ഓസ്ട്രിയയുടെ മണ്ണിൽ പറന്നിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി; 41 വർഷങ്ങൾക്ക് ശേഷം ചരിത്രം കുറിച്ചു

41 വർഷങ്ങൾക്ക് ശേഷം ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ ഓസ്ട്രിയ സന്ദർശനമാണ് ചരിത്രമാകുന്നത്. 41 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിലേക്ക് എത്തുന്നത് . വിയന്നയിലേക്ക് സ്വാഗതം, ! നിങ്ങളെ ഓസ്ട്രിയയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷവും ബഹുമാനവുമാണ്. ഓസ്ട്രിയയും ഇന്ത്യയും സുഹൃത്തുക്കളും പങ്കാളികളുമാണ്.
നിങ്ങളുടെ സന്ദർശന വേളയിൽ ഞങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക ചർച്ചകൾക്കായി ഞാൻ കാത്തിരിക്കുന്നു! എന്നായിരുന്നു വിയന്ന ചാൻസലർ, കാർൽനെഹാമർ എക്‌സിലൂടെ അറിയിച്ചത് .വിയന്നയിൽ നിങ്ങളെ കണ്ടതിൽ സന്തോഷമുണ്ടെന്നും ഇന്ത്യ-ഓസ്ട്രിയ സൗഹൃദം ശക്തമാണ് എന്നും വരും കാലങ്ങളിൽ അത് കൂടുതൽ ശക്തമാകും എന്നും പ്രധാനമന്ത്രി മറുപടി ട്വീറ്റ് ചെയ്തു.
വിയന്നയിൽ എത്തിയെന്നും,ഓസ്ട്രിയയിലേക്കുള്ള ഈ സന്ദർശനം പ്രത്യേകത നിറഞ്ഞതാണ് . നമ്മുടെ രാഷ്ട്രങ്ങൾ പങ്കിട്ട മൂല്യങ്ങളാലും മെച്ചപ്പെട്ട ഗ്രഹത്തോടുള്ള പ്രതിബദ്ധതയാലും ബന്ധപ്പെട്ടിരിക്കുന്നു. ചാൻസലറുമായുള്ള ചർച്ചകൾ ഉൾപ്പെടെ ഓസ്ട്രിയയിലെ വിവിധ പരിപാടികൾക്കായി കാത്തിരിക്കുന്നു എന്നും പ്രധാനമന്ത്രി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha