Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യത്തോടെ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..

സ്റ്റീഫൻ കോട്ടക്കലും ലിജി മരിയയും തമ്മിൽ ലൈംഗീകബന്ധത്തിലേർപ്പെട്ടതായി സിസ്റ്റർ ലൂസി ആരോപിക്കുന്നു. ഇവർ രണ്ടു വ്യക്തികളും പ്രായപൂർത്തിയായവരായതുകൊണ്ടും, രണ്ടു വ്യക്തികളുടേയും പരസ്പരസമ്മതപ്രകാരവും ആയതിനാൽ സിസ്റ്റർ ലൂസിക്ക് ഇതിലെന്ത് കാര്യം? സിസ്റ്റർ ലൂസി കളപ്പുരക്കലെഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ജോമോൾ ജോസഫ് രംഗത്ത്

01 JUNE 2020 01:23 PM IST
മലയാളി വാര്‍ത്ത

സ്റ്റീഫൻ കോട്ടക്കലെന്ന ഇടവകാ വികാരിയും, സുപ്പീരിയർ ആയ ലിജി മരിയയും തമ്മിൽ സ്വകാര്യ ഇടപെടലുണ്ടായി എന്ന് സിസ്റ്റർ ലൂസി കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ആരോപിക്കുകയുണ്ടായി. നിരവധിപേർ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും ഈ പോസ്റ്റിനെ ഏറ്റെടുക്കുകയുണ്ടായി. എന്നാൽ ഇതിനെതിരെ രംഗത്തേക്ക് എത്തിയിരിക്കുകയാണ് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ജോമോൾ ജോസഫ്. സ്റ്റീഫൻ കോട്ടക്കലും ലിജി മരിയയും തമ്മിൽ ലൈംഗീകബന്ധത്തിലേർപ്പെട്ടതായി സിസ്റ്റർ ലൂസി ആരോപിക്കുന്നു. ഇവർ രണ്ടു വ്യക്തികളും പ്രായപൂർത്തിയായവരായതുകൊണ്ടും, രണ്ടു വ്യക്തികളുടേയും പരസ്പരസമ്മതപ്രകാരവും ആയതിനാൽ സിസ്റ്റർ ലൂസിക്ക് ഇതിലെന്ത് കാര്യം?- എന്നാണ് ചോദിക്കുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്ണാരോപം ഇങ്ങനെ;


സിസ്റ്റർ ലൂസിയുടെ പേരിലാണ് കേസെടുക്കേണ്ടത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിസ്റ്റർ ലൂസി കളപ്പുരക്കലെഴുതിയ ഫേസ്ബുക്ക് പോസ്റ്റും, സിസ്റ്റർ ലൂസി ഉന്നയിച്ച വിഷയങ്ങളും ചർച്ചയാകുകയുണ്ടായി..
മാനന്തവാടി രൂപതയിലെ കാരക്കാമല സെന്റ് മേരീസ് പള്ളി വികാരി സ്റ്റീഫൻ കോട്ടക്കലും, കാരക്കാമല FCC മഠം സുപ്പീരിയർ ലിജി മരിയയും തമ്മിൽ ലൈംഗീക ബന്ധത്തിലേർപ്പെട്ടു എന്നത് സംബന്ധിച്ചാണ് സിസ്റ്റർ ലൂസി ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.
എന്നാൽ ഈ വിഷയത്തിൽ സിസ്റ്റർ ലൂസിയെ സപ്പോർട്ട് ചെയ്യാനായി യാതൊരു നിർവ്വാഹവുമില്ല. കാരണം..
സഭാ നിയമങ്ങളെ ചലഞ്ച് ചെയ്തുകൊണ്ടും, രാജ്യത്തെ നിയമങ്ങളും വ്യക്തി സ്വാതന്ത്ര്യങ്ങളും സ്വകാര്യതയും തനിക്ക് കൂടി അവകാശപ്പെട്ടതാണ് എന്നവകാശപ്പെട്ട് നിരവധി സമരവഴികളും ചർച്ചകളും തുടങ്ങിവെച്ച വ്യക്തിയാണ് സിസ്റ്റർ ലൂസി. അത് സിസ്റ്റർ ലൂസി തന്നെ മറ്റു രണ്ടു വ്യക്തികളുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കും ഇടിച്ച് കയറുന്നതാണ് ഈ വിഷയത്തിൽ കാണാനാകുന്നത്.
1. സ്റ്റീഫൻ കോട്ടക്കലെന്ന ഇടവകാ വികാരിയും, സുപ്പീരിയർ ആയ ലിജി മരിയയും തമ്മിൽ സ്വകാര്യ ഇടപെടലുണ്ടായി എന്ന് സിസ്റ്റർ ലൂസി ആരോപിക്കുന്നത് പള്ളിയോടനുബന്ധിച്ച് ഇടവകാവികാരിയുടെ താമസസ്ഥലത്താണ്. അതായത് പള്ളിമേടയെന്ന് വിളിക്കപ്പെടുന്ന ആ താമസസ്ഥലം ഇടവകാ വികാരിയായ സ്റ്റീഫൻ കോട്ടക്കലിന്റെ സ്വകാര്യയിടമാണ്. പള്ളിമേട ഇടവകക്കാരുടെ സ്വത്താണ് എങ്കിലും അവിടെ താമസിക്കുന്ന വ്യക്തിയുടെ അനുവാദം കൂടാതെ അതിനുള്ളിൽ പ്രവേശിക്കാൻ ആർക്കും നിയമപരമായി യാതൊരവകാശവുമില്ല. സിസ്റ്റർ ലൂസി നടത്തിയത് മറ്റെരാളുടെ സ്വകാര്യയിടത്തേക്ക് കടന്നുകയറ്റവും അതിക്രമിച്ച് കയറലും തന്നെയാണ്.
2. സ്റ്റീഫൻ കോട്ടക്കലും ലിജി മരിയയും തമ്മിൽ ലൈംഗീകബന്ധത്തിലേർപ്പെട്ടതായി സിസ്റ്റർ ലൂസി ആരോപിക്കുന്നു. ഇവർ രണ്ടു വ്യക്തികളും പ്രായപൂർത്തിയായവരായതുകൊണ്ടും, രണ്ടു വ്യക്തികളുടേയും പരസ്പരസമ്മതപ്രകാരവും ആയതിനാൽ സിസ്റ്റർ ലൂസിക്ക് ഇതിലെന്ത് കാര്യം? അവർ ലൈംഗീകബന്ധത്തിലേർപ്പെട്ടാലും ഇല്ലേലും, അത് സിസ്റ്റർ ലൂസയുടെ പരിഗണനാവിഷയമാകേണ്ട കാര്യമമേയല്ല. അതിനുള്ള അവകാശം നിയമപരമായി ആ രണ്ടുവ്യക്തികൾക്കും രാജ്യത്തെ ഭരണഘടനയും നിയമവും അനുവദിച്ച് നൽകിയതാണ്.
3. സിസ്റ്റർ ലൂസിയെ കടന്നുപിടിച്ചതായ ആരോപണവും നിലനിൽക്കുന്നതല്ല, കാരണം സ്റ്റീഫൻ കോട്ടക്കല്ല, ഞാനായാലും ഞാൻ താമസിക്കുന്ന വീട്ടിലോ നിങ്ങൾ താമസിക്കുന്ന വീട്ടിലോ അതിക്രമിച്ച് കയറിയ ഒരാളെ, അയാൾ ഓടിരക്ഷപ്പെടാനായി നോക്കിയാൽ ഓടിച്ചിട്ട് പിടിക്കുകയോ തടഞ്ഞു വെക്കുകയോ ചെയ്യും. എന്റെയോ നിങ്ങളുടേയോ സ്വകാര്യയിടത്ത് എനിക്കും നിങ്ങൾക്കുമുള്ള സകല അവകാശങ്ങളും സ്റ്റീഫൻ കോട്ടക്കലെന്ന ഇടവകാവികാരിക്ക് അയാളുടെ താമസസ്ഥലത്തും ഉണ്ട്.
4. സഭാനിയമപ്രകാരം സ്റ്റീഫൻ കോട്ടക്കലും, ലിജിമരിയയും തെറ്റുചെയ്തു എന്ന് സിസ്റ്റർ ലൂസി പറയുമ്പോൾ, സഭാ നിയമത്തിനായി വാദിക്കുമ്പോൾ സിസ്റ്റർ ലൂസി ഒന്നോർക്കുക, ഇതേ സഭാനിയമത്തിന് മുന്നിൽ പല നിയമലംഘനങ്ങളും നടത്തിയാണ് താങ്കൾ അവകാശങ്ങൾക്കായും സഭാനിയമ പരിഷ്കരണങ്ങൾക്കുമായും വാദിച്ചിരുന്നത് എന്നത് മറക്കരുത്. താങ്കൾ പറയുന്ന സഭാനിയമപ്രകാരണാണ് എങ്കിൽ, പള്ളിമേടയിലേക്ക് താങ്കൾ ഒറ്റക്ക് പോയതും തെറ്റുതന്നെയാണ്.
5. രാജ്യത്തെ നിയമത്തിന് മുന്നിൽ രണ്ടുവ്യക്തികൾ തമ്മിൽ പരസ്പരസമ്മതപ്രകാരം ലൈംഗീകബന്ധത്തിലേർപ്പെടുന്നത് തെറ്റാല്ലാത്തിടത്തോളം, ലിജി മരിയക്കോ സ്റ്റീഫൻ കോട്ടക്കലിനോ പരാതിയില്ലാത്തിടത്തോളം, മറ്റൊരാൾക്ക് പരാതിയുണ്ടാകേണ്ട യാതൊരു കാര്യവും ഇല്ല, പോലീസിന് അതന്വേഷിക്കേണ്ട യാതൊരു ബാധ്യതയുമില്ല. സിസിടിവി അവിടെ വെച്ചിരിക്കുന്നത് അവിടത്തെ താമസക്കാരുടെ സുരക്ഷക്കാണ്, ആ സിസിടിവി പരിശോധിച്ചാൽ താങ്കളാണ് നിയമത്തിന് മുന്നിൽ തെറ്റുകാരി. അതിക്രമിച്ചു കയറിയതിനും, മോഷണശ്രമത്തിനോ, റോബറിക്കോ, അവിടെയുണ്ടായിരുന്നവരെ അപായപ്പെടുത്താൻ ശ്രമിച്ചതിനോ, മാനഹാനി വരുത്തിയതിനോവരെ താങ്കളുടെ പേരിൽ പോലീസിന് കേസെടുക്കാം, സ്റ്റീഫൻ കോട്ടക്കലിന്റെയും ലിജി മരിയയുടേയും പരാതികളിൽ.
6. സ്വകാര്യത ഏതൊരു വ്യക്തിയുടേയും അവകാശമാണ്.
7. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഓരോ വ്യക്തിക്കും ബാധകമാണ്.
8. രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ ഏരോ വ്യക്തിക്കും ബാധ്യതയുണ്ട്.
9. വ്യക്തിസ്വാതന്ത്ര്യവും, ലൈംഗീക സ്വാതന്ത്ര്യവും ഓരോ വ്യക്തിയുടേയും അവകാശമാണ്.
10. സിസ്റ്റർ ലൂസിയെ പോലോരാൾ മോറൽ പോലീസാകരുത്.
നബി - സഭാനിയമമൊക്കെ വെറും കോമഡിയല്ലേ, ആ കോമഡിയെ മറികടന്ന് രാജ്യത്തെ ഭരണഘനയെയും രാജ്യത്തെ നിമങ്ങളെയും പൌരാവകാശങ്ങളെയും മനസ്സിലാക്കി സ്റ്റീഫൻ കോട്ടക്കലും, ലിജി മരിയയും അടക്കം നിരവധി പുരോഹിതും സന്യസ്ഥരും വരുന്നത് പ്രതീക്ഷയാണ്. അധികം വൈകാതെ കാലഹരണപ്പെട്ട സഭാനിയമങ്ങൾ പൊളിച്ചെഴുതാൻ സഭ നിർബന്ധിതമാകും. സഭക്ക് വേറെ വഴിയില്ല.....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രൂര കൊലപാതകം.... നടുറോഡിൽ സർക്കാർ ഉദ്യോ​ഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തി  (1 hour ago)

