ജി.7 സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രൈനിലേക്ക് ക്ഷണിച്ച് വ്‌ലാദമിര്‍ സെലന്‍സ്‌കി

ജി.7 സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രൈനിലേക്ക് ക്ഷണിച്ച് വ്‌ലാദമിര്‍ സെലന്‍സ്‌കി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് മോദിയെ സെലന്‍സ്‌കി ക്ഷണിച്ചത്. സമ്മേളനത്തിനിടെ ഇന്ത്യ റഷ്യയുടെ യുക്രൈന്‍ യുദ്ധത്തെ അപലപിച്ചിരുന്നു. സംഘര്‍ഷം പരിഹരിക്കാന്‍ ഇടപെടുമെന്ന മോദിയുടെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് സെലന്‍സ്‌കി .
ജി 7 ഉച്ചകോടിക്കിടെ ഇന്നലെയാണ് ഇരു നേതാക്കളും കണ്ടത്. ഉച്ചകോടിക്കുള്ള ജപ്പാന്‍ സന്ദര്‍ശനത്തിനൊപ്പം പാപ്പുവ ന്യൂഗിനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളും അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്യും.
ഭക്ഷ്യം, വളം, ആരോഗ്യ രക്ഷാ മേഖലകളുമായി ബന്ധപ്പെട്ട് ആക്ഷന്‍ പ്ലാനും മോദി സമ്മേളനത്തില്‍ അവതരിപ്പിച്ചിട്ടുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും പ്രധാനനമന്ത്രി ആവശ്യപ്പെട്ടു.
ചൈനയുടെ രാജ്യാതിര്‍ത്തികള്‍ കടന്നുള്ള ഇടപെടലിനേയും. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയും സമ്മേളനത്തില്‍ അംഗ രാജ്യങ്ങള്‍ സംയുക്ത പ്രമേയം അവതരിപ്പിച്ചു. റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം. റഷ്യന്‍ അധിനിവേശത്തിന് ശേഷം ആദ്യമായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സ്‌കിയുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മോദിയുടെ ഉറപ്പ് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
"
https://www.facebook.com/Malayalivartha