Widgets Magazine
28
Sep / 2023
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒക്ടോബർ 14-ന് നടക്കാനിരിക്കുന്ന വലയ സൂര്യഗ്രഹണം...റിംഗ് ഓഫ് ഫയർ അഥവാ അഗ്നി വലയം പോലെ ദൃശ്യമാകുന്ന ഗ്രഹണത്തെ കുറിച്ചറിയാം...സൂര്യനെ ഭാഗീകമായി ചന്ദ്രൻ മറയ്‌ക്കുമ്പോഴുള്ള ദൃശ്യം വിവിധ ഭാഗങ്ങളിൽ ദൃശ്യമാകും....


2026-ഓടെ ദുബായിൽ പറക്കും ടാക്സികൾ സജീവമാകും.... ഇതോടെ പറക്കും ടാക്സികൾ സമ്പൂർണ പ്രവർത്തന, ക്ഷമമാകുന്ന ലോകത്തിലെ ആദ്യ ന​ഗരമായി ദുബായ് മാറും...എയർ ടാക്സികൾക്ക് മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയുണ്ടാകുമെന്നും, പരമാവധി റേഞ്ച് 241 കിലോമീറ്ററാണെന്നും റിപ്പോർട്ട്...


കരുവന്നൂർ തട്ടിപ്പ്... ഇ ഡി പിടിമുറുക്കിയതോടെ ബാങ്കിന്റെ പ്രവർത്തനം എല്ലാം അവതാളത്തിൽ... നിക്ഷേപകർക്ക് പണം തിരികെക്കിട്ടിയില്ല എന്ന് പറയുന്നത് വിവരക്കേടാണെന്ന് മന്ത്രി വി.എന്‍ വാസവന്‍....ബാങ്കിലെ ആധാരങ്ങൾ എല്ലാം ഇ.ഡി. കൊണ്ടു പോയതുകൊണ്ടാണ് പണം തിരികെ നൽകാൻ കാലതാമസം വരുമെന്ന് മന്ത്രി...


ട്രോളി ബാഗിനുള്ളിലെ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനാവാതെ കർണാടക പൊലീസ്:- കണ്ണവം സ്വദേശിനിയെ കാമുകനൊപ്പം കണ്ടെത്തി...

സ്മാർട്ട് ആശയങ്ങൾ സ്റ്റാർട്ടപ്പാക്കി കെഎസ്‌ഐഡിസി; സ്റ്റാർട്ടപ്പുകൾക്കായി ഇതുവരെ അനുവദിച്ചത് 33.72 കോടി

25 MARCH 2023 10:01 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് കരുത്തേകി സംസ്ഥാന സർക്കാരും കെഎസ്‌ഐഡിസിയും. യുവ സംരംഭകരുടെ മികച്ച ബിസിനസ് ആശയങ്ങൾ സംരംഭങ്ങളാക്കാനുള്ള കൈത്താങ്ങായി നടപ്പാക്കുന്ന സീഡ് ഫണ്ട്, സ്‌കെയിൽ അപ്പ് പദ്ധതികൾ വഴി കഴിഞ്ഞ ഏഴു വർഷത്തിനിടെ അനുവദിച്ചത് 33.72 കോടി രൂപ.

സ്റ്റാർട്ടപ്പുകളുടെ പ്രാരംഭഘട്ടത്തിനുള്ള സീഡ് ഫണ്ടായി 28.29 കോടി രൂപയും വിപുലീകരണത്തിനുള്ള സ്‌കെയിൽ അപ്പ് പദ്ധതിയിലൂടെ 5.43 കോടി രൂപയുമാണ് കെഎസ്‌ഐഡിസി നൽകിയത്. 134 സ്റ്റാർട്ടപ്പുകൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. 11 സ്റ്റാർട്ടപ്പുകൾക്ക് സ്‌കെയിൽ അപ്പ് പദ്ധതിയിലൂടെയും തുക അനുവദിച്ചിട്ടുണ്ട്.

നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായതും വൻ തോതിൽ വാണിജ്യവത്ക്കരിക്കാൻ സാധ്യതയുള്ളതുമായ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് അവയുടെ പ്രാരംഭ ഘട്ടത്തിൽ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് സീഡ് ഫണ്ട് പദ്ധതി. ആരോഗ്യമേഖല, കൃഷി, വെബ് ആൻഡ് ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ്, ഇ-കോമേഴ്സ്, എഞ്ചിനീയറിങ്, ആയുർവേദം, ധനകാര്യ സ്ഥാപനങ്ങൾ, സിനിമാ-പരസ്യമേഖല, വിദ്യാഭ്യാസം, എച്ച്ആർ, ബയോടെക്‌നോളജി, ഡിഫൻസ് ടെക്‌നോളജി തുടങ്ങിയവ ഉൾപ്പെടുന്ന നിരവധി ടെക്‌നിക്കൽ മേഖലകൾക്കാണ് സഹായം.

പ്രൊജക്ട് ചെലവിന്റെ 90 ശതമാനം വരെയാണ് വായ്പ. പരമാവധി 25 ലക്ഷം രൂപ വരെ നൽകും. ഈ വായ്പ ഒരു വർഷത്തേക്കുള്ള സോഫ്റ്റ് ലോണായിട്ടാണ് അനുവദിക്കുന്നത്. മൂന്ന് വർഷമാണ് തിരിച്ചടവ് കാലാവധി. റിസർവ് ബാങ്ക് സമയാസമയങ്ങളിൽ തീരുമാനിക്കുന്ന പോളിസി ബാങ്ക് റേറ്റ് അടിസ്ഥാനമാക്കിയാണ് പലിശ നിരക്ക് തീരുമാനിക്കുന്നത്.

സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വിപുലീകരണത്തിന് കെഎസ്ഐഡിസി ഇതുവരെ 5.43 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 2021 മുതൽ 2023 വരെയുള്ള കാലയളവിൽ 11 സ്റ്റാർട്ടപ്പുകൾക്കു തുക അനുവദിച്ചു. സീഡ് സ്റ്റേജ് വിജയകരമായി പൂർത്തിയാക്കുകയും തങ്ങളുടെ നൂതന ഉൽപ്പന്നം/ സേവനം വാണിജ്യവത്ക്കരിക്കുകയും ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്ക് അവരുടെ സംരംഭത്തിന്റെ വളർച്ച ഘട്ടത്തിൽ അവയുടെ പ്രവർത്തന മേഖല വിപുലീകരിക്കുന്നതിന് 50 ലക്ഷം വരെ ഏഴ് ശതമാനം പലിശ നിരക്കിൽ വായ്പയായി നൽകുന്നതാണ് 'സ്‌കെയിൽ അപ്പ്'പദ്ധതി. പ്രൊമോട്ടർമാരുടെ വ്യക്തിഗത ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് കെഎസ്ഐഡിസി ലോൺ നൽകുന്നത്.

കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കുന്ന ലോൺ തിരികെ അടയ്ക്കാൻ മൂന്ന് വർഷം വരെ സ്റ്റാർട്ടപ്പുകൾക്ക് സമയം ലഭിക്കുമെന്നതാണ് പ്രത്യേകത. 30 തവണകളായി തിരികെ അടയ്ക്കാം. ആറ് മാസത്തെ മൊറട്ടോറിയം ഉണ്ടായിരിക്കും. സംരംഭം രജിസ്റ്റേർഡ് കമ്പനിയായിരിക്കണം. നടപ്പു സാമ്പത്തിക വർഷത്തിൽ സീഡ് ഫണ്ട്, സ്‌കെയിൽ അപ്പ് പദ്ധതികളിലൂടെ മുപ്പതോളം സംരംഭങ്ങൾക്കു പിന്തുണ നൽകാനാണ് കെഎസ്ഐഡിസി ഉദ്ദേശിക്കുന്നത്. പദ്ധതികളുടെ കൂടുതൽ വിവരങ്ങൾ കെഎസ്ഐഡിസിയുടെ www.ksidc.org ൽ ലഭിക്കും. ഫോൺ: 0484 2323010.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്രാ ലൈനുകളും ട്രാഫിക് ലൈറ്റുകളും ശരിയായ രീതിയില്‍ നടപ്പാക്കിയില്ല; ഹൈക്കോടതി  (1 minute ago)

മറൈൻഡ്രൈവ് നിയന്ത്രണം ആരുടെയും സ്വാതന്ത്ര്യം നിഷേധിക്കലല്ലെന്ന് ജി സി ഡി എ ചെയർമാൻ.  (3 minutes ago)

കൈക്കൂലി കേസില്‍ കുടുങ്ങിയ അഖില്‍ മാത്യുവിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സംരക്ഷിക്കുന്നു; കെ. സുരേന്ദ്രൻ.  (4 minutes ago)

കൊളളക്കാർക്ക് കുട പിടിക്കുന്ന മുഖ്യമന്ത്രി, സഹകരണ മേഖലയെ പിന്നിൽ നിന്ന് കുത്തുന്നു;  (6 minutes ago)

'ഹൃദയസ്പര്‍ശം'- കാക്കാം ഹൃദയാരോഗ്യം: സംസ്ഥാനതല കാമ്പയിന്‍... ആര്‍ദ്രം ജീവിതശൈലീ സ്‌ക്രീനിംഗ് ഒന്നര കോടിയിലേക്ക്  (8 minutes ago)

ഇടിമിന്നൽ ജാഗ്രതാ നിർദേശം... കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ  (10 minutes ago)

ഓണ്‍ലൈന്‍ കള്ളുഷാപ്പ് വില്‍പ്പന, പുതുചരിത്രമെഴുതി എക്സൈസ് വകുപ്പ്  (12 minutes ago)

വൈദ്യുതി അപകടങ്ങൾ വർദ്ധിക്കുന്നു, ജാഗ്രത പുലർത്താം.  (18 minutes ago)

സര്‍ക്കാരിന്റെ മുഖം വികൃതം; സിപിഐയുടേത് സര്‍ക്കാരിനെതിരേയുള്ള ഗുരുതരമായ കുറ്റപത്രം:കെ സുധാകരന്‍ എംപി  (20 minutes ago)

ജില്ലയിലെ ആയുഷ് സ്ഥാപനങ്ങൾ എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക്...  (23 minutes ago)

അന്വേഷണത്തിനു മുമ്പ് സ്റ്റാഫിനെ ന്യായികരിച്ച മന്ത്രിയുടെ നടപടി ദുരൂഹം രമേശ് ചെന്നിത്തല  (26 minutes ago)

പീച്ചി - വാഴാനി ടൂറിസം കോറിഡോര്‍ നിര്‍മ്മാണ ഉദ്ഘാടനവും വാഴാനി ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനവും 29 ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും  (29 minutes ago)

വേളാങ്കണ്ണിയിലേക്ക് ഇരിങ്ങാലക്കുട വഴി സൂപ്പര്‍ ഡീലക്സ് ബസ്: മന്ത്രി ഡോ. ആര്‍. ബിന്ദു  (31 minutes ago)

കൊച്ചി വാട്ടർ മെട്രോ തലസ്ഥാന നഗരിയിൽ... കേരളീയം ജനകീയോത്സവത്തിലാണ് തലസ്ഥാനനഗരിയിൽ പ്രദർശനത്തിനായി എത്തുന്നത്.  (42 minutes ago)

എം എസ് സ്വാമിനാഥന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു  (48 minutes ago)

Malayali Vartha Recommends