ഞങ്ങൾക്ക് ഒന്നും അറിയില്ല സാറേ...! ബസ് വളഞ്ഞ് MDMA കയ്യോടെ തൂക്കി പോലീസ് കരഞ്ഞ് തൂറി മെഴുകി പെണ്ണുങ്ങൾ..!  (1 hour ago)

കെഎസ്ആർടിസി ബസിൽ മിനിവാൻ ഇടിച്ച് നിരവധി പേർക്ക് പരുക്ക്  (1 hour ago)

കെ ജയകുമാർ ചുമതലയേറ്റു...  (1 hour ago)

താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തി അധികൃതര്‍...  (1 hour ago)

ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു  (1 hour ago)

സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത്.... മുങ്ങിക്കുളിക്കുന്നവര്‍ മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം  (1 hour ago)

സു​ഹൃ​ത്തി​ന്റെ ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖാ​ന്ത​രം അ​ന​ധി​കൃ​ത​മാ​യി  (2 hours ago)

മകളുടെ അവസരോചിതമായ ഇടപെടൽ.... അച്ഛന് ജീവൻ തിരിച്ചു കിട്ടി  (2 hours ago)

പവന് 1140 രൂപയുടെ കുറവ്  (3 hours ago)

21 പേരെ കാണാതായി  (3 hours ago)

ഭയന്നോടുന്നതിനിടെ ഒരാൾ കുഴഞ്ഞു വീണു..  (3 hours ago)

ശത്രുക്കളെ നേരിടാനും അവരുടെ മേൽ വിജയം നേടാനും ഇന്ന് സാധിക്കും. നിലവിൽ നടക്കുന്ന കേസുകളിൽ വിജയം ലഭിക്കാൻ സാധ്യത  (4 hours ago)

ആനയുടെ സംരക്ഷണം ഏറ്റെടുത്ത്​ അടിയന്തര നടപടികളെടുക്കണമെന്ന് ഹൈക്കോടതി  (4 hours ago)

അന്തർസംസ്ഥാന സർവിസുകൾ നിർത്തിവെച്ച ബസ് ഉടമകൾ  (4 hours ago)

Malayali Vartha Recommends