Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..

പ്രമേഹ രോഗികൾ ലിച്ചി കഴിച്ചാൽ സംഭവിക്കുന്നത് ... രാത്രി ലിച്ചി കഴിച്ചാൽ മരണം ..? പാകമാകാത്ത പഴങ്ങളും കുരുവും കഴിക്കരുത്...!

10 MAY 2023 05:13 PM IST
മലയാളി വാര്‍ത്ത

ഈ മാസങ്ങളിൽ റോഡ് സൈഡിൽ ധാരാളം ലിച്ചി പഴങ്ങൾ കൂട്ടിയിട്ടു കാണാറുണ്ട്.. അകത്ത് പൾപ്പുള്ള ഈ പഴം രുചിയും അതെ സമയം പോഷകഗുണങ്ങൾ ഉള്ളതുമാണ് . ഇന്ത്യയുടെ വടക്ക്, വടകുകിഴക്കൻ സംസ്ഥാനങ്ങളിൽ ധാരാളമായി കൃഷി ചെയ്യുന്നുണ്ട് ലിച്ചിപ്പഴം. പക്ഷേ ലിച്ചിയുടെ ജന്മദേശം ചൈന ആണ് ..

ഇപ്പോൾ നമ്മുടെ നാട്ടിലും ലിച്ചിയും റംബൂട്ടാനുമൊക്കെ ഉണ്ടാകുന്നുണ്ട് .. മിതമായ അളവിൽ കഴിക്കുമ്പോൾ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ആരോഗ്യകരമായ പഴമാണ് ലിച്ചി പക്ഷെ ലിച്ചി ചിലരിലെങ്കിലും അതി മാരകമായ അലർജിക്ക് കാരണമാകാറുണ്ട് . പക്ഷെ പലപ്പോഴും നമ്മൾക്ക്കിട്ടുന്നത് മൂപ്പെത്താതെ പഴുപ്പിച്ചെടുത്ത ലിച്ചിയാകും . ഇവയാണ് അപകടം ..

 ലിച്ചിയുടെ ഗുണമായി എടുത്തുപറയുന്നത് രക്തസമ്മർദ്ദം കുറയ്ക്കുന്നു എന്നാണ് . പക്ഷെ ഇത് തന്നെയാണ് അപകടകരമാകുന്നതും .. അതുകൊണ്ടാണ് രാത്രികാലങ്ങളിൽ ലിച്ചി കഴിക്കരുതെന്ന് പറയുന്നത് . കാരണം ഉറക്കത്തിൽ ബി പി കുറഞ്ഞ് മരണം വരെ സംഭവിക്കുന്ന സംഭവങ്ങൾ അപൂർവമല്ല. പ്രത്യേകിച്ച് രാത്രി ഭക്ഷണം കഴിക്കാതെ ലിച്ചി മാത്രം കഴിക്കുകയോ കൂടുതൽ അളവിൽ ലിച്ചി കഴിക്കുകയോ ചെയ്യുന്നത് ബി പി കുറയാൻ കാരണമായേക്കാം 

 

 


ഇനി ലിച്ചി പ്രമേഹ രോഗികളിൽ പ്രയാസങ്ങൾ ഉണ്ടാക്കുമോ എന്നാണെങ്കിൽ പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉൽപാദിപ്പിക്കുന്നില്ലെങ്കിലോ ശരീര കോശങ്ങൾ ഉൽ‌പാദിപ്പിക്കുന്ന ഇൻസുലിൻ പ്രതികരിക്കുന്നില്ലെങ്കിലോ ആണ് പ്രമേഹം ഉണ്ടാകുന്നത് .ഇൗ രണ്ട് അവസ്ഥകളിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും..പ്രമേഹമുള്ള ആളുകൾ രക്തത്തിലെ പഞ്ചസാര നിയന്ത്രണ വിധേയമാക്കാൻ ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള പഞ്ചസാര ഉൽ‌പന്നങ്ങളിൽ നിന്നും ഭക്ഷണങ്ങളിൽ നിന്നും മാറി നിൽക്കണം എന്നാണ് ഡോക്ടർമാർ സാധാരണ നിർദേശിക്കാറ്. ഗ്ലൈസമിക് ഇൻഡക്സ് 55 ൽ കുറവാണെങ്കിൽ അവ പ്രമേഹരോഗികൾക്ക് കഴിക്കാം എന്നാണ് സാധാരണ പറയാറുള്ളത്. ലിച്ചി പഴത്തിന്റെ ഗ്ലൈസെമിക് സൂചിക 50 ആണ്. അതായത് ഏകദേശം ബോർഡർ ലൈൻ.

