Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍


റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം


ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍


സിനിമ സെറ്റില്‍ കുഴഞ്ഞുവീണു തമിഴ് ഹാസ്യ താരം .... ചികിത്സയിലിരിക്കെ റോബോ ശങ്കര്‍ അന്തരിച്ചു....സംസ്‌കാരം ഇന്ന്


പമ്പയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും

അമിതമായ സ്‌ട്രെസും പ്രശ്നങ്ങളും വിഷാദം ഉള്‍പ്പടെയുള്ള മാനസിക പ്രശ്‌നങ്ങളിലേക്ക് നയിച്ചെന്നുവരാം. അതിനാല്‍ ടെന്‍ഷനെയും സ്‌ട്രെസിനെയും തുടക്കത്തില്‍ തന്നെ ഇല്ലാതാക്കി, ഇവയെ നേരിടനുള്ള ധൈര്യം സ്വയം ഉണ്ടാക്കിയെടുക്കണം

11 JUNE 2019 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഹീമോഫീലിയ ചികിത്സയില്‍ സുപ്രധാന നാഴികകല്ല്... ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം

വൃക്കകൾ തകരാറിലായാൽ ശരീരം നൽകുന്ന മുന്നറിയിപ്പുകൾ

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍... സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

മാനസികമായിട്ടോ വികാരപരമായോ സമ്മർദ്ദത്തിൽ ആകുന്നതിനെയാണ് സ്ട്രെസ് എന്ന് പറയുന്നത്. പ്രെഷർ താങ്ങാൻ പറ്റാത്തതിന് അപ്പുറമാകുമ്പോൾ സ്‌ട്രെസ് ആയി മാറും.സ്ട്രെസ് ഉണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ ചില്ലറയല്ല

ദിനം പ്രതി പലവിധ ടെന്‍ഷനുകളെ അഭിമുഖീകരിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ചെറിയ രീതിയിലുള്ള ടെൻഷനും സ്ട്രെസ്സും മനസികാരോഗ്യത്തിന് നല്ലതാണ്..പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും അവ കൈകാര്യം ചെയ്യാനുമുള്ള കഴിവ് വ്യക്തിത്വത്തെ വളർത്തും

എന്നാല്‍, അമിതമായ സ്‌ട്രെസും പ്രശ്നങ്ങളും വിഷാദം ഉള്‍പ്പടെയുള്ള മാനസിക പ്രശ്‌നങ്ങളിലേക്ക് നയിച്ചെന്നുവരാം. അതിനാല്‍ ടെന്‍ഷനെയും സ്‌ട്രെസിനെയും തുടക്കത്തില്‍ തന്നെ ഇല്ലാതാക്കി, ഇവയെ നേരിടനുള്ള ധൈര്യം സ്വയം ഉണ്ടാക്കിയെടുക്കണം

ദിവസവും ആളുകളെ അഭിമുഖീകരിക്കുകയും അവരോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്യുക എന്നതാണ് ടെന്‍ഷനെയും സ്‌ടെസ്‌സിനെയും അകറ്റാനുള്ള ഏറ്റവും ഉത്തമമായ വഴി. ആളുകളൊട് ഇടപഴകുന്നതിലൂടെ ടെന്‍ഷനും സ്‌ട്രെസും മിനിറ്റുകള്‍കൊണ്ട് ഇല്ലാതാകും എന്ന് ജേണല്‍ ഒഫ് ഹാപ്പിനസ് സ്റ്റഡീസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ലവിങ്‌ കൈന്‍ഡ്‌നെസ് എന്ന് മനഃശാസ്ത്ര വിദഗ്ദ്ധര്‍ നല്‍കിയ ഈ വിദ്യ ടെന്‍ഷനും സ്‌ട്രെസും അപ്പാട്ട് മാറ്റാൻ സഹായിക്കുന്നതാണ്. ആളുകളുമയി സംസാരിക്കുക വഴി സ്‌നേഹം പങ്കുവയ്ക്കുകയും ഇത് പോസിറ്റീവായ മാറ്റങ്ങള്‍ക്ക് കാരണമാകും ചെയ്യുമെന്നാണ് മനഃശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്

മറ്റുള്ളവര്‍ക്ക് സ്‌നേഹം പങ്കുവക്കുക വഴി ആളുകള്‍ക്ക് സ്വയം സന്തോഷം കണ്ടെത്താന്‍ സാധിക്കും എന്നും പഠനം പറയുന്നു.
ആഴ്ചയിൽ മൂന്നോ നാലോ ദിവസമെങ്കിലും 30 -45 മിനിറ്റ് വ്യായാമം ചെയ്യുന്നത് സ്ട്രെസ് വരാതിരിക്കാൻ സഹായിക്കും ..വ്യായാമത്തിന് സമ്മർദ്ദവും ഡിപ്രെഷനും കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു
ഓടുന്നതും നീന്തുന്നതും യോഗ ചെയ്യുന്നതുമെല്ലാം സ്ട്രെസ് കുറക്കാൻ സഹായിക്കും .
സമ്മർദ്ദം കുറയ്ക്കാൻ മസാജ് തെറാപ്പി വളരെ നല്ലതാണ്.ഇത് ശാരീരികവും മാനസികവുമായ ടെൻഷൻ കുറയ്ക്കും. സമ്മർദ്ദം അല്ലെങ്കിൽ സ്ട്രെസ് അനുഭവപ്പെടുമ്പോൾ സ്വയം കഴുത്ത് ,ചെവി ,കൈകൾ എന്നിവ മസാജ് ചെയ്യുന്നത് ഗുണം ചെയ്യും

