Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

നോമ്പുകാലത്തെ ഭക്ഷണ ശീലം ആരോഗ്യപ്രദമാക്കാം

30 JUNE 2014 02:06 AM IST
മലയാളി വാര്‍ത്ത.

പ്രകൃതിജീവനന്മിലെ പ്രധാന ഘടകവും ആരോഗ്യദായകവുമായ ഉപവാസത്തിന് പ്രധാന്യം നല്‍കിയുള്ള നോമ്പനുഷ്ഠാനം സ്വാഭാവികമായും വിശ്വാസിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഉത്തമമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇന്ന് നമ്മുടെ നാട്ടില്‍ നടന്നുവരുന്ന നോമ്പുതുറയും അതോടനുബന്ധിച്ചുള്ള ജീവിത രീതികളും ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യും എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

പകല്‍ മുഴുവന്‍ നോമ്പെടുക്കുന്നവര്‍ നോമ്പുതുറ സമയത്തും ശേഷവും ഏതോ തെറ്റിന് പ്രായശ്ചിത്തം ചെയ്യുന്നതുപോലെ മത്സരബുദ്ധിയോടെ ഭക്ഷണം വാരിവലിച്ച് കഴിക്കുന്ന കാഴ്ച സാധാരണമാണ്. ഈ രീതി നോമ്പുകൊണ്ട് മതം ഉദ്ദേശിക്കുന്ന ലക്ഷ്യത്തില്‍നിന്ന് അകറ്റുന്നു എന്നുമാത്രമല്ല, വിശ്വാസിയെ രോഗിയാക്കാനും ഇടയാക്കുന്നു. ആരോഗ്യത്തോടെ ജീവിക്കാന്‍ നല്ലവണ്ണം ഭക്ഷണം കഴിക്കണം എന്ന വിശ്വാസം പണ്ടുമുതലേ ഉള്ളതാണ്. എന്നാല്‍ നല്ല ഭക്ഷണം കഴിക്കുക എന്നതിന് പകരം കൂടുതല്‍ അളവില്‍ ഭക്ഷണം കഴിക്കുക എന്ന് തെറ്റിധരിച്ചുള്ളതാണ് നമ്മുടെ ആഹാരരീതി. കൂടുതല്‍ ജോലിചെയ്യുന്നതിനനുസരിച്ച് കൂടുതല്‍ ഭക്ഷണം കഴിക്കണം എന്നും ശരീരം പ്രവര്‍ത്തിക്കുന്നതിനനുകരിച്ച് ഭക്ഷണം വേഗത്തില്‍ ദഹിക്കുന്നു എന്നുംമറ്റുമുള്ള ചില ധാരണകളും നാം വെച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍ ഇവ തികച്ചും തെറ്റായ ധാരണകളാണ്. ദഹനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനശേഷി നിലനിര്‍ത്താന്‍ വ്യായാമം ആവശ്യമാണെങ്കിലും സത്യത്തില്‍ ഭക്ഷണശേഷം വിശ്രമം ലഭിച്ചാലേ അത് പൂര്‍ണമായി ദഹിക്കുകയുള്ളു. ഭക്ഷണം ദഹിക്കുന്നത് ദഹനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനശേഷിയെയും ദഹനരസങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. ഒരുതവണ ഭക്ഷണം കഴിച്ചാല്‍ അത് നാലുമണിക്കൂറില്‍ കൂടുതല്‍ നേരം ആമാശയന്മില്‍ കിടക്കുന്നു. ആമാശയം ഉത്പാദിപ്പിക്കുന്ന ഹൈഡ്രോകേ്ളാറിക് ആസിഡില്‍ കിടന്നുള്ള അരയലിന് ശേഷം അവ അല്‍പാല്‍പ്പമായി ചെറുകുടലിലേക്ക് നീങ്ങുന്നു. അവിടെ വെച്ചാണ് ആവശ്യമുള്ള കൊഴുപ്പും പോഷകങ്ങളും ശരീരം വലിച്ചെടുക്കുന്നത്.

അതേസമയം വേണ്ടത്ര ആരോഗ്യമില്ലാത്തവരുടേയോ രോഗികളുടെയോ കാര്യത്തില്‍ ഈ നാലുമണിക്കൂര്‍ അഞ്ചോ ആറോ മണിക്കൂറോ അതിലധികമോ നീളാനും മതി. ചുരുക്കത്തില്‍ ആവശ്യത്തിലധികം അളവില്‍ ആഹാരം കഴിക്കുന്നതും ഇടക്കിടെ ആഹാരം കഴിക്കുന്നതും ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് സമ്മാനിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (21 minutes ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (46 minutes ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (2 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (3 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (4 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (4 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (4 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (7 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (7 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (8 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 hours ago)

Malayali Vartha Recommends