കാനഡയിലെ ഗുരുദ്വാരകളില്‍ ആധിപത്യം സ്ഥാപിച്ച് ഖാലിസ്ഥാന്‍ ഗ്രൂപ്പുകള്‍;അഭയം കൊടുത്ത കാനഡയ്ക്കിട്ട് പണിയുന്നു,വോട്ട് ബാങ്കിന് ട്രൂഡോ കളിച്ച കളി വന്‍ വിപത്താകുന്നു,കാനഡയുടെ സമാധാന അന്തരീക്ഷം തകരുന്നു
പാലുകൊടുത്ത കൈക്ക് കൊത്തിയെന്ന് കേട്ടിട്ടേയുള്ളു, അഭയം കൊടുത്ത കാനഡയുടെ കഴുത്തില്‍ കത്തിവെച്ച് ഖാലിസ്ഥാന്‍. കാനഡയിലെ ഗുരുദ്വാരകളില്‍ ആധിപത്യം സ്ഥാപിച്ച് ഖാലിസ്ഥാന്‍ ഗ്രൂപ്പുകള്‍. ഭീകര ഗ്രൂപ്പിനെ കുറിച്ച് പലയാവര്‍ത്തി ഇന്ത്യ മുന്നറിയിപ്പ് കൊടുത്തതാണ്. എന്നാല്‍ അതെല്ലാം പുച്ഛിച്ച് തള്ളി കനേഡിയന്‍ സര്‍ക്കാര്‍. ഇത് ജസ്റ്റിന്‍ ട്രൂഡോ ഇരന്നുവാങ്ങിയത്. ഖാലിസ്ഥാനി ഭീകരര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യയോട് രോഷത്തിലായിരുന്നു ട്രൂഡോ. ഇന്നിപ്പോള്‍ ഖാലിസ്ഥാനികളെ കൊണ്ട് കാനഡയുടെ സമാധാന അന്തരീക്ഷം തകര്‍ന്നിരിക്കുകയാണ്. അധികാരം നിലനിര്‍ത്താന്‍ ഖാലിസ്ഥാനി ഗ്രൂപ്പിന്‍രെ കൂട്ടുപിടിച്ച ട്രൂഡോ വലിയ വിപത്താണ് എടുത്ത് തലയില്‍ വെച്ചിരിക്കുന്നത്.
കാനഡയിലെ 250 സിഖ് ഗുരുദ്വാരകളില്‍ എട്ടെണ്ണത്തിന്റെ നിയന്ത്രണം ഖലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകള്‍ക്കാണെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട്. ബ്രിട്ടിഷ് കൊളംബിയ, ബ്രാംപ്ട്‌സന്‍, അബോട്‌സ്‌ഫോഡ്, ടോറന്റോയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഖലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകള്‍ സജീവമാണെന്നും ഇന്റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനായിരത്തോളം സിഖ് മതവിശ്വാസികള്‍ ഖലിസ്ഥാന്‍ ആശയങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. ഇതില്‍ 5000 പേര്‍ കടുത്ത ഖലിസ്ഥാന്‍ അനുകൂലികളാണെന്നും ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കാനഡയില്‍ പ്രൈവറ്റ്, നോണ്‍പ്രോഫിറ്റ് എന്നിങ്ങനെ രണ്ടു തരത്തിലുള്ള സിഖ് ഗുരുദ്വാരകളാണ് ഉള്ളത്. വ്യക്തികളുടെ ഉടമസ്ഥതയിലുള്ളവയാണ് പ്രൈവറ്റ് ഗുരുദ്വാരകള്‍. തിരഞ്ഞെടുക്കപ്പെടുന്ന സമിതിയുടെ നിയന്ത്രണത്തിലാണ് നോണ്‍പ്രോഫിറ്റ് ഗുരുദ്വാരകളുടെ പ്രവര്‍ത്തനം. ഗുരുദ്വാരയില്‍ കസേരകളും പായകളും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് 1980 മുതല്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഗുരുദ്വാരയിലെ ഹാളില്‍ കസേരകള്‍ ഉപയോഗിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ പായകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന വാദമാണ് മറ്റൊരു വിഭാഗം ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ആരാണോ ജയിക്കുന്നത് ആ വിഭാഗത്തിന്റെ തീരുമാനമാണ് നോണ്‍പ്രോഫിറ്റ് ഗുരുദ്വാരകളില്‍ നടപ്പാക്കുന്നത്.
ബ്രിട്ടിഷ് കൊളംബിയ സിഖ് ഗുരുദ്വാര കൗണ്‍സിലിന്റെ കീഴില്‍ 8 ഗുരുദ്വാരകളുണ്ട്. ഖലിസ്ഥാന്‍ അനുകൂല കമ്മിറ്റികള്‍ക്കാണ് ഈ ഗുരുദ്വാരകളുടെ ചുമതല. കൊല്ലപ്പെട്ട ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയിലെ ഗുരുനാനാക്ക് സിഖ് ഗുരുദ്വാരയില്‍ രണ്ടു തവണ പ്രസിഡന്റായിരുന്നു. കാനഡയിലെ സിഖുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയിലും ഖലിസ്ഥാന്‍ അനുകൂലികള്‍ക്കാണ് മുന്‍തൂക്കം. സിഖ് യൂത്ത് ഫെഡറേഷന്‍, സിഖ് ഫോര്‍ ജസ്റ്റിസ്, ഖലിസ്ഥാനി സിന്ദാബാദ് ഫോഴ്‌സ്, ഖലിസ്ഥാനി ലിബറേഷന്‍ ഫോഴ്‌സ്, ഖലിസ്ഥാനി കമാന്‍ഡോ ഫോഴ്‌സ്, ഖലിസ്ഥാനി ടൈഗര്‍ ഫോഴ്‌സ്, ബാബര്‍ ഖല്‍സ ഇന്റര്‍നാഷനല്‍ എന്നിങ്ങനെ നിരവധി ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ കാനഡ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കി കനേഡിയന്‍ സര്‍ക്കാര്‍ ഖാലിസ്ഥാനെ വളര്‍ത്തുകയാണ്. എന്നാല്‍ പാമ്പിനാണ് പാലൂട്ടുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. 2021ലെ കനേഡിയന്‍ സെന്‍സസ് പ്രകാരം കാനഡയിലെ ജനസംഖ്യയുടെ 2.1 ശതമാനവും സിക്കുക്കാരാണ്. ഇവരാണ് രാജ്യത്തെ വളരെ വേഗത്തില്‍ വളരുന്ന മതവിഭാഗവും. ഇന്ത്യയ്ക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ സിക്ക് ജനസംഖ്യയുള്ള രാജ്യമാണ് കാനഡ.
https://www.facebook.com/Malayalivartha