 

അതുകൊണ്ടു തന്നെ പ്രമേഹ രോഗികൾ അധികം ലിച്ചിപ്പഴം കഴിക്കാതിരിക്കുന്നത് തന്നെയാണ് ഉത്തമം.
 ഇനി അഥവാ ലിച്ചിപ്പഴം അത്രയേറെ  ഇഷ്ടമാണെങ്കിൽ രണ്ടോ മൂന്നോ എണ്ണം രാവിലെയോ അല്ലെങ്കിൽ ഉച്ചഭക്ഷണ സമയത്തോ കഴിക്കാം. പക്ഷെ  ഭക്ഷണത്തിന് ശേഷമോ രാത്രി ഉറങ്ങുന്നതിനു മുൻപോ കഴിക്കരുത്. കാരണം ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും... അതേ സമയം ചെറിപ്പഴം പ്രമേഹ രോഗികൾക്ക് കഴിക്കാം എന്ന് പറയാറുണ്ട്. കാരണം ചെറിപ്പഴത്തിന്റെ ഗ്ലൈസമിക് ഇൻഡക്സ് 22 ആണ്. ചെറിപ്പഴം പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്ന പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.

 

പ്രമേഹം ബി പി തുടങ്ങിയ അസുഖങ്ങൾ ഇല്ലാത്തവരിൽ ചെറിയ അളവിൽ ലിച്ചിപ്പഴം കഴിക്കുന്നത് വളരെയേറെ  ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട് ..വിറ്റാമിൻ സി യുടെ ഒരു കലവറ തന്നെയാണ് ലിച്ചി പഴം. ഫൈബർ ഘടകങ്ങൾ ധാരാളമടങ്ങിയ ലിച്ചി പഴം നമ്മുടെ ദഹന പ്രക്രിയയെ വളരെയധികം സഹായിക്കും. ഉദര പ്രശ്നങ്ങളെ ഒരു പരിധിവരെ തടയാൻ ലിച്ചിപ്പഴത്തിനാവും.

 



വിറ്റാമിൻ ബി-കോംപ്ലക്സ്, ഫൈറ്റോ ന്യൂട്രിയന്റ് ഫ്ലേവനോയ്ഡുകൾ എന്നിവയും നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. രക്തത്തിന്റെ ഉദ്പാദനത്തിന് ആവശ്യമായ പോഷകങ്ങളുടെ സമൃദ്ധമായ ഉറവിടമാണ് ലിച്ചി. ആർ‌ബി‌സിയുടെ രൂപീകരണത്തിന് ആവശ്യമായ മാംഗനീസ്, മഗ്നീഷ്യം, ചെമ്പ്, ഇരുമ്പ്, ഫോളേറ്റ് എന്നിവയും ഈ പഴത്തിൽ ഉണ്ട് ..ലിച്ചിയിൽ നല്ല അളവിൽ ഫൈബറും വിറ്റാമിൻ ബി കോംപ്ലക്സും കോപ്പറും പൊട്ടാസ്യവുമടക്കം നിരവധി മിനറലുകൾ  അടങ്ങിയിട്ടുണ്ട് .ചർമ സംരക്ഷണത്തിനും ലിച്ചി പഴം നല്ലൊരു മരുന്നാണ്.

ബിഹാറിലെ മുസാഫർപൂർ ജില്ലയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ലിച്ചി വളരുന്ന പ്രദേശങ്ങളിൽ മസ്തിഷ്കജ്വരം പടരുന്നതായും  അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം എന്ന ഈ രോഗാവസ്ഥകരണം കുട്ടികൾ മരണപ്പെടുന്നതായുമുള്ള റിപ്പോർട്ടുകൾ വന്നിട്ടുണ്ടായിരുന്നു .. രാത്രിയിൽ ഒഴിഞ്ഞ വയറ്റിൽ ഉറങ്ങുക, ഈർപ്പം മൂലമുള്ള നിർജ്ജലീകരണം, ഒഴിഞ്ഞ വയറ്റിൽ ലിച്ചി കഴിക്കുക എന്നിവയാണ് എൻസെഫലൈറ്റിസിന്റെ കാരണം എന്നത് വളരെ പ്രധാനമാണ്. എൻസെഫലൈറ്റിസ് ഒരു വൈറൽ രോഗമാണ്, ഇത് കടുത്ത പനി, ഹൃദയാഘാതം, തലവേദന തുടങ്ങിയ  ലക്ഷണങ്ങൾ ഉണ്ടാക്കുന്നു

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലിച്ചി പഴം ഉല്‍പാദിപ്പിക്കുന്നത് ബിഹാറിലാണ്..ലിച്ചി പഴത്തില്‍ പ്രത്യേകിച്ച് പാകമാകാത്ത ഫലത്തില്‍ ചില അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. .. ബിഹാറിലെ ഗ്രാമങ്ങളില്‍ പൊതുവെ ദാരിദ്ര്യമാണ് .. സ്ക്കൂൾ അവധി ആയ മെയ് ജൂണ്‍ മാസങ്ങളില്‍ കുട്ടികള്‍ പകല്‍ മുഴുവന്‍ ലിച്ചി പഴ തോട്ടങ്ങളില്‍ ജോലിചെയ്യാനും മറ്റുമായി പോകും . വയറു നിറയെ ലിച്ചി പഴം കഴിച്ചു വൈകിട്ട് വീട്ടില്‍ തിരിച്ചെത്തുന്ന ഈ കുട്ടികള്‍ അത്താഴം കഴിക്കാതെ ഉറങ്ങുന്നു. മിക്ക കുട്ടികള്‍ക്കും അര്‍ധരാത്രിയോ വെളുപ്പിനോ ബോധക്കേടും അപസ്മാരവും ഉണ്ടാകുന്നത് പതിവായപ്പോഴാണ് ഇത്തരമൊരു അന്വേഷണം നടന്നത് .

പാകമാകാത്ത ലിച്ചി പഴ കുരുവില്‍ അടങ്ങിയ വിഷ പദാര്‍ത്ഥ ത്തിന്റെ അംശം കുട്ടികളുടെ മൂത്ര പരിശോധനയില്‍ കണ്ടു. പഴങ്ങളില്‍ സ്വാഭാവികമായി കാണുന്ന ടോക്‌സിനുകള്‍ ആയ ഹൈപ്പോ ഗ്ലൈസിന്‍ A, MCPG (Methylenecyclopropylglycine) എന്നിവ ലിച്ചി പഴത്തില്‍ അടങ്ങിയിട്ടുണ്ട് എന്ന് കണ്ടു.

ഈ ടോക്‌സിനുകള്‍ ഗ്ലൂക്കോസ് സിന്തെസിസ് തകരാറില്‍ ആക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ താഴ്ന്ന് തലച്ചോറിന് വീക്കം (Brain inflammation) ഉണ്ടാകുകയും ചെയ്യുന്നു. ലിച്ചി പഴം കൂടുതല്‍ അളവില്‍ കഴിക്കാതിരിക്കുക, അത്താഴം ഒഴിവാക്കാതിരിക്കുക എന്നിവയാണ് രോഗവും മരണവും തടയാനുള്ള വഴി എന്ന് ഗവേഷകര്‍ ഉപദേശിക്കുന്നു.

പഴുക്കാത്ത ലിച്ചി വെറും വയറ്റിൽ കഴിക്കരുത് എന്നതാണ് ഇന്ത്യയിലെ കുട്ടികളിൽ നിന്ന് നമുക്ക് എടുക്കാവുന്ന പ്രധാന പാഠം. നിങ്ങൾ നല്ല ആരോഗ്യമുള്ളവരും പഴുത്ത ലിച്ചി മിതമായ അളവിൽ കഴിക്കുന്നവരുമാണെങ്കിൽ, നിങ്ങൾ പേടിക്കേണ്ടതില്ല ..എന്നാലും രാത്രി ഒരുകാരണവശാലും ലിച്ചി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് 360 രൂപയുടെ കുറവ്  (12 minutes ago)

വിനീത കുട്ടഞ്ചേരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (14 minutes ago)

ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്..  (22 minutes ago)

കുഞ്ഞിനെ ശ്മാശനത്തിലെത്തിച്ച് ചിതയിൽ വയ്ക്കുന്നതിനിടെ നിതീഷിന്റെ ഫോണിൽ 'ആ കോൾ'.! മൃതദേഹവുമായി ചിതറിയോടി കുടുംബം; വിപഞ്ചികയുടെ കുടുംബത്തെ അറിയിക്കാതെ നടത്തുന്ന നീക്കം...?  (26 minutes ago)

കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍  (33 minutes ago)

നിമിഷപ്രിയയുടെ മോചനം: ഒദ്യോഗിക വിധിപകര്‍പ്പ് കിട്ടി,  (42 minutes ago)

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി...  (52 minutes ago)

കോണ്‍സുലേറ്റിൽ നിതീഷിന്റെ പൊട്ടിക്കരച്ചിൽ തന്തയെയും സഹോദരിയെയും തൂക്കും..!അറസ്റ്റ് ഉടൻ..!  (1 hour ago)

പക്ഷാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി  (1 hour ago)

യാത്രക്കിടെ വിമാനത്തില്‍ കുഴഞ്ഞു വീണ  (1 hour ago)

ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനേയും സെമിയില്‍ റയല്‍ മാഡ്രിഡിനെയും  (1 hour ago)

അര്‍ജുന്റെ ഓര്‍മ്മകളില്‍.... കേരളത്തെ കണ്ണീരിലാഴ്ത്തിയ ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരു വയസ്  (1 hour ago)

പുതുക്കിയില്ലെങ്കില്‍ ആധാറുമായി ബന്ധിപ്പിച്ച വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതില്‍ കുട്ടികള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകാം  (1 hour ago)

രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം  (1 hour ago)

നിമിഷപ്രിയയുടെ കാര്യത്തിൽ അവസാനം ട്വിസ്റ്റ്.. "തൂക്കിക്കൊല്ലണമെന്ന്" യമനിൽ യുദ്ധം...!  (1 hour ago)

Malayali Vartha Recommends