പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ വിജിലന്‍സ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും...തലശ്ശേരി കോടതിയിലാണ് വയനാട് വിജിലന്‍സ് ഡിവൈഎസ്പി സിബി തോമസ് കുറ്റപത്രം സമര്‍പ്പിക്കുക

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ വിജിലന്‍സ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. തലശ്ശേരി കോടതിയിലാണ് വയനാട് വിജിലന്‍സ് ഡിവൈഎസ്പി സിബി തോമസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
അന്വേഷണം ആരംഭിച്ച് നാലുവര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത് പ്രതികളെ സംരക്ഷിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ടായിരുന്നു. വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രന്റെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് നടപടികള്‍ വേഗത്തിലാക്കിയത്.
കെപിസിസി ജനറല്‍ സെക്രട്ടറിയും ബാങ്ക് മുന്‍ ഭരണ സമിതി പ്രസിഡന്റുമായ കെ.കെ എബ്രഹാം ഉള്‍പ്പെടെ 10 പേരാണ് പ്രതി പട്ടികയിലുള്ളത്. എബ്രഹാമും ബാങ്ക് മുന്‍ സെക്രട്ടറി രമാദേവിയും റിമാന്‍ഡില്‍ ആണ്. മുഖ്യ സൂത്രധാരന്‍ സജീവന്‍ കൊല്ലപ്പള്ളി കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചനകള്‍.
"
https://www.facebook.com/Malayalivartha