സ്ട്രെസ് അകറ്റുന്നതിൽ ഭക്ഷണത്തിനും കാര്യമായ പങ്കുണ്ട്. സമ്മർദ്ദം കൂടുമ്പോൾ ചിലർ അമിത ഭക്ഷണം കഴിക്കാറുണ്ട്.കൂടുതൽ കലോറി ഉള്ളതും കൊഴുപ്പ് അടങ്ങിയതുമായ ഭക്ഷണം സമ്മർദ്ദം കൂടാൻ ഇടയാക്കും... ഉണ്ടാക്കും

ആപ്പിൾ,പഴം,ബദാം എന്നിവ കഴിക്കുക.ആരോഗ്യകരമല്ലാത്തതും മധുരമുള്ളതുമായ പലഹാരങ്ങൾ ഒഴിവാക്കുക..കഫീൻ ,പഞ്ചസാര എന്നിവ ഊർജ്ജം നൽകുമെങ്കിലും ഉറക്കം കുറയ്ക്കുകയും സമ്മർദ്ദം കൂട്ടുകയും ചെയ്യുന്നവയാണ്..

ആരോഗ്യകരമായി ഇരിക്കാനായി പലർക്കും രാത്രിയിൽ 7 -9 മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്.
ഉറക്കക്കൂടുതലും കുറവും നിങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കും അതിനാൽ ഒരേ അളവിൽ ഉറങ്ങാൻ ശ്രമിക്കുക.

മെഡിറ്റേഷനും ഒരിനും വ്യായാമമുറയാണ് . സ്‌ട്രെസ് കുറയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ല വഴികളിലൊന്നാണ് ഇത്. കണ്ണുകളടച്ച് നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന ഏതെങ്കിലും അഞ്ച് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക.പതുക്കെ ശ്വാസോച്ഛാസം ചെയ്യണം...ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ശ്വാസം എത്തുന്നതായി സങ്കൽപ്പിക്കുക. ഇങ്ങനെ 10-15 മിനിറ്റു നേരം ഇരിയ്ക്കാം. സ്‌ട്രെസ് കുറയുന്നതായി നിങ്ങള്‍ക്ക് തന്നെ അനുഭവപ്പെടും

സ്‌ട്രെച്ചിംഗും ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ കുറയ്ക്കാന്‍ പറ്റിയ വ്യയാമം തന്നെയാണ്. കാലുകള്‍ അകറ്റി വച്ച് വലതുകൈ കൊണ്ട് ഇടതുഭാഗത്ത് നിലത്തു തൊടുക. ഇടതുകൈ കൊണ്ട് വലതുഭാഗത്ത് നിലത്തു തൊടണം. ഇത് നാലോ അഞ്ചോ തവണ ആവര്‍ത്തിക്കാം. സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന വ്യായാമമാണിത്.

നിലത്ത് കാലുകള്‍ പിണച്ചു വച്ചിരിക്കുക. കൈകള്‍ പുറകിലേക്കു പിണച്ചു പിടിക്കുക. തല പിന്നോട്ടാക്കി നിലത്തു തൊടാന്‍ ശ്രമിക്കണം. ആദ്യതവണ ഇങ്ങനെ പറ്റിയില്ലെന്നിരിക്കും. എന്നാല്‍ ഇങ്ങനെ ആവര്‍ത്തിച്ചു ചെയ്യുന്നതു വഴി ഇത് സാധ്യമാകും. ഇത് സെട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വ്യായാമമാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി,  (5 minutes ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കുമെന്ന് മന്ത്രി  (29 minutes ago)

വംശീയ പീഡനം ആരോപിച്ച് കുടുംബം  (31 minutes ago)

കുത്തേറ്റ യുവാവ് നിരവധി കേസുകളില്‍ പ്രതി...  (39 minutes ago)

ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യമാരായി  (51 minutes ago)

66 കോടി രൂപയുടെ കരാറിൽ  (57 minutes ago)

ഒരു ദിവസത്തെ സന്ദര്‍ശനം മാത്രമാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍  (1 hour ago)

മോദിക്ക് വോട്ട് ചെയ്തു കൊണ്ട് ചെയ്യും  (1 hour ago)

അയ്യപ്പ സംഗമവും ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞെന്ന ആക്ഷേപവും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും...  (1 hour ago)

മകളല്ല ഒരു കേസ് മാത്രമാണ്  (1 hour ago)

ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും....  (1 hour ago)

ചിലര്‍ക്ക് തൊഴില്‍ നഷ്ടത്തിനും ജയില്‍വാസത്തിനും സാധ്യത .... കന്നിമാസത്തെ പൊതുവായ ഫലം ഇങ്ങനെ....  (1 hour ago)

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (2 hours ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (2 hours ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (2 hours ago)

Malayali Vartha Recommends