Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും വൻ ഭക്തജനതിരക്ക് .... ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു, സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണം, വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണം... ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...

തൈറോയ്ഡ് കൂടിയാലും കുറഞ്ഞാലും വില്ലനോ?നിസാരമെന്ന് കരുതുന്നത് മണ്ടത്തരം അറിയേണ്ടത് ഇതാണ് ...

07 DECEMBER 2019 04:15 PM IST
മലയാളി വാര്‍ത്ത

തൈറോയ്ഡ് ഒരു രോഗമാണോ? ആദ്യമേ മനസിലാക്കുക തൈറോയ്ഡ് എന്നതല്ല രോഗമെന്നും അത് എല്ലാവരിലും കാണുന്ന ഒരു ഗ്രന്ധിയാണെന്നും. ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന തൈറോയ്ഡ് ഹോർമോണിന്റെ അളവിൽ വരുന്ന ഏറ്റക്കുറച്ചിലുകളാണ് രോഗാവസ്ഥയുണ്ടാക്കുന്നത്. തൈറോയ്ഡ് ഹോർമോണുകളുടെ അളവ് ശരീരത്തിൽ കുറയുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം. കൂടുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. 100 പേരിൽ 60-65 പേർക്കും ഹൈപ്പോ തൈറോയ്ഡിസമാണുള്ളത്. തൈറോയ്ഡ് ഗ്രന്ഥിയിൽ വരുന്ന അമിത വളർച്ചയെയാണ് തൊണ്ടമുഴ അഥവാ ഗോയിറ്റർ എന്നു പറയുന്നത്. അയഡിന്റെ അഭാവം കാരണമുണ്ടാകുന്ന ഈ രോഗം മുൻപ് സർവസാധാരണമായിരുന്നു. ഉപ്പ് അയഡൈസ്ഡ് ആക്കിയതോടു കൂടി ഗോയിറ്റർ ഏതാണ്ട് അപ്രത്യക്ഷമായി. തൈറോയ്ഡ് ഗ്രന്ഥിയിൽ മുഴകളുള്ളതായി തോന്നിയാൽ അവ കാൻസറസ് അല്ലെന്ന് ഉറപ്പു വരുത്തണം.

കൃത്യമായി രോഗം തിരിച്ചറിഞ്ഞ് തുടക്കത്തില്‍ തന്നെ ചികില്‍സിച്ചാല്‍ പൂര്‍ണമായും തൈറോയ്ഡിനെ പ്രതിരോധിക്കാനും സാധിക്കും. ലക്ഷണങ്ങളെ തിരിച്ചറിയുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. തൈറോയ്ഡ് എന്നതു മനുഷ്യര്‍ അടക്കമുള ഒട്ടുമിക്ക എല്ലാ ജീവികളിലും ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട രാസപ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥിയാണ്. തൈറോയിഡ് രോഗം എന്ന് പറയുമ്പോൾ ആളുകള്‍ക്കിടയില്‍ സംശയവും തെറ്റിദ്ധാരണ ഉണ്ടാകുന്നത് സ്വാഭാവികമാണ്.

ചിത്രശലഭത്തിന്റെ ആകൃതിയില്‍ കഴുത്തിന് താഴെയാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. തൈറോയ്ഡ് ഗ്രന്ഥിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തന വൈകല്യങ്ങള്‍ സംഭവിച്ചാല്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണിന്റെ അളവിലും വ്യതിയാനം സംഭവിക്കും. ഇങ്ങനെ രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണിന്റെ (ടി 3, ടി 4) അളവ് കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. അമിതവണ്ണം, അമിതമായ ക്ഷീണം, വന്ധ്യത, മലബന്ധം, ശബ്ദത്തില്‍ പതര്‍ച്ച, അമിതമായ തണുപ്പ്, മുഖത്തും കാലിലും നീര്, മുടി കൊഴിയുക ഇവയാണ് ലക്ഷണങ്ങള്‍.


അമിത ക്ഷീണം, അമിതമായ വിശപ്പ്, ശരീരഭാരം കുറയുക, ഹൃദയമിടിപ്പ് വര്‍ദ്ധിക്കുക, വിറയല്‍, അമിത വിയര്‍പ്പ്, ഉഷ്ണം സഹിക്കാനാവാതെ വരിക, ആകാംക്ഷ, ഉറക്കക്കുറവ്, മാസമുറയിലെ വ്യതിയാനങ്ങള്‍, കണ്ണ് പുറത്തേക്ക് തള്ളിവരിക എന്നിവയാണ് ഹൈപ്പര്‍തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങൾ.

പലതരത്തിലും ഇതിന്റെ ലക്ഷണങ്ങൾ കാണാം...

ദിവസം എട്ട് മണിക്കൂറാണ് ആരോഗ്യകരമായ ഉറക്കത്തിനുള്ള സമയം. എന്നാല്‍ എട്ട് മണിക്കൂറിലധികം ഉറങ്ങിയിട്ടും ക്ഷീണം മാറാത്ത അവസ്ഥ ചിലപ്പോള്‍ തൈറോയ്ഡിന്റെ തകരാറുകള്‍ മൂലമായിരിക്കാം. തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനം കൂടിയാലും കുറഞ്ഞാലും ക്ഷീണത്തിന് കാരണമാകും. എന്നാല്‍ അപൂര്‍വ്വമായി ഹൈപ്പര്‍തൈറോയിഡിസം ഉള്ള ചിലര്‍ പതിവിലേറെ ഊര്‍ജ്ജസ്വലതയുള്ളവരായും കാണപ്പെടാറുണ്ട്. നന്നായി വ്യായാമം ചെയ്തിട്ടും, ഭക്ഷണത്തില്‍ കൃത്യമായ നിയന്ത്രണം പാലിച്ചിട്ടും ശരീരഭാരം കുറയാതെ വരുന്നുണ്ടെങ്കില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ സാന്നിദ്ധ്യത്തിലെ ഏറ്റക്കുറച്ചിലുകളാകാം. തൈറോയ്ഡ് ഹോര്‍മോണുകള്‍ കൂടിയാല്‍ ശരീരഭാരം കുറയുകയും ഹോര്‍മോണ്‍ കുറഞ്ഞാല്‍ ശരീരഭാരം കൂടുകയും ചെയ്യും. അമിതമായ ഉത്കണ്ഠ, വിഷാദം മുതലായവയെയും തൈറോയ്ഡ് ഹോര്‍മോണുകള്‍ സ്വാധീനിക്കാറുണ്ട്. ഹൈപ്പോതൈറോയ്ഡ് ഉള്ളവരില്‍ വിഷാദവും ഹൈപ്പര്‍ തൈറോയിഡിസമുള്ളവരില്‍ ഉത്കണ്ഠയുമാണ് പ്രധാനമായും കാണുന്നത്.


ആഹാരവും വ്യായാമവുമെല്ലാം കൃത്യമായി പരിപാലിച്ചിട്ടും കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണെങ്കില്‍ തൈറോയ്ഡിനെ സംശയിക്കണം. ഹൈപ്പോതൈറോയ്ഡുള്ളവരില്‍ ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്ലും ട്രൈഗ്‌ളിസറൈഡുകളും ഉയര്‍ന്നുനില്‍ക്കും. നല്ല കൊളസ്‌ട്രോളായ എച്ച്‌.ഡി.എല്‍ കുറയുകയും ചെയ്യും. ചെറുപ്രായത്തിലെ കൊളസ്‌ട്രോള്‍ വര്‍ദ്ധന ശ്രദ്ധയില്‍പ്പെട്ടാലും തൈറോയ്ഡ് പരിശോധിക്കാം. തൈറോയ്ഡ് സംബന്ധമായ അസുഖങ്ങള്‍ക്ക് പാരമ്പര്യം ഒരു കാരണമാണ്. കുടുംബത്തില്‍ പിതാവ്, മാതാവ്, സഹോദരങ്ങള്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും തൈറോയ്ഡ് അസുഖങ്ങളുണ്ടെങ്കില്‍ മുന്‍കരുതലുകളെടുക്കേണ്ടത് അത്യാവശ്യമാണ്. തൈറോയ്ഡ് കൂടിയാല്‍ ശരീരഭാരം കുറയുകയും കുറഞ്ഞാല്‍ ഭാരം കൂടുകയും ചെയ്യുന്നു. തൈറോയ്ഡ് വ്യതിയാനങ്ങള്‍ വന്ധ്യതയ്ക്ക് കാരണമാകും.

ദീര്‍ഘകാലമായുള്ള മലബന്ധം, വയറിളക്കം, അനിയന്ത്രിതമായ ശോധന (ഇ.ബി.എസ്) എന്നിവയുടെ പ്രധാന കാരണങ്ങളിലൊന്ന് തൈറോയ്ഡ് ക്രമം തെറ്റിയ സാന്നിദ്ധ്യമാകാം. മുടിയുടെയും ചര്‍മ്മത്തിന്റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ അനിവാര്യമാണ്. തലമുടി ഇടയ്ക്കിടെ പൊട്ടിപ്പോവുക, വരളുക, ചര്‍മ്മം കട്ടിയുള്ളതും വരണ്ടതായും കാണപ്പെടുന്നതും നേര്‍ത്ത് ദുര്‍ബലമാകുന്നതും മുടികൊഴിച്ചിലും തൈറോയ്ഡിന്റെ കാരണങ്ങളാകാം. കഴുത്തില്‍ നീര്‍ക്കെട്ട്, ടൈയും മറ്റും കെട്ടുമ്ബോള്‍ അസ്വസ്ഥത, മുഴ പോലെ കാണപ്പെടുക, ശബ്ദം അടയുക എന്നിവ തൈറോയ്ഡ് പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാണ്.

ഇതിന് പുറമേ സന്ധികളിലും പേശികളിലുമുണ്ടാകുന്ന വേദനയും തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലുകള്‍ കാരണമാണ്. കുട്ടികളില്‍ പൊക്കക്കുറവ്, പഠനവൈകല്യങ്ങള്‍ എന്നിവയും ഹൈപ്പര്‍ ആക്ടിവിറ്റിയും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ മൂലം വരാം.രക്ത പരിശോധനയിലൂടെയാണ് തൈറോയ്ഡ് ഹോർമോൺ വ്യതിയാനം കണ്ടുപിടിക്കുന്നത്. രക്ത സാംപിളിലെ തൈ റോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ (ടിഎസ്എച്ച്), തൈറോക്സിൻ, ട്രൈഅയഡോതൈറോനിൻ എന്നിവയുടെ അളവ് പരിശോധിച്ചാണ് രോഗമുണ്ടോയെന്ന് കണ്ടുപിടിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതര സംസ്ഥാനക്കാരുടെ സംഘത്തിലെ ഒരാളെ കാണാതായി... തെരച്ചിൽ തുടരുമെന്ന്  (10 minutes ago)

മുട്ടടയിൽ വൈഷ്ണ ജയിച്ചു..!! കോടതിയിൽ അളിഞ്ഞ് നാറി CPM ചീറ്റപ്പുലിയായി വൈഷ്ണ സുരേഷ്..! കളക്ടറിനെ കുടഞ്ഞ് മുഖ്യൻ  (22 minutes ago)

കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും  (36 minutes ago)

തുടങ്ങിയത് രണ്ട് വർഷം മുമ്പ്  (40 minutes ago)

ഫോർട്ട് കൊച്ചി സ്വദേശി യാത്ര ചെയ്തത് ​ഗൂ​ഗിൾ മാപ്പിട്ട്  (46 minutes ago)

മദ്രസ കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടെ അപകടം...‌  (1 hour ago)

അധ്യാപകരുടെ പീഡനം  (1 hour ago)

രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച  (1 hour ago)

കാൽ തൊട്ടു വന്ദിച്ച് ഐശ്വര്യ റായ്  (1 hour ago)

നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ  (1 hour ago)

രാജി സൂചന നൽകി ഡി കെ  (1 hour ago)

വായു ഗുണനിലവാര തോത് വീണ്ടും താഴ്ന്ന നിലയിൽ  (1 hour ago)

ദർശനമോഹം ഉപേക്ഷിച്ച് മടങ്ങിയ എട്ടം​ഗസംഘം വീണ്ടും മലകയറി അയ്യനെ തൊഴുതു....  (1 hour ago)

അല്‍ ഫലാഹിലെ ഭീകരവാദം  (2 hours ago)

കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു, പ്ര  (2 hours ago)

Malayali Vartha Recommends