Widgets Magazine
23
Aug / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല യുവതീപ്രവേശനത്തെ തുടര്‍ന്ന് സര്‍ക്കാരിനും സി.പി.എമ്മിനും എതിരെ വാളോങ്ങിയ പന്തളം കൊട്ടാരം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണാജോര്‍ജ്ജിന് രാജകീയ വരവേല്‍്പ്പും അനുഗ്രഹവും നല്‍കി

06 APRIL 2019 06:23 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും സി.പി.എമ്മിനും എതിരെ അമ്പും വില്ലും എടുത്തെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ പന്തളം രാജകുടുംബം ആ പഴയ കമ്മ്യൂണിസ്റ്റ് പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നു... അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജിന് കൊട്ടാരത്തില്‍ രാജകീയ വരവേല്‍പ്പ്. കൊട്ടാരത്തിലെ വലിയ തമ്പുരാട്ടി വീണാ ജോര്‍ജ്ജിനെ തലയില്‍ കൈവെച്ച് മോള്‍ വിജയിക്കുമെന്ന് അനുഗ്രഹിച്ചു. ശബരിമല യുവതീപ്രവേശനത്തില്‍ സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ വാളോങ്ങിയ കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാര വര്‍മ എഴുനേറ്റ് നിന്നാണ് വീണാജോര്‍ജ്ജിനെയും മുന്‍ ആറന്‍മുള എം.എല്‍.എ കെ.സി രാജഗോപാലിനെയും മറ്റും സ്വീകരിച്ചത്. അതിന്റെ ചിത്രങ്ങള്‍ എല്‍.ഡി.എഫ് പത്തനംതിട്ട മണ്ഡലം കമ്മിറ്റി ഫെയിസ്ബുക്കിലൂടെ പുറത്ത് വിട്ടു. 

കൊട്ടാരം സി.പി.എമ്മിനും സര്‍ക്കാരിനും എതിരാണെന്ന ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സി.പി.എം പറയുന്നു. ശനിയാഴ്ച രാവിലെ 10 മണിയോടയാണ് വീണാ ജോര്‍ജ്ജ് പന്തളം കൊട്ടരത്തില്‍ എത്തിയത്. പന്തളം കൊട്ടാരം നിര്‍വാഹ സമതി ഭാരവാഹികളായ ശശികുമാര വര്‍മ്മ, നാരായണവര്‍മ്മ, വലിയ തമ്പുരാട്ടി മകം തിരുനാള്‍ മംഗല തമ്പുരാട്ടി മറ്റു കൊട്ടാരത്തിലെ കുടുംബാഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് വീണാ ജോര്‍ജ്ജിനെ സ്വീകരിച്ചു. എല്ലാ വരോടും വോട്ടഭ്യര്‍ത്ഥിച്ച വീണാ ജോര്‍ജ്ജിന് എല്ലാ പിന്തുണയും നല്‍കി. തുടര്‍ന്ന് പന്തളം കൊട്ടാരം നിര്‍വാഹസമതി അംഗം ദീപാ വര്‍മ്മയെയും വീട്ടിലെത്തി സന്ദര്‍ശിച്ചു. അവിടെയും വലിയ സ്വീകരണമാണ ലഭിച്ചത്.

ശബരിമല സ്ത്രീ പ്രവേശ നവിഷയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സര്‍ക്കാരിനെതിരെയും സസ്ഥാനാര്‍ഥി വീണാ ജോര്‍ജ്ജിനെതിരെയും വ്യാപകമായി വ്യാജ പ്രചരണങ്ങളാണ് കോണ്‍ഗ്രസ് - ബിജെപി പ്രവര്‍ത്തകര്‍ മണ്ഡലത്തിലുടനീളം അഴിച്ചു വിടുന്നത്. ഇതിനുളള ചുട്ട മറുപടി കൂടിയാണ് വീണാ ജോര്‍ജ്ജിന് അയ്യപ്പന്റെ പൃതൃസ്ഥാനീയര്‍ പന്തളം കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണമെന്ന് സി.പി.എം നേതാക്കള്‍ പറയുന്നു. വീണാ ജോര്‍ജ്ജിനൊപ്പം സിപി എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പ്രൊഫ ടി കെ. ജി നായര്‍, മുന്‍ എം.എല്‍ എ കെസി രാജഗോപാല്‍ സിപി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ വിപി രാജശേഖരന്‍ നായര്‍ , എന്‍ ജീവരാജ് തുടങ്ങിയവരും ഉണ്ടായിരുന്നു. 

പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ശശികുമാര വര്‍മ മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം തള്ളി അദ്ദേഹം തന്നെ രംഗത്തെത്തിയിരുന്നു. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ കൊട്ടാരവും ശശികുമാര വര്‍മയും വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ രണ്ടാഴ്ച മുമ്പ് ഇരുവര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ശശികുമാരവര്‍മ രംഗത്തെത്തി. ശബരിമല യുവതീപ്രവേശനത്തില്‍ ഭക്തര്‍ക്ക് അനുകൂലമായ ഒരു നിലപാടും കേന്ദ്രസര്‍ക്കാരോ, കോണ്‍ഗ്രസോ ചെയ്തില്ലെന്നും ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ശശികുമാര വര്‍മ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് വീണാ ജോര്‍ജ്ജിന് സ്വീകരണം നല്‍കിയത്. ഇഎംഎസ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സി.പി.എം നേതാക്കള്‍ പണ്ട് പന്തളം കൊട്ടാരത്തില്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. അന്ന് തുടങ്ങിയതാണ് കൊട്ടാരത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായുള്ള അടുപ്പം. ശശികുമാരവര്‍മ സി.പി.എമ്മിന്റെ മുന്‍മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍ നായികയുടെ പ്രസവം ലൈവില്‍...  (5 hours ago)

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിച്ചതിന് പ്രിയങ്കയ്‌ക്കെതിരെ പ്രതികരിച്ച് പാക് മന്ത്രി  (5 hours ago)

സമാന്തയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു  (5 hours ago)

പ്രഭാസിന്റെ സഹോയിലെ പുതിയഗാനം വൈറലാകുന്നു...  (5 hours ago)

ആരിലും അമ്പരപ്പുണ്ടാക്കുന്ന ഒരു പ്രണയകഥ... എനിക്കയാളെ ഇഷ്ടമായിരുന്നെങ്കിലും അയാളെന്നെ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു   (6 hours ago)

പെണ്‍കുട്ടികളുടെയും യുവതികളുടെയും സ്വകാര്യ ഭാഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ മധ്യവയസ്‌കന് എട്ടിന്റെ പണി  (6 hours ago)

പ്രളയത്തെ കുറിച്ച് ലാലേട്ടന്റെ ബ്ലോഗ് എത്തി...  (6 hours ago)

വിന്‍ഡീസ് ഇതിഹാസത്തെ ഇന്റര്‍വ്യൂ ചെയ്ത് വിരാട്  (6 hours ago)

മുൻ കേന്ദ്രമന്ത്രി പി ചിദംബരം നാല് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ  (7 hours ago)

കുടുംബം പോറ്റാന്‍ സ്വന്തം വൃക്ക വില്‍ക്കാനൊരുങ്ങി യുവകര്‍ഷകന്‍  (8 hours ago)

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ നീട്ടി  (8 hours ago)

ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു...ആഗസ്റ്റ് 26 വരെയാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുക  (8 hours ago)

താഴ്വരവിട്ടോടേണ്ടിവന്ന കാശ്മീർപണ്ഡിറ്റുകളെ തിരികെകൊണ്ടുവരും  (8 hours ago)

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്  (8 hours ago)

കുവൈത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു  (9 hours ago)

Malayali Vartha Recommends