Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

തൂക്കുകയർ തയ്യാറാക്കിയത് വെറുതെയാകുമോ? ആ നരാധമന്മാർക്ക് ഇനിയും ആയുസ്സ് നീട്ടിക്കിട്ടും... പവൻ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് ആറിന് ..ഇത് കോടതി തള്ളിയാല്‍ തന്നെ പവന്‍ഗുപ്ത രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയേക്കാം.അക്കാര്യത്തില്‍ ദ്രുതഗതിയില്‍ തീരുമാനമെടുത്താല്‍ പോലും വീണ്ടും പതിന്നാല് ദിവസം കഴിഞ്ഞതിനുമാത്രമേ വധശിക്ഷ നടപ്പാക്കാന്‍ സാധിക്കൂ

29 FEBRUARY 2020 01:01 PM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന


ആ നരാധമന്മാർക്ക് ഇനിയും ആയുസ്സ് നീട്ടിക്കിട്ടും...നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് ഇനിയും വൈകും എന്ന് ഏതാണ്ട് ഉറപ്പായി..തൂക്കിലേറ്റുന്നതിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പവൻ ഗുപ്ത വധശിക്ഷ, ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ട് തിരുത്തൽ ഹർജി നൽകിയിരുന്നു. ഈ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നത് മാര്‍ച്ച് ആറിനാണ്. മാർച്ച് 3 നായിരുന്നു മരണവാറണ്ട് അവസാനമായി നൽകിയിരുന്നത്

സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കുന്ന കേസുകളുടെ താല്ക്കാലിക പട്ടികയിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. കംപ്യൂട്ടര്‍ ജനറേറ്റ് ചെയ്യുന്ന പട്ടികയാണ് ഇത്. ഇതുപ്രകാരം മാര്‍ച്ച് ആറിനാണ് പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി കോടതി പരിഗണിക്കുന്നത്. ......മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തല്‍ ഹര്‍ജിയും, ദയാഹര്‍ജിയും നേരത്തെ തള്ളിയിരുന്നു.ഈ സാഹചര്യത്തിലാണ് പവൻഗുപ്ത തിരുത്തൽ ഹർജി നൽകിയത്.

നിയമപരമായി സാധ്യമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാന്‍ പ്രതികള്‍ക്ക് സമയം അനുവദിക്കണമെന്ന് നിരീക്ഷിച്ച പട്യാല കോടതിക്ക് മൂന്ന് തവണയാണ് കേസില്‍ മരണവാറണ്ട് പുറപ്പെടുവിക്കേണ്ടി വന്നത്. പവന്‍ഗുപ്തയുടെ ഈ നീക്കത്തിലൂടെ വധശിക്ഷ വീണ്ടും നീട്ടാനാണ് സാധ്യത

ലോക മനസ്സാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് നടപ്പിലാക്കണമെന്ന് ഫെബ്രുവരി 17ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. പ്രതികളായ വിനയ്, മുകേഷ്, പവന്‍, അക്ഷയ് എന്നീ നാല് പ്രതികളെ മാര്‍ച്ച് മൂന്നിന് രാവിലെ 6 മണിക്ക് തൂക്കിലേറ്റാനാണ് ഉത്തരവ്. ജനുവരി 17 നും ജനുവരി 31 നും ശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് രണ്ട് തവണ മാറ്റി വെച്ചിരുന്നു.

മാര്‍ച്ച് ആറിനാണ് പവന്‍ ഗുപ്തയുടെ കേസ് പരിഗണിക്കുന്നതെങ്കില്‍ വധശിക്ഷ നടപ്പാക്കുന്നത് നീളും. തിരുത്തല്‍ ഹര്‍ജിയില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. .....

തിരുത്തല്‍ ഹര്‍ജി കോടതി തള്ളിയാല്‍ തന്നെ ദയാഹര്‍ജിയുമായി മുന്നോട്ടുപോകാന്‍ പവന്‍ ഗുപ്തയ്ക്ക് അവകാശമുണ്ട്. അങ്ങനെയാണെങ്കില്‍ അന്നുതന്നെ പവന്‍ഗുപ്ത രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയേക്കാം.അക്കാര്യത്തില്‍ ദ്രുതഗതിയില്‍ തീരുമാനമെടുത്താല്‍ പോലും വീണ്ടും പതിന്നാല് ദിവസം കഴിഞ്ഞതിനുമാത്രമേ വധശിക്ഷ നടപ്പാക്കാന്‍ സാധിക്കൂ. പ്രതികളുടെ വധശിക്ഷ ഒന്നിച്ച് നടപ്പാക്കേണ്ടതിനാല്‍ മാര്‍ച്ച് 20 ലേക്ക് വധശിക്ഷ നീണ്ടുപോകാനുള്ള സാഹചര്യമാണ് നിലവിലുള്ളത്

2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (1 hour ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (1 hour ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (1 hour ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (1 hour ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (2 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (3 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (3 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (3 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (4 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (4 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (4 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (4 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (4 hours ago)

സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ  (4 hours ago)

SABARIMALA സ്വര്‍ണ്ണക്കൊള്ളക്കാരെ പൂട്ടാന്‍ പുതിയ അവതാരം  (4 hours ago)

Malayali Vartha Recommends