്യത്തിനെതിരെ പോരാടുമെന്ന പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; ബിജെപിയോടും ആര്‍എസ്എസിനോടും രാജ്യത്തോടും തന്നെ നമ്മള്‍ പോരാടിക്കൊണ്ടിരിക്കുകയാണ് എന്നാണ് രാഹുലിന്റെ വാക്  (11 hours ago)

ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ അതിഥിത്തൊഴിലാളികളും...  (11 hours ago)

തമ്പാനൂരിലെ ഹോട്ടലില്‍ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മൃതദേഹം സഹോദരങ്ങളുടേത്; തിരുവനന്തപുരത്ത് എത്തിയത് ഭിന്നശേഷിക്കാരിയായ സഹോദരിയുടെ ചികിത്സയ്ക്കായി....  (16 hours ago)

ഹമാസ് ഇസ്രായേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു; ഇന്ന് മോചിപ്പിക്കുന്നവരുടെ പേരുകൾ ഹമാസ് കൈമാറി...  (16 hours ago)

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം : 22 വരെ മഴ സാധ്യത...  (16 hours ago)

Malayali Vartha Recommends