Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

മദ്യപിച്ചത് കൊണ്ടല്ല, എനിക്ക് കരൾ നഷ്ടമായത് : ഒടുവിൽ ബാല അത് വെളിപ്പെടുത്തി...

22 MAY 2023 03:24 PM IST
മലയാളി വാര്‍ത്ത

നടൻ ബാല കരൾ രോഗം മൂർച്ഛിച്ച് ഗുരുതരാവസ്ഥയിലാണെന്ന വാർത്തകൾ വന്നപ്പോൾ മുതൽ സിനിമാ പ്രേമികളെല്ലാം പ്രാർഥനയിലായിരുന്നു. അതുകൊണ്ട് തന്നെ ബാലയുടെ ജീവിതത്തിലേക്കുള്ള തിരിച്ച് വരവ് അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും മാത്രമല്ല പ്രേക്ഷകരും ആരാധകരും ഒരുപോലെ ആഘോഷമാക്കിരുന്നു. മുൻപത്തെ പോലെ തന്റെ കുഞ്ഞ് വലിയ വീഡിയോകളെല്ലാം പങ്കുവച്ച് സോഷ്യൽ മീഡിയയിലും ബാല സജീവമായി കഴിഞ്ഞു.

പെട്ടെന്നാണ് ബാല ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണെന്ന വാർത്ത പുറത്ത് വരുന്നത്. വാർത്ത ഏവർക്കും ഞെട്ടലായി. നടൻ വേണ്ടി നിരവധി ആരാധകരുടെ പ്രാർത്ഥനകളുണ്ടായിരുന്നു. ഗുരുതരാവസ്ഥയിലായ ബാലയെ കാണാൻ മുൻ ഭാര്യ അമൃത സുരേഷും മകളും എത്തി. ഇപ്പോഴിതാ തന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബാല. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

എന്നെ സ്നേഹിക്കുന്ന ഇത്രയധികം മലയാളികളുണ്ടെന്ന് തിരിച്ചറിഞ്ഞ ദിവസമായിരുന്നു. തിരിച്ചു വരുമെന്നായിരുന്നു അവരുടെ വിശ്വാസവും പ്രാർത്ഥനയും. അവസാനം ഡോക്ടറെ കണ്ടപ്പോൾ പറഞ്ഞു 40 ദിവസമായിട്ടേയുള്ളൂ പക്ഷെ ആറ് മാസത്തിന്റെ റിക്കവറിയായെന്ന്. എന്താ നിങ്ങൾ കഴിക്കുന്നതെന്ന് ചോദിച്ചു. പാല് കൂടുതൽ കുടിക്കുന്നുണ്ട്. പ്രത്യേകിച്ചൊന്നും കഴിക്കുന്നില്ലെന്ന് പറഞ്ഞു. രണ്ട് മാസം ഐസിയുവിൽ തന്നെയായിരുന്നു. ഇപ്പോൾ നന്നായി വ്യായാമം ചെയ്യുന്നുണ്ടെന്നും ബാല പറഞ്ഞു. സിനിമകൾ വരാനിരിക്കുന്നുണ്ട്. ഹോസ്പിറ്റലാവുന്നതിന് മുമ്പ് ഒരു സിനിമയുടെ അഡ്വാൻസ് വാങ്ങിയിരുന്നു.

 

അവരെ വിളിച്ച് എന്ത് വേണമെങ്കിലും എനിക്ക് സംഭവിക്കും അഡ്വാൻസ് തിരിച്ച് തരാമെന്ന് പറഞ്ഞു. ഇല്ല, ബാല എന്ന ആർട്ടിസ്റ്റിനെ അത്രയും ഇഷ്ടപ്പെട്ടാണ് അഡ്വാൻസ് തന്നത്, നിങ്ങൾ പോയി തിരിച്ചു വാ എന്ന് പറഞ്ഞു. പ്രെഡ്യൂസർ ഒരു നടനെ സ്നേഹിക്കേണ്ട ആവശ്യമില്ല. പക്ഷെ അതിനും മേൽ വന്ന ബന്ധമാണ് ആത്മവിശ്വാസമെന്നും ബാല വ്യക്തമാക്കി. മെഡിക്കൽ ടേം പ്രകാരം ഞാൻ കഴിഞ്ഞിരുന്നു.

വീട്ടുകാർക്ക് സമയം കൊടുക്കുക, അദ്ദേഹം മനസ്സമാധാനമായി പോട്ടെ എന്നാണ് ഡോക്ടർമാർ സംസാരിച്ചത്. അര മണിക്കൂറിനുള്ളിൽ ഒരു അത്ഭുതം നടന്നു. കാത്തിരുന്നു. ഒരു മണിക്കൂർ വെച്ച് ബോഡി മെച്ചപ്പെട്ടു. പത്ത് മണിക്കൂർ കഴിഞ്ഞപ്പോൾ ഓപ്പറേഷൻ ചെയ്ത് നോക്കാം എന്ന് പറഞ്ഞു' അവയവ ദാനം ചെയ്ത ഡോണർ ജേക്കബ് ജോസഫ് കാണിച്ച ധൈര്യത്തെക്കുറിച്ചും ബാല സംസാരിച്ചു.

'ഇടയ്ക്ക് വെച്ച് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾക്കും അത് റിസ്കാണെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്തായാലും ഇറങ്ങി. ഈ മനുഷ്യന് വേണ്ടി റിസ്കെടുക്കാൻ തയ്യാറാണെന്ന് പറഞ്ഞു. ഡോണറുടെ ഫാമിലിയിൽ എല്ലാവരും ഉറച്ച് നിന്നു. എന്റെ ചാരിറ്റി പ്രവർത്തനങ്ങൾ അവർക്കറിയാമായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ ശേഷമാണ് ഞാനത് അറിയുന്നത്. ഉണ്ണി മുകുന്ദൻ ആശുപത്രിയിൽ വന്നിരുന്നു. അത് കഴിഞ്ഞ് ഞാൻ വിളിക്കാൻ നോക്കി. ഫോണിൽ കിട്ടിയില്ല. വിദേശത്ത് പോയിരിക്കുകയാണ്. ടൊവിനോയും ലാലേട്ടനും വിളിച്ചിരുന്നു. അമ്മ സംഘടനയും അന്വേഷിച്ചു.

ബാബുരാജും സുരേഷ് കൃഷ്ണയും ആശുപത്രിയിൽ വന്നിരുന്നു. സഹായിക്കാനല്ല, കൂടെ നിന്നു. അത് വലിയ കാര്യം. സാമ്പത്തിക സഹായം വേണോ എന്ന് ചോദിച്ചിരുന്നു.വേണ്ടെന്ന് പറഞ്ഞു. പക്ഷെ ചോദിച്ചില്ലേയെന്നും ബാല ചൂണ്ടിക്കാട്ടി. മദ്യപാനമാണ് കരൾ രോഗത്തിന് കാരണമെന്ന ആരോപണത്തിനും ബാല മറുപടി നൽകി. മദ്യപിച്ചിട്ടുണ്ട്. അത് കൊണ്ട് കരൾ പോയതല്ല. എന്നെ രക്ഷപ്പെടുത്തി മുമ്പോട്ട് കൊണ്ട് പോവാൻ ദൈവമുണ്ട്. ഡ്രഗ്സിനെതിരെ ക്യാമ്പയിൻ നടത്തിയ ആളാണ് താനെന്നും ബാല പറഞ്ഞു. അഭിനയത്തിലേയ്ക്ക് താരം തിരിച്ച് വരാൻ തയ്യാറെടുക്കുകയാണ്. ഇതിനോടകം രണ്ട് മൂന്ന് പടം സൈൻ ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (2 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (2 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (4 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (7 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (7 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (8 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends