ബഡ്ജറ്റിനൊതുങ്ങുന്ന മനോഹരമായൊരു വീട് ആയിരം സ്ക്വയർ ഫീറ്റിൽ
അവരവരുടെ ബഡ്ജറ്റിനൊതുങ്ങുന്ന മനോഹരമായ ഒരു വീട് ഇതാണല്ലോ എല്ലാവരും ആഗ്രഹിക്കുന്നത്. പലപ്പോഴും വീട് പണി പൂർത്തിയാകുമ്പോൾ ബാഡ്ജെറ്റൊക്കെ പൊളിഞ്ഞു ഒരു വഴിയായിട്ടുണ്ടാകും അല്ലെ. പിന്നെ ജീവിതകാലത്തിന്റെ നല്ലൊരു ഭാഗം കടം വീട്ടലിനായി മാറ്റിവെക്കേണ്ടിവരും. അതുകൊണ്ടു തന്നെ അധികം പണച്ചെലവില്ലാതെ മനോഹരമായി എങ്ങനെ വീടുനിര്മിക്കാമെന്നാണ് എല്ലാരുടെയും അന്വേഷണം. അത്തരക്കാര്‍ക്ക് ഇഷ്ടപ്പെടുന്നൊരുവീടിന്റെ പ്ലാന്‍ നമുക്ക് പരിചയപ്പെടാം.
1028 സ്ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച ഒറ്റനില വീടാണിത്. സിറ്റൗട്ട്, ഡ്രോയിങ്ങ് റൂം, ഡൈനിങ്ങ് റൂം, അടുക്കള, വര്‍ക്ക് ഏരിയ, രണ്ടുബെഡ്റൂമുകൾ, ബെഡ്റൂമിനോട് ചേര്‍ന്ന് ഒരു അറ്റാച്ച്ഡ് ബാത്ത് റൂം, കോമണ്‍ ടോയ്ലറ്റ് എന്നിവ അടങ്ങിയതാണ് ഈ വീട്. പ്രതീക്ഷിക്കുന്ന നിര്‍മാണച്ചെലവ് 14.90 ലക്ഷം രൂപ.
വീട്ടുമുറ്റത്ത് വളരുന്ന ചെറിയമരങ്ങളും ചെടികളും നശിപ്പിക്കാതെ ലാന്‍ഡ്സ്കേപ്പില്‍ ഉള്‍പ്പെടുത്തിയാൽ ചെലവുകുറഞ്ഞ രീതിയില്‍ ലാന്‍ഡ് സ്കേപ്പ് വീട്ടുമുറ്റത്ത് ഒരുക്കാം. പാറക്കെട്ടുകള്‍, ചെറിയഅരുവികള് എന്നിവയും നശിപ്പിക്കാതെ ഇത്തരത്തില്‍ ലാന്‍ഡ്സ്കേപ്പിന്റെ ഭാഗമാക്കാം. പാറകള്‍ക്ക് പായല്പിടിക്കാതെ പെയിന്റ് അടിച്ച് മനോഹരമാക്കുകയും ചെയ്യാം.
https://www.facebook.com/Malayalivartha