Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കൊറോണ വൈറസ് സെക്സിലൂടെ പകരുമോ...ആശങ്കക്ക് മറുപടി നൽകി പഠനങ്ങൾ

04 MARCH 2020 05:18 PM IST
മലയാളി വാര്‍ത്ത

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി അടക്കി വാഴുന്ന വില്ലനാണ് കൊറോണ വൈറസ്. ചൈനയിലെ വുഹാനിലാണ് ആദ്യമായി രോഗബാധ കണ്ടെത്തുന്നത്. തുടർന്ന് ലോകത്തിലെ വിവിധ ഭാഗത്തേക്ക് രോഗം പടർന്നു പിടിക്കുകയായിരുന്നു. കൊറോണ വൈറസിനുനേരെയുള്ള (കോവിഡ്-19) പോരാട്ടം ലോകം ഇതുവരെ കണ്ടിട്ടില്ലാത്തൊരു ഘട്ടത്തിലേക്ക് കടക്കുന്നതായി ലോകാരോഗ്യസംഘടന അടുത്തിടെ വ്യക്തമാക്കിയിരുന്നു . പ്രഭവസ്ഥാനമായ ചൈനയിലേതിനെക്കാൾ ഇരട്ടിവേഗത്തിലാണ് ലോകത്ത് കൊറോണ പടരുന്നത്. ചൈനയിൽ പുതിയ രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതും മറ്റുരാജ്യങ്ങളിൽ വർധിച്ചതും യു.എസിൽ ആറുപേർ മരിച്ചതും ആശങ്ക ഉയർത്തുന്നതായി ഡബ്ല്യു.എച്ച്.ഒ. വ്യക്തമാക്കിയിരുന്നു .

ചൈനയിൽ ചൊവ്വാഴ്ച സ്ഥിരീകരിച്ചതിനെക്കാൾ ഒമ്പതിരട്ടിയോളംപേരിലാണ് മറ്റുരാജ്യങ്ങളിൽ കഴിഞ്ഞദിവസം രോഗബാധ സ്ഥിതീകരിച്ചത് . ചൈന സ്വീകരിച്ച ശക്തമായ പ്രതിരോധനടപടികളും നിയന്ത്രണങ്ങളുമാണ് അവിടെ വൈറസ്ബാധ കുറയാൻ കാരണമെന്നും ലോകാരോഗ്യസംഘടന പറഞ്ഞു. ലോകത്ത് കൊറോണ ബാധിച്ചുള്ള മരണം ചൊവ്വാഴ്ചയോടെ 3131 ആയി. കഴിഞ്ഞദിവസം ചൈനയിൽ 33 പേരും ഇറാനിൽ 11 പേരുമാണ് മരിച്ചത്. ഇതോടെ ചൈനയിൽ ആകെ മരണം 2945 ആയി. ഇറാനിൽ 77-ഉം ഇറ്റലിയിൽ 52-ഉം യു.എസിൽ ആറുപേരും മരിച്ചു.

രോഗ ബാധയേറ്റ് മരിച്ചവരുടെ എണ്ണം വർധിച്ചതോടെ കൊറോണ വൈറസിനെക്കുറിച്ചുള്ള ആശങ്കകളും സംശയങ്ങളും ദിനംപ്രതി വർധിച്ചു വരുകയാണ്. നിരവധി വ്യാജ പ്രചാരണങ്ങളും രോഗത്തെ സംബന്ധിച്ച് പരക്കുന്നു. രോഗ ബാധ ശാരീരിക സമ്പർക്കത്തിലൂടെ പകരുമോ എന്ന സംശയമാണ് ഇപ്പോൾ കുടുതലും പുറത്തു വരുന്നത്. കൊറോണ വൈറസ് എളുപ്പത്തിൽ പടരുന്ന രോഗമാണ് . ഇത് രോഗിയില്‍ നിന്നും മറ്റുള്ളവരിലേയ്ക്ക് എളുപ്പത്തില്‍ പടരുന്നു. ചുമയിലൂടെ, തുമ്മലിലൂടെ, രോഗി സ്പര്‍ശിച്ച വസ്തുക്കളിലൂടെ, രോഗിയുടെ സ്പര്‍ശനത്തിലൂടെയെല്ലാം രോഗം പകരാമെന്നാണ് മെഡിക്കല്‍ ലോകം അഭിപ്രായപ്പെടുന്നത്. കെട്ടിപ്പിയ്ക്കുക, ചുംബിയ്ക്കുക എന്നിവക്കുപുറമെ ഹസ്തദാനം പോലും ഒഴിവാക്കണം എന്നതാണ് ഇപ്പോള്‍ മെഡിക്കൽ സയന്‍സ് നല്‍കുന്ന വിശദീകരണം. ഇതിനോടൊപ്പം സെക്‌സിലൂടെ കൊറോണ വൈറസ് പകരുമോയെന്ന കാര്യത്തിലും സംശയങ്ങൾ ഉയർന്നു വരുന്നുണ്ട്. രോഗിയുടെ വൈറല്‍ ഡ്രോപ് ലൈറ്റ്, അഥവാ വൈറസ് അടങ്ങിയ എന്തെങ്കിലും കണിക നമ്മുടെ ശരീരത്തില്‍ എത്തിയിട്ടുണ്ടെങ്കില്‍ കൊറോണ പടരാന്‍ സാധ്യതയേറെയാണ്. ഇക്കാരണം കൊണ്ടാണ് ശാരീരിക ബന്ധത്തിലൂടെ കൊറോണ പകരുമോ എന്ന സംശയം വ്യാപകമാകുന്നത്.

എന്നാല്‍ സെക്‌സിലൂടെ കൊറോണ വൈറസ് പകരുകയില്ല എന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത് . ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നുണ്ടെന്നും ഗവേഷകർ വെളിപ്പെടുത്തുന്നു. എന്നാൽ ശ്വാസത്തിലൂടെയും സ്രവങ്ങളിലൂടെയും വൈറസ് ബാധ പകരാനുള്ള സാധ്യത ഏറെയാണ്.

വ്യക്തി ശുചിത്വം പാലിക്കുക എന്നതും കൈകൾ ഇടക്കിക്കിടെ കഴുകുന്നതും മുക്കും വായുമെല്ലാം രോഗം പകരാതെ മുടിവെക്കുകയും ചെയ്യുന്നതോടെ ഒരു പരിധിവരെ രോഗത്തെ തടയാനാകും. രോഗ ബാധയേറ്റവരുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതും രോഗ ബാധ ഏൽക്കുന്നതിൽ നിന്നും ഒരു പരിധിവരെ രക്ഷിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends