ഡാം തകർത്തത് ആരായാലും യുക്രൈൻ ജനത നേരിടുന്നത് പ്രളയഭീതി, നിലയില്ലാ ദുരിതം..ഇന്ത്യയിലും പ്രതിസന്ധി

റഷ്യ ഉക്രൈൻ യുദ്ധം തുടങ്ങിയിട്ട് ഒരു വർഷത്തിലും അധികമായി . എന്നാൽ ഇതുവരെ റഷ്യ ആക്രമിക്കും ഉക്രൈൻ പ്രതിരോധിക്കും അതായിരുന്നു രീതി . ഇനി അങ്ങനെ അല്ല ... ഉക്രൈൻ ആക്രമിക്കും റഷ്യ പ്രതിരോധിക്കും . യുദ്ധം തുടങ്ങിയപ്പോൾ ഒരിക്കലും ഇത്തരം ഒരു കാര്യം റഷ്യ കരുതികാണില്ല . കാരണം വളരെ എളുപ്പത്തിൽ ഉക്രൈനെ കീഴടക്കാം എന്നൊരു മുൻവിധി റഷ്യയ്ക്ക് ഉണ്ടായിരുന്നു . എന്നാൽ അത് അത്ര എളുപ്പമായിരുന്നില്ല . പാശ്ചാത്യ ശക്തികളുടെ സഹായം മാത്രമായിരുന്നില്ല ഉക്രൈന് തുണയായത് പകരം അവരുടെ ദൃഢനിശ്ചിയം കൂടെ ആയിരുന്നു .
യുദ്ധഭൂമിയിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ എന്തായാലും റഷ്യ അത്ര ശുഭകരമല്ല .യുദ്ദം മുന്നോട്ട് പാകുമ്പോൾ ഒരു വൻ ശക്തിയായ റഷ്യയ്ക്ക് പലപ്പോഴും അടിപതറുന്നുണ്ട് . റഷ്യയുടെ നില ഇപ്പോൾ പരുങ്ങലിലാണ് . റഷ്യയിൽ ഉക്രൈന്റെ ഏജന്റുമാർ കയറികൂടിയിരിക്കുന്നു എന്നൊരു വാർത്ത ഇപ്പോൾ പുറത്ത് വരുന്നുണ്ട് . അത് റഷ്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യമാണ്.
എന്നാൽ ഇപ്പോൾ തെക്കൻ യുക്രൈനിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രധാന അണക്കെട്ടായ ‘നോവ കഖോവ്ക’ ചൊവ്വാഴ്ചയുണ്ടായ വൻസ്ഫോടനത്തിൽ തകർന്നു. അണക്കെട്ടും ജലവൈദ്യുതനിലയവും തകർത്തത് റഷ്യയാണെന്ന് യുക്രൈൻ ആരോപിച്ചു. എന്നാൽ, സംഭവത്തിനുപിന്നിൽ യുക്രൈനാണെന്നാണ് റഷ്യയുടെ വാദം. ഡാം തകർച്ച, 16-ാം മാസത്തിലേക്ക് പ്രവേശിച്ച യുക്രൈൻയുദ്ധത്തെ കൂടുതൽ സംഘർഷഭരിതമാക്കുമെന്ന ആശങ്കയുയർത്തിയിട്ടുണ്ട് .
അണക്കെട്ട് തകർന്നതോടെ സമീപപ്രദേശങ്ങളിലേക്ക് വെള്ളം കുതിച്ചൊഴുകി. ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്ന് ജനങ്ങളെ യുദ്ധകാലാടിസ്ഥാനത്തിൽ ഒഴിപ്പിക്കുകയാണ്. ചിലഭാഗങ്ങളിൽ റോഡുകളും കെട്ടിടങ്ങളുമൊക്കെ പൂർണമായും വെള്ളത്തിനടിയിലായി..
പുലർച്ചെ മൂന്നോടെ അണക്കെട്ടിനുള്ളിൽ റഷ്യൻസൈന്യം സ്ഫോടനം നടത്തുകയായിരുന്നുവെന്നും എൺപതിലധികം ജനവാസമേഖലകൾ അപകടത്തിലാണെന്നും സെലെൻസ്കി അറിയിച്ചു. ‘‘ഭീകരപ്രവർത്തനമാണിത്. കുറെദശകങ്ങൾക്കിടെ യൂറോപ്പിലുണ്ടായ ഏറ്റവുംവലിയ മനുഷ്യനിർമിത ദുരന്തം.
പൂർണമായും റഷ്യൻസേനയുടെ നിയന്ത്രണത്തിലായിരുന്നു അണക്കെട്ട്. പുറത്തുനിന്ന് ആർക്കെങ്കിലും ഷെല്ലാക്രമണത്തിലൂടെയോ മറ്റോ ഡാം തകർക്കാൻ ഒരിക്കലുംകഴിയില്ല. റഷ്യൻസേന തകർത്തതാണെന്ന് ഉറപ്പാണ്’’ -സെലെൻസ്കി പ്രതികരിച്ചു.
, ഞങ്ങൾക്ക് പരാജയപ്പെടാൻ സാധിക്കില്ലെന്നു പറഞ്ഞ ക്രെയ്ൻ നാഷനൽ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് കൗൺസിൽ സെക്രട്ടറി ഒലെക്സി ഡനിലോവ് റഷ്യ പിടിച്ചെടുത്ത സ്ഥലങ്ങൾ തിരികെപ്പിടിക്കാൻ ആക്രമണം ഉടൻ തന്നെ ആരംഭിക്കും എന്ന് അറിയിച്ചുകഴിഞ്ഞു ..മാസങ്ങൾക്ക് മുൻപ് തന്നെ തിരിച്ചടിക്കാൻ യുക്രെയ്ൻ സൈന്യം തയാറായിരുന്നു. സേനാംഗങ്ങൾക്ക് പരമാവധി പരിശീലനം നൽകുന്നതിനും ആയുധങ്ങൾ എത്തുന്നതിനുമായി കാത്തിരിക്കുകയായിരുന്നു.
റഷ്യൻ സൈനിക ബലം തകർക്കാനും യുക്രെയ്ന്റെ ഭൂപ്രദേശം തിരിച്ചുപിടിക്കാനും സാധിക്കുമെന്നു യുക്രെയ്ൻ ജനങ്ങളെയും പാശ്ചാത്യ രാജ്യങ്ങളെയും ബോധിപ്പിക്കേണ്ടതുണ്ട്. ആക്രമണം നടത്തുന്നതിനൊപ്പം പ്രതിരോധ മേഖലയും ശക്തിപ്പെടുത്തണം.
ചരിത്രപരമായ അവസരമാണ് വന്നുചേർന്നിരിക്കുന്നത്. ഞങ്ങൾക്ക് സ്വതന്ത്രമായ യൂറോപ്യൻ രാജ്യമായി മാറണം. ഫെബ്രുവരി 24 മുതൽ റഷ്യൻ സൈനിക കേന്ദ്രങ്ങളും ആയുധങ്ങളും തകർക്കുന്നത് യുക്രെയ്ന്റെ ലക്ഷ്യമാണ്. എന്നാൽ അത് പ്രത്യാക്രമണമായി കണക്കാക്കാൻ സാധിക്കില്ല’’.–
യുക്രെയ്ന്റെ കിഴക്കൻ പട്ടണമായ ബാഖ്‌മുത് കനത്ത പോരാട്ടത്തിൽ പിടിച്ചെടുത്തതായി റഷ്യ അവകാശവാദം ഉന്നയിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന്റെ സ്വകാര്യ സൈന്യം വാഗ്നർ ഗ്രൂപ്പാണ് പട്ടണം പിടിച്ചെടുത്തത്..ഏറെനാളായി ബാഖ്മുതിനായി റഷ്യ പോരാട്ടത്തിലാണ്. ഈ പോരാട്ടം കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. യുദ്ധം ആരംഭിക്കുന്നതിനുമുൻപ് ബാഖ്‌മുതിൽ 80,000ൽ പരം ജനങ്ങൾ താമസിച്ചിരുന്നു. നിലവിൽ ആരും അവിടെ താമസമില്ല.‘റഷ്യയുടെ സ്വകാര്യ സൈന്യമായ വാഗ്നർ ഗ്രൂപ്പ് ബാഖ്മുതിൽനിന്നു പിൻവാങ്ങാൻ തുടങ്ങിയിട്ടുണ്ടെന്നാണ് യുക്രെയ്ൻ നാഷനൽ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് കൗൺസിൽ സെക്രട്ടറി ഒലെക്സി ഡനിലോവ് പറയുന്നത്
അതേസമയം ഉക്രെയ്‌നിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയും (യുഎസും) അതിന്റെ സഖ്യകക്ഷികളും റഷ്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ വ്യാപകമായ ഉപരോധത്തിൽ നിന്ന് ഉടലെടുത്ത സങ്കീർണതകൾ ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധത്തിനും വെല്ലുവിളി ആകും... റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടയിൽ റഷ്യയിൽ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്തത് ..
റഷ്യൻ എണ്ണയ്ക്ക് പാശ്ചാത്യ രാജ്യങ്ങൾ പലവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ വൻ വിലക്കുറവിലാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നത് . റഷ്യയുടെ എണ്ണ ഇറക്കുമതിയെ അമേരിക്ക എതിർത്തിരുന്നു.
എന്നാൽ ഇന്ത്യയ്‌ക്കെതിരെ ഒരു ഉപരോധവും ഏർപ്പെടുത്താൻ പോകുന്നില്ലെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അമേരിക്കയും വ്യക്തമാക്കിയിരുന്നതാണ് . എന്നാലിപ്പോൾ യുഎസും അതിന്റെ സഖ്യകക്ഷികളും റഷ്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ വ്യാപകമായ ഉപരോധത്തിൽ നിന്ന് ഉടലെടുത്ത സങ്കീർണതകൾ ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധത്തിനും വെല്ലുവിളിയ്ക്കുമോ ഏന് കണ്ടറിയേണ്ടതാണ്
https://www.facebook.com/Malayalivartha