Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

നമ്മുടെ വിദ്യാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്.. ഇങ്ങനെയുള്ള അധ്യാപകരെ നമുക്ക് ആവശ്യമുണ്ടോ.. സസ്പെൻഷനാണോ ഉചിത നടപടി;

22 NOVEMBER 2019 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

ഗുരുവെന്നാൽ പ്രകാശം പരത്തുന്നവർ എന്നർത്ഥം.

അജ്ഞത എന്ന ഇരുട്ടിനെ അകറ്റി അറിവെന്ന പ്രകാശം പരത്തുന്നവർ..
എന്നാൽ ഇവിടെ അധ്യാപകൻ എന്ന വിശേഷണത്തിനു ഒട്ടും അര്ഹനല്ലത ഒരുവൻ കാരണം ; അല്ല , പ്രതികരണശേഷി പോലും ഇല്ലാത്ത ചില അധ്യാപകമാന്യന്മാർ കാരണം ഒരു ജീവിതമാകെ ഇരുട്ട് പടർന്നിരിക്കുന്നു.. ഒരു കുടുംബത്തിന്റെ പ്രകാശം അസ്തമിച്ചിരിക്കുന്നു..

ഒരു സസ്പെന്ഷനിൽ ഒതുക്കാവുന്നതാണോ ഷജിൻ എന്ന ആ നരാധമൻ ചെയ്ത കുറ്റം?
സർക്കാർ ശമ്പളവും എല്ലാ ആനുകൂല്യങ്ങളും പറ്റി സുഖ വാസത്തിലിരിക്കാൻ മാത്രം എന്ത് യോഗ്യതയാണ് അയാൾക്കുള്ളത്. അറിവില്ലായ്മയല്ലിത്.. നിങ്ങളുടെ ഈഗോ .. ഷഹ്‌ലയുടെ കാലിലെ മുറിവ് കണ്ട് അത് പാമ്പു കടിച്ചതാണെന്നു കുട്ടികൾ പറഞ്ഞപ്പോൾ അത് അംഗീകരിച്ചുകൊടുക്കാതെ ആണി കൊണ്ടതായിരിക്കാം എന്ന ഊഹത്തിലെത്തിച്ചേരാൻ നിങ്ങളെ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല ഷജിൻ..തന്റെ ശിഷ്യരുടെ മുന്നിൽ അറിവില്ലായ്മ വെളിപ്പെട്ടു പോകുമോ എന്ന ഭയം..കുഞ്ഞുങ്ങൾ പറയുന്നത് അംഗീകരിക്കാൻ കഴിയാത്ത നിങ്ങളുടെ ഈഗോ..അതൊന്നുകൊണ്ട് മാത്രമാണ് .. ഇന്ന് ഒരു ജീവൻ നിങ്ങൾ കാരണം അസ്തമിച്ചത്. നിങ്ങളതിന് മറുപടി പറഞ്ഞെ മതിയാകു..നിങ്ങൾ മാത്രമല്ല ..ഒരു കുഞ്ഞിന്റെ നിസ്സഹായത കണ്ടിട്ടും അല്പം പോലും മനുഷ്യത്വം കാണിക്കാത്ത നിങ്ങളുടെ സഹാധ്യാപകരും.

ഷഹ ലാ , മാപ്പു ചോദിക്കാൻ പോലും അര്ഹത യില്ലാത്ത തെറ്റാണ് നിന്നോട് ചെയ്തത്. . അല്ലെങ്കിലും ജീവിച്ചിരിക്കുമ്പോൾ നീതി നിഷേധിച്ചിട്ടു ഇനി പ്രഹസനങ്ങൾക്കു എന്ത് പ്രസക്തി?
മാഷെ എന്നും ടീച്ചറെ എന്നും നീ വിളിച്ച ആ അധമന്മാർക്ക് പരമാവധി ശിക്ഷ നല്കാൻ കഴിയണം. അധ്യാപകർ എന്ന് വിശേഷിപ്പിക്കാൻ കഴിയാത്തത്രയും അധഃപതിച്ചവരാണവർ .

തന്റെ മുന്നിലിരിക്കുന്ന വിദ്യാർത്ഥികളെ തന്റെ മക്കളായി കാണാൻ സാധിക്കാത്തിടത്തോളം അധ്യാപകൻ എന്ന മഹത്വമണിയാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണുള്ളത്?

അറിവല്ല ,തിരിച്ചറിവാണ് വേണ്ടത്.. .ഷഹ ലയുടെ കൂട്ടുകാർക്കു ഉണ്ടായിരുന്ന തിരിച്ചറിവിന്റെ ഒരു അംശം പോലും അധ്യാപകർ എന്നു ഊറ്റം കൊള്ളുന്ന നിങ്ങൾക്കുണ്ടായില്ലല്ലോ?
തന്നെ പാമ്പു കടിച്ചതാണ് ടീച്ചറെ ഹോസ്പിറ്റലിൽ പോണം എന്ന് ഒരു പിഞ്ചു കുട്ടി കരഞ്ഞു പറഞ്ഞിട്ടും ആ കണ്ണീരിനു മുന്നിൽ കരിങ്കൽ ഹൃദയവുമായി നിന്ന വിവേക ശൂന്യനായ ഒരുവൻ കാരണം പൊലിഞ്ഞുപോയത് ഒരു ജീവനാണ്..

അനാസ്ഥയാണ് ഇത്.. നിഷ്ടൂരമായ കൊലപാതകം ..സർവീസിൽ തുടരാൻ അല്പം പോലും യോഗ്യതയില്ലാത്ത ഒരുവനെയാണ് അധികാരികളെ നിങ്ങൾ സസ്പെന്ഷന് എന്ന തലോടലിൽ നിർത്തിയിരിക്കുന്നത്. കുറ്റവാളിയെ ഒരു നിമിഷം പോലും വൈകാതെ സർവീസിൽനിന്നും പിരിച്ചു വിടുക..അതാണ് ഇനി ആ കുഞ്ഞു ജീവനോട്അധികാരികൾക്കു പുലർത്താൻ കഴിയുന്ന നീതി..


മാതാ പിതാ ഗുരു ദൈവം എന്നാണ് നമ്മുടെ കുഞ്ഞുങ്ങളെ നാം പഠി പ്പിക്കുന്നത്. എന്നാൽ ഈ വിശേഷണത്തിന് എന്ത് അര്ഹതയാണ് ഈ അധ്യാപകർക്കുള്ളത്? അറിവ് നേടാനായി രാവിലെ വിദ്യാലയങ്ങളിലേക്ക് നമ്മുടെ മക്കളെ പറഞ്ഞു വിടുന്നത് അധ്യാപകർ നമുക്കു പകരമായി അവിടുണ്ടെന്നുള്ള വിശ്വാസത്തിന്മേലാണ്.. ആ വിശ്വാസത്തിന്റെ കടയ്ക്കലാണ് അധ്യാപകരെ നിങ്ങളിൽ ചിലർ കത്തി വെച്ചത്...

കള്ള വയറുവേദനയും കള്ള തലവേദനയും പറയുമ്പോഴും കരുതലോടെ കൂട്ടുകാരോടൊപ്പം..അതുമല്ലെങ്കിൽ സ്വന്തം ഉത്തരവാദിത്വത്തോടെ ...കരുതലോടെ വീട്ടിൽ സുരക്ഷിതരായി എത്തിക്കുന്ന...അമ്മയുടെയും ..അച്ഛന്റെയും ..സ്നേഹ വായ്പുകൾ അതെ അളവിൽ പകർന്നു തന്ന..അധ്യാപകരുണ്ടായിരുന്നു നമ്മുടെ വിദ്യാലയങ്ങളിൽ..ഇപ്പോഴും അവശേഷിക്കുന്നുണ്ട് നന്മ വറ്റാത്ത ചിലർ.. അവർക്കു അപവാദമായി..പാമ്പിനേക്കാൾ വിഷം മനസിൽ കുത്തി നിറച്ച കൊലയാളികളെ നമ്മുടെ വിദ്യാലയങ്ങൾക്ക് ആവശ്യമുണ്ടോ..

ആക്ഷേപം ഇപ്പോഴും ദൈവ തുല്യരായ...അധ്യാപകരോടല്ല..ആ പദവിയുടെ മഹത്വമറിയാത്ത...മനുഷ്യത്വത്തിന്റെ കണികപോലുമില്ലാത്ത, അധ്യാപകർ എന്ന പദവി മാത്രം അലങ്കാരമായി കാണുന്ന ചില നികൃഷ്ടരോടാണ്.. കണ്മുന്നിൽ ഒരു കുരുന്നു ജീവൻ പിടഞ്ഞു വീഴുമ്പോഴും .. അവളുടെ കൂട്ടുകാർ കരഞ്ഞപേക്ഷിച്ചിട്ടും ഉണരാത്ത മനുഷ്യത്വത്തെ നിങ്ങൾ എവിടെയാണ് കുഴിച്ചുമൂടിയത്..

ഷഹ്‌ ല , നിന്റെ കൂട്ടുകാർ..അവർ ഒരു പ്രതീക്ഷയാണ്.. ആ കുരുന്നുകൾ ഉറച്ച ശബ്ദത്തോടെ പ്രതികരിച്ചിരുന്നില്ലെങ്കിൽ നിന്റെ കൊലയാളികൾ ഇപ്പോഴും സുരക്ഷിതരായേനെ..ആ കുഞ്ഞുങ്ങളുടെ മൂർച്ചയേറിയ ചോദ്യങ്ങൾക്കു മറുപടി പറയാനുള്ള ബാധ്യത ബത്തേരി സർവജന സ്കൂളിലെ അധ്യാപകരുടേതാണ്..

അനീതിയുണ്ടായാൽ അതിനെതിരെ വിരൽ ചൂണ്ടാൻ ഭയപ്പാടെതുമില്ലാതേ , ഉറച്ച നിലപാടുകളോട് കൂടി ശബ്ദമുയർത്താൻ ആർജ്ജവമുള്ള ഒരു തലമുറ ഉയർന്നു വരുന്നുണ്ടെന്നത് മാത്രമാണ് നമുക്കാശ്വസിക്കാവുന്ന ഏക പ്രതീക്ഷ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends