Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..

ക്യാബിന്‍ ഹൗസുകള്‍; ഒരു വൈദികന്റെ നേതൃത്വത്തിലുള്ള ചെറിയ കൂട്ടായ്മയുടെ വിജയം

24 MAY 2019 05:49 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ സംവിധാനങ്ങള്‍ നൂലാമാലകളില്‍ പെട്ട് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വൈകുമ്പോള്‍ പ്രളയം തകര്‍ത്തെറിഞ്ഞ ഇടുക്കിയ്ക്ക് കൈത്താങ്ങാവുകയാണ് ഒരു കപ്പൂച്ചിന്‍ വൈദികന്റെ നേതൃത്വത്തിലുള്ള സൗഹൃദ കൂട്ടായ്മ. കയറിക്കിടക്കാന്‍ ചെറുകൂരയ്ക്കു വേണ്ടി നട്ടംതിരിയുന്ന പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി ക്യാബിന്‍ ഹൗസുകള്‍ എന്ന പുതിയ ആശയം വിജയകരമായി നടപ്പാക്കി കാണിക്കുകയാണ് ഫാ. ജിജോ കുര്യന്റെ നേതൃത്വത്തിലുള്ള ഈ സൗഹൃദ കൂട്ടായ്മ.

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് മാത്രമല്ല, വീട് ഇല്ലാത്തവര്‍, അവിവാഹിത അമ്മമാര്‍, മക്കള്‍ ഉപേക്ഷിച്ചുപോയ മാതാപിതാക്കള്‍ തുടങ്ങിയവര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം നല്‍കുന്നത്. ഇടുക്കിയിലെ നാലു പഞ്ചായത്തുകളിലായി ഇതിനകം 13 ക്യാബിന്‍ ഹൗസുകള്‍ ഇവര്‍ നിര്‍മ്മിച്ചുകഴിഞ്ഞു.

ഒരു കിടപ്പുമുറി, അടുക്കള, സിറ്റൗട്ട്, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളുള്ള ഒരു ക്യാബിന്‍ ഹൗസിന് ഒന്നര ലക്ഷം രൂപയാണ് ചെലവുവരുന്നത്. പത്ത് മുതല്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ ക്യാബിന്‍ ഹൗസുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. കുടുംബാംഗങ്ങളുടെ ആവശ്യമനുസരിച്ച് രണ്ട് കിടപ്പുമുറികളുള്ള ക്യാബിന്‍ ഹൗസുകളും നിര്‍മ്മിക്കും. ഇതിന് രണ്ടു ലക്ഷം വരെ ചെലവുവന്നേക്കും. സ്ഥലത്തിന്റെ കിടപ്പും നിര്‍മ്മാണത്തിന്റെ ചെലവ് കൂട്ടിയേക്കാം. നിര്‍മ്മാണ വസ്തുക്കള്‍ സ്ഥലത്ത് എത്തിക്കുന്നത് ഉള്‍പ്പെടെയാണ് ഈ ചെലവുകള്‍.

ക്യാബിന്‍ ഹൗസുകളെ കുറിച്ചുവന്ന ലേഖനങ്ങള്‍ വായിച്ചാണ് ഈ ആശയം സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്ന് സമാഹരിച്ചു നല്‍കിയ ഒന്നരലക്ഷം രൂപ കൊണ്ടാണ് നിര്‍മ്മാണത്തിന്റെ തുടക്കമെന്ന് ഫാ. ജിജോ കുര്യന്‍ പറഞ്ഞു. ഈ സംരംഭത്തിലേക്ക് സുഹൃത്തുക്കള്‍ സംഭാവനയായി നല്‍കിയ ചെറിയ തുകകള്‍ ആണ് മൂലധനം. രണ്ട് ക്യാബിന്‍ ഹൗസുകള്‍ക്ക് യു.കെയില്‍ നിന്നുള്ള ഒരു സംഘടനയും അമേരിക്കയില്‍ നിന്നുള്ള സംഘടനയും സ്പോണ്‍സര്‍മാരായി. ബാക്കിയെല്ലാം വ്യക്തികളുടെ കയ്യയച്ചുള്ള സംഭാവനകളാണ്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ക്യാബിന്‍ ഹൗസുകളുടെ നിര്‍മ്മാണം ആരംഭിച്ചത്. ഇപ്പോള്‍ പതിമൂന്നാമത്തെ വീടാണ് നിര്‍മ്മാണത്തിലിരിക്കുന്നത്. ഇനി ഒരു വീട് നിര്‍മ്മിക്കുന്നതിനുള്ള സംഭാവന കൂടി ലഭിച്ചിട്ടുണ്ടെന്ന് ഫാ.ജിജോ കുര്യന്‍ പറഞ്ഞു. വീടുകള്‍ക്ക് ഇനിയും ആവശ്യക്കാര്‍ ഉണ്ടെങ്കിലും സ്പോണ്‍സര്‍മാര്‍ മുന്നോട്ടുവന്നെങ്കില്‍ മാത്രമേ അവരുടെ സ്വപ്നങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയൂ.

ഇടുക്കിയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, അറക്കുളം എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ക്യാബിന്‍ ഹൗസുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചൂട് വര്‍ധിപ്പിക്കാത്തതും ഭാരം കുറഞ്ഞതും പരിസ്ഥിതിയുമായി കഴിയുന്നത്ര ഇണങ്ങിച്ചേരുന്നതുമായ വസ്തുക്കളാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഈ വീടുകള്‍ക്ക് പ്ലംബിംഗ്, വയറിംഗ് ജോലികളും ചെയ്തുനല്‍കും. ഇപ്പോള്‍ നിര്‍മ്മിച്ച വീടുകളിലെല്ലാം കുടിവെള്ള സ്രോതസ് ഉള്ളതിനാല്‍ കിണര്‍ നിര്‍മ്മിക്കേണ്ടിവന്നില്ല. കിണര്‍ ഏറെ ദൂരെയായതിനാല്‍ ഒരു വീട്ടിലേക്ക് മാത്രമാണ് മോട്ടോര്‍ സൗകര്യം ഏര്‍പ്പെടുത്തേണ്ടിവന്നത്.

ഒന്നര ലക്ഷം രൂപയ്ക്ക് ഒരു വീട് എന്നതല്ല, ജീവിതം വഴിയാധാരമായവര്‍ക്ക് ഒരു ജീവിതമാണ് ഈ സൗഹൃദ കൂട്ടായ്മയുടെ ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധനഭാഗ്യം, തൊഴിൽ വിജയം, ശത്രുഹാനി: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം  (13 minutes ago)

മാതൃകാപരമായ പെരുമാറ്റത്തെ പ്രകീർത്തിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭിനന്ദ സൂചകമായി ഒരു ലക്ഷം രൂപ നൽകി.  (23 minutes ago)

രണ്ടാം ഏകദിന മത്സരം ഇന്ന് നടക്കും.  (31 minutes ago)

തേക്കിൻകാട് മൈതാനിയിലെ 'സൂര്യകാന്തി' എന്ന പ്രധാന വേദിയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി കലോത്സവത്തിന് തിരികൊളുത്തും...    (58 minutes ago)

എസ്ഐടി തെളിവെടുപ്പ് നടത്തിയത് കനത്ത സുരക്ഷയിൽ  (1 hour ago)

മണ്ഡല മകര വിളക്ക് കാലത്ത് 429 കോടി രൂപ വരുമാനം  (1 hour ago)

പകല്‍ 2.45ന് നട തുറക്കും. പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.40ന് ദീപാരാധന  (1 hour ago)

രാഹുലുമായി തെളിവെടുപ്പ്...  (2 hours ago)

തിരുവനന്തപുരത്ത് ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനില്‍ തീ പടര്‍ന്നു  (8 hours ago)

ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല  (9 hours ago)

തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നില്‍കി പ്രത്യേക അന്വേഷണ സംഘം  (9 hours ago)

ഇനിയും അതിജീവിതകള്‍ ഉണ്ടെന്ന പരാമര്‍ശം നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെ ചോദ്യം ചെയ്യണമെന്ന് പരാതി  (9 hours ago)

കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു  (9 hours ago)

ഭക്ത സഹസ്രങ്ങള്‍ക്ക് പുണ്യദര്‍ശനമായി നാളെ മകരവിളക്ക്  (9 hours ago)

Malayali Vartha Recommends