Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

300 വര്‍ഷം പഴക്കമുള്ള ഒരു വീട് പത്തനംതിട്ടയില്‍ നിന്നു വണ്ടി കയറി ഡല്‍ഹിയിലെത്തി; സുഖമായിരിക്കുന്നു!

25 OCTOBER 2018 03:55 PM IST
മലയാളി വാര്‍ത്ത

ആദ്യകാഴ്ചയില്‍ തന്നെ അനുരാഗം തോന്നിയ ഒരു പഴയ തറവാടു വീടിനെ ഡല്‍ഹി സ്വദേശിയായ പ്രശസ്ത ആര്‍ക്കിടെക്റ്റ് പ്രദീപ് സച്ച്‌ദേവ സ്വന്തമാക്കിയതില്‍ അല്‍പ്പം സാഹസികതയൊക്കെ ഉണ്ട്.

പത്തനംതിട്ടയിലെ മേപ്രാലില്‍ പുഴയോടു ചേര്‍ന്നുള്ള രണ്ടുനില വീട്ടില്‍ നിന്നും ജോര്‍ജ് ഉമ്മന്‍ യുഎസില്‍ എത്തിയിട്ട് മൂന്നു പതിറ്റാണ്ടുകളായി. 
കോളജ് പഠനശേഷം ഉപരിപഠനത്തിനായി ഹാര്‍വഡിലേക്കു പോയ ജോര്‍ജ് ഉമ്മന്‍ മൂന്നു പതിറ്റാണ്ട് ആര്‍ക്കിടെക്റ്റായി ജോലി ചെയ്തത് യു എസ്സിലായിരുന്നു. മേപ്രാലില്‍ പുഴയോടു ചേര്‍ന്നുള്ള രണ്ടുനില തറവാട് 16-ാം വയസിലേ ജോര്‍ജ് ഉമ്മനു പരമ്പരാഗതമായി കൈവശം വന്നു ചേര്‍ന്നതാണ്,കുടുംബവീട് ഇളയമകനു ലഭിക്കുന്ന നിയമമായിരുന്നു അതിനിടയാക്കിയത്.


ജീവിതം വഴിമാറിയിട്ടും മേപ്രാലിലെ ഓര്‍മകള്‍ നിറഞ്ഞ വീട് അദ്ദേഹം കൈവിട്ടില്ല. ഏതു വെള്ളപ്പൊക്കത്തെയും പ്രതിരോധിക്കാന്‍ പാകത്തിനു പണിതീര്‍ത്ത ഈ മേടയിലെ പത്തായപ്പുരകളും മറ്റും പങ്കുവച്ചതു പഴമയുടെ കൃഷിക്കാലം. ബന്ധുക്കളും കുടുംബാംഗങ്ങളുമെല്ലാം ജോലിയുമായി മറ്റു സ്ഥലങ്ങളിലായതോടെ മേട വില്‍ക്കാന്‍ ജോര്‍ജ് ഉമ്മന്‍ തീരുമാനിച്ചു. വിവരം അടുത്ത സുഹൃത്തുകൂടിയായ പ്രദീപിനോടു പങ്കുവച്ചു, 2010-ല്‍. മേടയുടെ ചിത്രം കണ്ടതോടെ ഇതു തനിക്കുള്ളതാണെന്ന് പ്രദീപ് ഉറപ്പിച്ചു.

ആദ്യമെത്തിയവര്‍ക്കെല്ലാം സ്ഥലം മാത്രമായിരുന്നു താല്‍പര്യം. മേട അവര്‍ ശ്രദ്ധിച്ചതേയില്ല. പ്രദീപാകട്ടെ വീടു മാത്രമാണ് ചോദിച്ചത്. സ്ഥലം താല്‍പര്യമുണ്ടായിരുന്നില്ല. ജോര്‍ജ് ഉമ്മന്‍ സമ്മതം മൂളിയതും ഇക്കാരണത്താല്‍തന്നെ. വീടു വേരോടെ പിഴുതു പറിച്ചുനടുന്നതിനെക്കുറിച്ചു കേട്ടിട്ടുള്ള പ്രദീപ് ആ സാഹസം കാട്ടാന്‍ തീരുമാനിച്ചു. വെല്ലുവിളികള്‍ പലതായിരുന്നു. തച്ചുവിധിയുടെ എല്ലാ ലക്ഷണങ്ങളും ഒത്തുചേര്‍ന്ന മേല്‍ക്കൂര ഉള്‍പ്പെടെയുള്ളവ എങ്ങനെ അഴിച്ചെടുക്കും. ഇത് എങ്ങനെ മറ്റൊരു സ്ഥാനത്ത് മാറ്റിസ്ഥാപിക്കും. സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ചെങ്കിലും പഴമയുടെ ഉള്ളറിഞ്ഞ ആശാരി വേണം. പ്രദീപും സഹപ്രവര്‍ത്തകരും വെല്ലുവിളി ഏറ്റെടുത്തു.

മേപ്രാല്‍ സ്വദേശി തന്നെയായ നാരായണന്‍ ആചാരി രംഗപ്രവേശം ചെയ്യുന്നത് അങ്ങനെ. തടിവീടു നിര്‍മാണത്തില്‍ പ്രഗത്ഭന്‍. ഇദ്ദേഹത്തിന്റെ സംഘം മേടയുടെ ഓരോ മുക്കും മൂലയും പരിശോധിച്ചു. എല്ലാ വിശദാംശങ്ങളും ആദ്യം പേപ്പറില്‍ കുറിച്ചു. അഴിച്ചെടുത്ത ഭാഗങ്ങള്‍ വമ്പന്‍ ട്രക്കുകളില്‍ 2000 കിലോമീറ്റര്‍ യാത്ര ചെയ്തു ഡല്‍ഹിയിലെത്തി. ആറ് ആഴ്ചകള്‍ കൊണ്ട് 2011 ജൂലൈയില്‍ നാരായണന്‍ ആചാരിയും സംഘവും മേപ്രാലിലെ മേട സര്‍ദാനയില്‍ നട്ടു.

പഴയമയുടെ മധുരം ഇപ്പോഴും നിലനില്‍ക്കുന്നു ഈ വീട്ടില്‍. അതു വിട്ടുകളഞ്ഞാല്‍ വീടിന്റെ ശ്വാസം നഷ്ടപ്പെടുമെന്നു പ്രദീപിന്റെ വാക്കുകള്‍. ആധുനിക രീതിയിലുള്ള അടുക്കളയും മറ്റു സംവിധാനങ്ങളുമുണ്ടെങ്കിലും പഴയതിന്റെ പ്രൗഡി അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. കുട്ടിച്ചേര്‍ക്കലുകള്‍ക്കുമുണ്ട് ഒരു പഴമ. ബ്രിട്ടീഷ് സ്വദേശിയായ ഡിസൈനര്‍ സുഹൃത്ത് ജോണ്‍ ബോവ്‌മെന്‍ ഇതിനു സഹായിച്ചു. ഇരുമ്പ് ചവിട്ടുപടികളും ശുചിമുറിയുമെല്ലാം ഇത്തരത്തില്‍ തയാറാക്കിയവ.

ജോലിത്തിരക്കുകളില്‍ നിന്നകന്ന് വിശ്രമിക്കാന്‍ പ്രദീപ് സച്ച്‌ദേവ ഇവിടെയെത്തും. പലപ്പോഴും സുഹൃത്തുക്കളും. വീടു പറയുന്ന ചരിത്രം ഇവരുടെ ചെവികളില്‍ രാത്രികഥകളായെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്നത്ത് പത്‌മനാഭൻ എന്ന സാമൂഹിക പരിഷ്‌കർത്താവ്  (16 minutes ago)

ബിരുദ വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കും പ്രൊഫസര്‍ക്കുമെതിരെ റാഗിംഗിനും ലൈംഗികാതിക്രമത്തിനും കേസ്  (30 minutes ago)

വെള്ളാപ്പള്ളി നടേശനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്  (39 minutes ago)

പുതുവത്സരത്തില്‍ മലയാളികള്‍ കുടിച്ചത് 125.64 കോടിയുടെ മദ്യം  (48 minutes ago)

നവകേരളം സർവേ നടത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഉപാധി; സി.പി.എമ്മിനെതിരെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (1 hour ago)

ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 കാരിയുടെ ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്  (1 hour ago)

തങ്ങള്‍ ആള്‍ക്കൂട്ട ആക്രമണത്തെയാണ് എതിര്‍ത്തത് : അല്ലാതെ തെറ്റ് ചെയ്തവനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് സൈബര്‍ ആക്രമണത്തിന് പിന്നാലെ ജിഷിന്റെ ഭാര്യ അമേയ  (1 hour ago)

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സുഹൃത്തിന്റെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച് 25കാരി  (2 hours ago)

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടുംബാധിഷ്ഠിത പരിചരണം ഉറപ്പാക്കിയ സംസ്ഥാനം  (2 hours ago)

2026ൽ വരാനിരിക്കുന്നത്  (2 hours ago)

പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ  (2 hours ago)

V V Rajesh വാക്ക് പാലിച്ച് ഗണേഷ് കുമാർ  (2 hours ago)

സ്വര്‍ണ്ണക്കൊള്ള ആളിക്കത്തും!  (2 hours ago)

SABARIMALA ഏപ്രിലിൽ പിണറായി പടിയിറങ്ങും മുമ്പ്  (3 hours ago)

ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends