Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ദേഹത്ത് എണ്ണ തേയ്ക്കുമ്പോള്‍ ചില പ്രത്യേക ഭാഗങ്ങളില്‍ എണ്ണ തേയ്ക്കുന്നത്ആരോഗ്യത്തിനു വളരെ ഏറെ ഗുണം ചെയ്യും...പ്രത്യേകിച്ച് കാലിനടിയില്‍ എണ്ണ തേയ്ക്കുന്നത്...

25 AUGUST 2019 01:55 PM IST
മലയാളി വാര്‍ത്ത

വെളിച്ചെണ്ണ ആരോഗ്യത്തിന് നല്ലതാണോ അല്ലയോ എന്ന വിഷയത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. വെളിച്ചെണ്ണ ഹൃദ്രോഗത്തിനും കൊളസ്‌ട്രോൾ കൂടാനും കാരണമാകും എന്ന് ചിലർ പറയുമ്പോൾ വെളിച്ചെണ്ണ, ശരീരത്തിലെ ഇന്‍സുലിന്‍ നില മെച്ചപ്പെടുത്തുകയും, പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യും എന്നും മറ്റൊരു വിഭാഗം പറയുന്നുണ്ട്.

ഏറ്റവും പുതിയ ഒരു പഠനം അനുസരിച്ച് വെളിച്ചെണ്ണയ്ക്ക് ഒട്ടനവധി ആരോഗ്യഗുണങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യത്തിനും വെളിച്ചെണ്ണ ഉത്തമമാണ് എന്നുള്ളത്

.ഇതില്‍ സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍, ലോറിക് ആസിഡ്, കാപ്രിക് ആസിഡ്, കാപ്രിലിക് ആസിഡ്, പോളിഫിനോളുകള്‍, വൈറ്റമിന്‍, ഇ, കെ, അയേണ്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശാരീരികവ്യവസ്ഥകള്‍ക്ക് ഏറെ പ്രയോജനം ഉള്ളതാണ്

രാത്രി കിടക്കാന്‍ നേരത്ത് കാല്‍പാദത്തില്‍, പ്രത്യേകിച്ചു കാലിനടിയില്‍ വെളിച്ചെണ്ണ കൊണ്ടു മസാജ് ചെയ്യുന്നത് വളരെ നല്ലതാണ് . രാത്രി കിടക്കാന്‍ നേരത്തു കാലിനടിയില്‍ വെളിച്ചെണ്ണ പുരട്ടുന്നത് ഒട്ടേറെ അസുഖങ്ങൾക്കുള്ള പരിഹാരമാണ് അവ ഏതെല്ലാമാണെന്നു നോക്കാം

ദേഹത്ത് എണ്ണ തേയ്ക്കുമ്പോള്‍ ചില പ്രത്യേക ഭാഗങ്ങളില്‍ എണ്ണ തേയ്ക്കുന്നത് ആരോഗ്യത്തിനു വളരെ ഏറെ ഗുണം ചെയ്യും .പ്രത്യേകിച്ച് കാലിനടിയില്‍ എണ്ണ തേയ്ക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.

അതുപോലെ തന്നെ ചെവിയ്ക്കു പിന്നില്‍ എണ്ണ തേയ്ക്കുന്നത് കാലുകള്‍ക്ക് തണുപ്പേകാന്‍ നല്ലതാണ്. കണ്ണിനു ചുറ്റും എണ്ണ തേയ്ക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദേഹം മുഴുവന്‍ എണ്ണ പുരട്ടി മസാജ് ചെയ്ത് അല്‍പനേരം കഴിഞ്ഞാണ് കുളിയ്‌ക്കേണ്ടത്. തേച്ചുകുളി ഒട്ടുമിക്ക രോഗത്തിനുമുള്ള പ്രതിവിധിയായി ആയുർവേദത്തിൽ പറയുന്നുണ്ട്. ഫംഗസ്, യീസ്റ്റ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്നതു കൊണ്ടുതന്നെ ചര്‍മപ്രശ്‌നങ്ങള്‍ക്കും വെളിച്ചെണ്ണ ഏറെ നല്ലതാണ്

നിറുകയില്‍ വെളിച്ചെണ്ണ തേച്ചു ദിവസവും കുളിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് . അതുപോലെതന്നെ കാലിനടിയിൽ എണ്ണതേക്കുന്നത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഏറെ സഹായിക്കും. ശരീരത്തിലെ രക്തപ്രവാഹം മെച്ചപ്പെടുന്നത് ഹൃദയത്തിനും തലച്ചോറിനുമെല്ലാം നല്ലതാണ്.

കാല്‍ മരവിയ്ക്കുന്നത്, കോള്‍ഡ് ഫീറ്റ് പോലെയുള്ള പ്രശ്‌നങ്ങള്‍ എന്നിവക്കുള്ള നല്ലൊരു പരിഹാരമാണിത്. കാലിനടിയിൽ എണ്ണ തേക്കുന്നത് കാലിനു ചൂടു നല്‍കുന്നു. രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതും ഇത് ഗുണകരമാണ് . കാലിലെ മരവിപ്പിനു കാരണം രക്തപ്രവാഹം കുറയുന്നതു കൂടിയാണ്.

ഗര്‍ഭിണികള്‍ കാലില്‍ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. ഇത് ഗർഭകാലത്ത് ഗർഭിണികളുടെ കാലിലുണ്ടാകാന്‍ സാധ്യതയുള്ള നീരു കുറയ്ക്കുവാനും കാല്‍വേദന കുറയ്ക്കുവാനുമെല്ലാം കാൽപ്പാദത്തിൽ വെളിച്ചെണ്ണ പുരട്ടിയാൽ മതി. . കാലില്‍ ഫ്‌ളൂയിഡ് അടിഞ്ഞു കൂടിയിട്ടുള്ള നീരു കുറയ്ക്കുവാനും ഇതു സഹായിക്കുന്നു.

കാലിന്റെ ചര്‍മത്തിന് ആരോഗ്യമുണ്ടാകാനും വെളിച്ചെണ്ണ ഏറെ നല്ലതാണ്. ചര്‍മം വിണ്ടു കീറുന്നതു തടയുവാന്‍ സഹായിക്കുന്ന ഒന്നാണിത്. ദിവസവും കാലിൽ എന്ന പുരട്ടിയാൽ കാല്‍ വിണ്ടു കീറുന്നതിനു കുറവുണ്ടാകും . കാലിലെ മൃതകോശങ്ങള്‍ നീക്കാനുള്ള നല്ലൊരു വഴി കൂടി ആണെന്നതിനാൽ പെഡിക്യൂർ ചെയ്യുന്ന ഗുണം ലഭിക്കും ...ഇതു വഴി കാലിന്റെ ചര്‍മത്തിന് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു.

തണുപ്പുള്ള കാലാവസ്ഥകളില്‍ ശരീരത്തിന് ചൂടു നല്‍കുന്നതിനും വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ് . തണുപ്പു മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഇത് ഒഴിവാക്കും. സന്ധിവേദനയുള്ളവർ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്.

കുളിയ്ക്കുമ്പോഴും കാലിനടിയില്‍ എണ്ണ പുരട്ടാണ് പ്രത്യേകം ശ്രദ്ധിക്കണം .ഇത് ചൂട് നിയന്ത്രിക്കുന്നതിനു സഹായിക്കും .നമ്മുടെ കാരണവന്മാരുടെ ആരോഗ്യരഹസ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു എണ്ണ തേച്ചു കുളി. നിറുകയിലും ദേഹത്തുമെല്ലാം വെളിച്ചെണ്ണ തേച്ചു വിശാലമായുള്ള ഒരു കുളി ആരോഗ്യത്തിനൊപ്പം ഉന്മേഷദായകം കൂടിയാണ്

കിടക്കാന്‍ നേരത്തും കുളിയ്ക്കുന്ന നേരത്തുമെല്ലാം കാലിനടിയില്‍ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് കണ്ണിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. കാഴ്ച ശക്തി വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഇതു സഹായിക്കും.അതുപോലെ നല്ല ഉറക്കം കിട്ടാനും ഈ വെളിച്ചെണ്ണ മസാജ് ഗുണകരമാണ്. ഇത് ശരീരത്തിനും നാഡികള്‍ക്കുമെല്ലാം സുഖം നല്‍കുന്നു. നാഡികളെ ശാന്തമാക്കുന്നു. സ്‌ട്രെസ്, ടെന്‍ഷന്‍ പോലുള്ളവ പരിഹരിയ്ക്കാനുള്ള ഒന്നു കൂടിയാണിത്

സൗന്ദര്യ സംരക്ഷണോപാധി

വളരെ നല്ല സൗന്ദര്യ സംരക്ഷണോപാധി കൂടിയാണ് വെളിച്ചെണ്ണ എന്ന് പറഞ്ഞുവല്ലോ ..കടലമാവും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും വെളിച്ചെണ്ണയും കലര്‍ത്തി ചര്‍മത്തില്‍ പുരട്ടുന്നത് ചര്‍മത്തിന് നിറവും തിളക്കവും നല്‍കും. വരണ്ട ചര്‍മ്മം മാറാനും, മുഖത്തെ ചുളിവുകളും മുരുമുരുപ്പ് മാറാനും ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ 10 തുളളി വെളിച്ചണ്ണ ചേര്‍ത്ത് യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റി കഴിഞ്ഞ് കഴുകി കളഞാൽ മതി
മുഖത്തെ അഴുക്കുകള്‍ കളയാനും , കറുത്ത പാടുകള്‍ നീക്കാനും ചര്‍മ്മം മൃദുവാക്കനും ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴയുടെ ജെല്‍ 10 തുളളി വെളിച്ചണ്ണയുമായി മിക്സ് ചെയ്തു പുരട്ടി നന്നായി മസാജ് ചെയ്താൽ മതി

മുടിയുടെ സംരക്ഷണത്തിനും വെളിച്ചെണ്ണയേക്കാള്‍ നല്ലൊരു മരുന്ന് വേറെയില്ല എന്ന് തന്നെ പറയാം. കടകളിൽ കിട്ടുന്ന വിലയേറിയ എണ്ണകളെക്കാൾ എന്തുകൊണ്ടും മെച്ചമാണ് ശുദ്ധമായ വെളിച്ചെണ്ണ . സ്ഥിരമായി വെളിച്ചെണ്ണ തേച്ച് കഴുകുന്നത്, മുടികൊഴിച്ചിലും താരനും ഒഴിവാക്കി, കൂടുതല്‍ മൃദുത്വവും അഴകും നല്‍കുന്നു. കൂടാതെ ആരോഗ്യമുള്ള മുടി നന്നായി തഴച്ചുവളരുന്നതിനും ഇത് സഹായിക്കും

പല്ലിന്റെ ആരോഗ്യത്തിന് വെളിച്ചണ്ണയുപയോഗിച്ചുള്ള ഓയില്‍ പുള്ളിംഗ് വളരെ ഗുണം ചെയ്യും . ഫംഗസ്,യീസ്റ്റ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതാന് വെളിച്ചെണ്ണ എന്നതിനാൽ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും വെളിച്ചെണ്ണ ഏറെ നല്ലതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (41 minutes ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (54 minutes ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (1 hour ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (1 hour ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (1 hour ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (2 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (2 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (2 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (4 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (4 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (5 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (5 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (5 hours ago)

Malayali Vartha Recommends