എയ്‌ഡ്‌സിനേക്കാള്‍ മാരകമായ മറ്റൊരു ലൈംഗിക രോഗത്തെ കണ്ടെത്തി

എയിഡ്‌സിനേക്കാള്‍ മാരകമായ ലൈംഗിക രോഗം സെക്‌സ് സൂപ്പര്‍ ബര്‍ഗ് അഥവാ എച്ച് 041 ഡോക്ടര്‍മാര്‍ കണ്ടെത്തി. രണ്ട് വര്‍ഷം മുന്‍പ് ജപ്പാനിലാണ് ഈ രോഗത്തെ ആദ്യമായി കണ്ടെത്തിയത്. ജപ്പാനില്‍ ഒരു യുവതിയില്‍ ഈ രോഗം കണ്ടെത്തിയെങ്കിലും മാരകമായ അസുഖമാണിതെന്നും, ഇത്രവേഗം പടര്‍ന്നു പിടിക്കുമെന്നും വൈദ്യശാസ്‌ത്ര ലോകം മനസിലാക്കിയില്ല. ഇപ്പോള്‍ നോര്‍വേയിലും,കാലിഫോര്‍ണിയയിലും ഈ രോഗം കണ്ടെത്തിയിട്ടുണ്ട്.
എയ്‌ഡ്‌സിനു കാരണം വൈറസാണെങ്കില്‍ സൂപ്പര്‍ ബഗ് പടര്‍ത്തുന്നത് ബാക്ടീരിയയാണ്. കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരിലാണ് ഈ രോഗം കണ്ടെത്തിയിട്ടുള്ളത്. നിസീറിയ ഗൊണേറിയയാണ് ഈ രോഗം പടര്‍ത്തുന്ന ബാക്ടീരിയ. ഇതിന് മരുന്ന് കണ്ടെത്തിയിട്ടില്ല. നിലവിലെ ആന്റിബയോട്ടിക് മരുന്നുകളെ ചെറുക്കാന്‍ കഴിയുന്നതിനാല്‍ വളരെ പെട്ടെന്ന് ലോകത്ത് ഈ രോഗം പടര്‍ന്നു പിടിക്കുമെന്ന ആശങ്കയിലാണ് ശാസ്‌ത്രലോകം. രണ്ട് വര്‍ഷം മുന്‍പ് ജപ്പാനില്‍ 31 കാരിയായ ലൈംഗിക തൊഴിലാളിയിലാണ് രോഗം ആദ്യം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha