നാണക്കേടായി റിയാസ് സഖാവേ ....വെറും മിസ്റ്റർ മരുമകനായല്ലോ...മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ പ്രതിച്ഛായ പരാമർശം മന്ത്രി റിയാസിന് തിരിച്ചടിയായി.... മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ട്...എം എം മണി പോലും ഇപ്പോൾ ഏറെക്കുറെ നിശബ്ദനാണ്...

ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിൻ്റ് ബ്ലാങ്ക് പരിപാടിയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ പ്രതിച്ഛായ പരാമർശം മന്ത്രി റിയാസിന് തിരിച്ചടിയായി. ഇയാളാര് ഇങ്ങനെയൊക്കെ സംസാരിക്കാൻ എന്ന പൊതു വികാരമാണ് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമുള്ളത്. റിയാസ് ഇത്തരത്തിൽ ഒരു പരാമർശം നടക്കേണ്ടിയിരന്നില്ലെന്ന ചിന്തയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. പ്രസ്താവനയിലൂടെ താൻ മാത്രമല്ല റിയാസും പ്രതിസന്ധിയിലായെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നു. എല്ലാവരും റിയാസിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കുന്നു എന്ന ഒരൊറ്റ നേട്ടം മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നത്.പ്രതിച്ഛായ ഓർത്ത് മന്ത്രിമാർ അഭിപ്രായം പറയാൻ മടിക്കരുതെന്നും മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ട് എന്നുമായിരുന്നു മുഹമ്മദ് റിയാസിന്റെ പരാമർശം.രണ്ടാം പിണറായി സർക്കാർ രണ്ടുവർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ പ്രവർത്തനത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നു റിയാസിന്റെ പ്രതിച്ഛായ പരാമർശം. മന്ത്രിമാർക്ക് അഭിപ്രായപ്രകടനത്തിന് എന്തെങ്കിലും നിയന്ത്രണം ഉണ്ടോ, വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കുന്നതിൽ മന്ത്രിമാർ മടി കാട്ടുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കായിരുന്നു റിയാസ് വിശദമായ മറുപടി നൽകിയത്. എൽഡിഎഫ് മന്ത്രിമാർ എല്ലാവരും സർക്കാർ നിലപാട് ശക്തമായി അവതരിപ്പിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു മന്ത്രിമാർ രാഷ്ട്രീയം പറയേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് മുഹമ്മദ് റിയാസ് ഓർമ്മിപ്പിച്ചത്.
നേരത്തെ കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായിരിക്കുന്ന ഘട്ടത്തിലും പിന്നീട് എം വി ഗോവിന്ദൻ സെക്രട്ടറി ആയപ്പോഴും നൽകിയ നിർദ്ദേശം മന്ത്രിമാർ രാഷ്ട്രീയം സംസാരിക്കണം എന്നാണ്. കൈകാര്യം ചെയ്യുന്ന വകുപ്പിനെ കുറിച്ച് മാത്രമല്ല പൊതു വിഷയങ്ങളെക്കുറിച്ചും വികസനത്തിന് തടസം സൃഷ്ടിക്കുന്ന കാര്യങ്ങളെക്കുറിച്ചും സർക്കാരിനെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും മന്ത്രിമാർ അഭിപ്രായം പറയണം എന്നാണ് പാർട്ടി നിർദ്ദേശമെന്ന് റിയാസ് വ്യക്തമാക്കി. സമീപകാലത്ത് ഉയർന്ന പല വിവാദങ്ങളും മുഖ്യമന്ത്രിയയും കുടുംബത്തെയും കേന്ദ്രീകരിച്ച് ആവുകയും എന്നാൽ ഈ വിഷയങ്ങളിൽ നിലപാട് വിശദീകരിക്കാൻ ഏറെ പേരൊന്നും രംഗത്ത് വരാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് റിയാസിന്റെ ഈ പ്രതികരണം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്പ്രിംഗ്ലൂർ വിവാദം കത്തി നിന്നപ്പോൾ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ തോമസ് ഐസക്, എ കെ ബാലൻ, എം എം മണി തുടങ്ങി മന്ത്രിസഭയിലെ ഒട്ടുമിക്ക അംഗങ്ങളും രംഗത്തിറങ്ങുന്നതായിരുന്നു കാഴ്ച. മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ , കെ കെ ശൈലജ തുടങ്ങിയവർ വിവിധ വിവാദങ്ങളിൽ പെട്ടപ്പോൾ മുഖ്യമന്ത്രി തന്നെ ഇവർക്ക് ശക്തമായ പിന്തുണയുമായി രംഗത്തെത്തിക്കുകയും ചെയ്തു. എന്നാൽ എഐ ക്യാമറ വിവാദം സർക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയപ്പോഴും വ്യവസായ മന്ത്രി പി രാജീവ് ഒഴികെ മറ്റാരും തന്നെ കാര്യമായ പ്രതികരണം നടത്തിയിരുന്നില്ല. ഘടകകക്ഷി മന്ത്രിമാരും ഈ വിഷയത്തിൽ മൗനം പാലിച്ചു. എല്ലാവരും അഡ്ജസ്റ്റ് ചെയ്യുന്നു എന്ന അഭിപ്രായമാണ് മുഖ്യമന്ത്രിക്കുള്ളത്. ഇത് അദ്ദേഹം തുറന്നു പറയുന്നില്ലെന്ന് മാത്രം. അതാണ് റിയാസ് പറഞ്ഞത്.
എന്തിലും അഭിപ്രായം പറഞ്ഞിരുന്ന എം എം മണി പോലും ഇപ്പോൾ ഏറെക്കുറെ നിശബ്ദനാണ്. തന്നെ മന്ത്രിയാക്കാത്തതിൽ അദ്ദേഹത്തിന് വലിയ വിഷമമാണുള്ളത്.അതേസമയം, ഒരു കോടി രൂപയുമായി പാലക്കാട് വില്ലേജ് അസിസ്റ്റൻ്റ് പിടിയിലായ സംഭവത്തിൽ ഈ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കാനും വകുപ്പിനെ പിന്തുണയ്ക്കാനും മുഖ്യമന്ത്രി രംഗത്തെത്തുകയും ചെയ്തിരുന്നു. റവന്യുമന്ത്രിയെ ഇക്കാര്യത്തിൽ മുഖ്യ മന്ത്രി രക്ഷിച്ചു. എന്നാൽ മുഖ്യമന്ത്രി പ്രതിസന്ധിയിലായപ്പോൾ റവന്യുമന്ത്രിയോ അദ്ദേഹത്തിൻ്റെ പാർട്ടിയോ മുഖ്യമന്ത്രിയെ സഹായിച്ചില്ല. ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്ന നിലപാടാണ് മന്ത്രിമാർക്കുള്ളത്.എ ഐ ക്യാമറ ഇടപാടിന്റെ ലാഭമത്രയും മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്കാണ് പോകുന്നത് എന്ന് പ്രതിപക്ഷം ആരോപണം കടുപ്പിച്ചിട്ടും ഈ വിഷയത്തിൽ സർക്കാർ നിലപാട് ഫലപ്രദമായി പൊതുസമൂഹത്തെ അറിയിക്കാൻ മന്ത്രിമാർക്കോ പാർട്ടി സംവിധാനങ്ങൾക്കോ കഴിഞ്ഞില്ല എന്ന മുഖ്യമന്ത്രിയുടെ കുടുംബത്തിൻ്റെ വികാരം കൂടിയാണ് പരോക്ഷമായെങ്കിലും പുറത്തുവരുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി പറയാൻ ബാക്കി വച്ചതാണ് റിയാസ് ഇപ്പോൾ പറഞ്ഞത്.
മുഖ്യമന്ത്രിയെ പിന്തുണച്ചാൽ പിന്തുണയ്ക്കുന്നവർ ഫാൻസ് അസോസിയേഷൻ ആകുമെന്ന ശങ്ക വേണ്ടെന്നും മുഹമ്മദ് റിയാസ് ഓർമ്മപ്പെടുത്തി. മുഹമ്മദ് റിയാസിന്റെ പരാമർശം പാർട്ടി നേതൃത്വത്തിലും സിപിഎം ഗ്രൂപ്പുകളിലും സജീവ ചർച്ചയാണ്. അതേസമയം, മന്ത്രിമാർക്ക് എതിരെ റിയാസ് പ്രത്യക്ഷത്തിൽ പരാമർശം ഒന്നും നടത്താത്ത സാഹചര്യത്തിൽ ഈ വിഷയത്തിൽ സിപിഎം ഒരു പരസ്യം നിലപാട് ഉടൻ പറയാൻ ഇടയില്ല. മുഹമ്മദ് റിയാസിന്‍റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത് എത്തി. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും റിയാസ് പരോക്ഷ പരാമർശം നടത്തി. കോടിയേരി ബാലകൃഷ്ണൻ ഗോവിന്ദൻ മാഷിനെ പോലെയല്ലെന്നാണ് റിയാസ് പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയർന്ന ഘട്ടങ്ങളിലെല്ലാം കോടിയേരി പത്രസമ്മേളനം നടത്തി അദ്ദേഹത്തിൻ്റെ പിന്നിൽ ഉറച്ചു നിന്നു. എന്നാൽ ഗോവിന്ദൻ പത്രസമ്മേളനങ്ങൾ നടത്തുന്നതു പോലും കുറവാണ്.
അദ്ദേഹം മുഖ്യമന്ത്രിയെ ഒരു പരിധി വിട്ട് സഹായിക്കുകയില്ല. അതാണ് രീതി. തെറ്റെന്ന് തനിക്ക് തോന്നുന്ന കാര്യങ്ങളിൽ അഭിപ്രായം പറയാൻ അദ്ദേഹം നിൽക്കുകയുമില്ല.മന്ത്രിമാർ രാഷ്ട്രീയം കൂടി പറയണമെന്നാണ് റിയാസ് പറഞ്ഞതെന്ന് പാർട്ടി സെക്രട്ടറി പറയുന്നു. മന്ത്രിമാർ രാഷ്ട്രീയം പറയണമെന്നത് സി പി എം നിലപാടാണ്.- അത് തന്നെയാണ് റിയാസും പറഞ്ഞത്.മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ മന്ത്രിമാർ ശരിയായിത്തന്നെ പ്രതിരോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏതായാലും റിയാസിൻെറ പരാമർശത്തിൽ പാർട്ടി സെക്രട്ടറിക്ക് അത്ര പ്രതിപത്തിയില്ല.നേരത്തെ കോടിയേരി സെക്രട്ടറിയായിരിക്കുന്ന ഘട്ടത്തിലും പിന്നീട് എം വി ഗോവിന്ദൻ സെക്രട്ടറി ആയപ്പോഴും നൽകിയ നിർദ്ദേശം മന്ത്രിമാർ രാഷ്ട്രീയം സംസാരിക്കണം എന്നാണ്. കൈകാര്യം ചെയ്യുന്ന വകുപ്പിനെ കുറിച്ച് മാത്രമല്ല പൊതു വിഷയങ്ങളെക്കുറിച്ചും വികസനത്തിന് തടസ്സം സൃഷ്ടിക്കുന്ന കാര്യങ്ങളെക്കുറിച്ചും സർക്കാരിനെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും മന്ത്രിമാർ അഭിപ്രായം പറയണം എന്നാണ് പാർട്ടി നിർദ്ദേശമെന്ന് റിയാസ് വ്യക്തമാക്കി. സമീപകാലത്ത് ഉയർന്ന പല വിവാദങ്ങളും മുഖ്യമന്ത്രിയയും കുടുംബത്തെയും കേന്ദ്രീകരിച്ച് ആവുകയും എന്നാൽ ഈ വിഷയങ്ങളിൽ നിലപാട് വിശദീകരിക്കാൻ ഏറെ പേരൊന്നും രംഗത്ത് വരാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് റിയാസിന്റെ ഈ പ്രതികരണം.
രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരിൽ പലർക്കും സഭാ കമ്പം മാറിയിട്ടില്ല. ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോഴെല്ലാം കർശനമായാണ് നേരിട്ടത്. ഇതിൽ എ.കെ ബാലനെ പോലെ ചുരുക്കം ചിലർ മാത്രമാണ് ഇപ്പോഴും മുഖ്യമന്ത്രിയെ സഹായിക്കാനുള്ളത്. ഗോവിന്ദൻ മാഷ് നിശബ്ദനായിരിക്കുമ്പോൾ പോലും എ.കെ.ബാലൻ കർശന നിലപാടുമായി രംഗത്ത് എത്താറുണ്ട്. ഇതിൽ ബാലൻ ഉൾപ്പെടെയുള്ളവർക്ക് സീറ്റ് ലഭിച്ചിരുന്നില്ല.ഇതിൻെറയെല്ലാം ശാപമാണ് ഇപ്പോൾ പിണറായി അനുഭവിക്കുന്നത്.മുഹമ്മദ് റിയാസിന്‍റെ പ്രതിച്ഛായ പരാമര്‍ശത്തില്‍ മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു.. പ്രതിച്ഛായ എന്ന പ്രയോഗം തന്നെ കമ്യൂണിസ്റ്റ് വിരുദ്ധമെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്‍റെ പ്രതികരണം. പ്രതിച്ഛായ എന്നത് വലതുപക്ഷ പ്രയോഗമാണ്. പാര്‍ട്ടിയുടെ പ്രതിച്ഛായയാണ് കമ്മ്യൂണിസ്റ്റുകാരുടെ പ്രതിച്ഛായയെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു. ഇതും റിയാസിന് എതിരായി മാറി. എം.ബി.രാജേഷിൻ്റെ ജൂനിയറാണ് റിയാസ്. തന്നെക്കാൾ പ്രധാനപ്പെട്ട ഒരു സ്ഥാനത്ത് റിയാസിനെ പ്രതിഷ്ഠിച്ചതിൽ മന്ത്രി രാജേഷിന് പിണറായിയോട് നീരസമുണ്ട്.. സ്പീക്കറായി മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച സമയത്താണ് രാജേഷിനെ നീക്കിയത്.പകരം നൽകിയത് അതു വരെ വിവാദത്തിൻ്റെ മുന്നണിയിൽ ഉണ്ടായിരുന്ന വകുപ്പ്.സ്ഥാനം ഏറ്റെടുത്തപ്പോൾ തന്നെ ബ്രഹ്മപുരം കത്തി, ഇതിന് പിന്നാൽ പിണറായിയുടെ കരങ്ങളുണ്ടെന്ന് രാജേഷ് വിശ്വസിക്കുന്നു. ബ്രഹ്മപുരം വിവാദം രാജേഷിനെ സംബന്ധിച്ചടത്തോളം വലിയ പ്രതിസന്ധിക്ക് കാരണമായി. അദ്ദേഹത്തിൻ്റെ ഇമേജും തകർന്നു.
പാര്‍ട്ടിക്കും സര്‍ക്കാരിനും പ്രതിരോധം തീര്‍ക്കുക എന്നത് പാര്‍ട്ടിയിലെ എല്ലാവരും നിര്‍വഹിച്ച് പോരുന്ന ചുമതലയാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇല്ലെന്നുമാണ് മുഹമ്മദ് റിയാസിന്‍റെ പരാമര്‍ശത്തോട് പ്രതികരിച്ച എം ബി രാജേഷ് വിശദീകരിച്ചത്. മന്ത്രിയായാലും അല്ലെങ്കിലും ഇത് ചെയ്യണമെന്നും എം ബി രാജേഷ് പ്രതികരിച്ചു.രാജേഷിന് അഭിപ്രായം തുറന്നു പറയാൻ ഒരു മടിയുമില്ല. അതാണ് അദ്ദേഹം ചെയ്തത്.തദ്ദേശമന്ത്രിയാക്കി പിണറായി തൻ്റെ തടി കേടാക്കി എന്ന് രാജേഷ് വിശ്വസിക്കുന്നു. ഏതായാലും വരും ദിവസങ്ങളിൽ റിയാസിൻ്റ കാര്യത്തിൽ ചില തീരുമാനങ്ങൾ ഉണ്ടാകും. റിയാസ് സഖാവ് എന്ന സി പി എം നേതാവ് മിസ്റ്റർ മരുമകനായി ചുരുങ്ങി എന്ന അഭിപ്രായത്തിലാണ് കേരളത്തിലെ പാർട്ടി.ഇതേ അഭിപ്രായം തന്നെയാണ് സീതാറാം യച്ചൂരിക്കും ഉള്ളതെന്ന് മനസിലാക്കുന്നു.
https://www.facebook.com/Malayalivartha