അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് നടക്കും...പ്രിയതാരത്തെ അവസാനമായി ഒരു നോക്കാൻ കാണാൻ..സഹപ്രവർത്തകർ ഓടിയെത്തി..സങ്കടം സഹിക്കാനാവാതെ താരങ്ങൾ...മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മമ്മൂട്ടി തുടങ്ങി നിരവധിപേർ സുധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു....

അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ചർച്ച് സെമിത്തേരിയിലാണ് സംസ്കാരം നടക്കുക. രാവിലെ ഏഴര മുതൽ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യു പി സ്കൂൾ, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലും പൊതു ദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായാവും മൃതദേഹം സെമിത്തേരിയിൽ എത്തിക്കുക. ഇന്നലെ തൃശൂരിൽ ഉണ്ടായ വാഹന അപകടത്തിലാണ് സുധി മരിച്ചത്.അതേസമയം കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് സാസ്കാരിക കേരളം ഇപ്പോളും. എങ്ങും തങ്ങളുടെ പ്രിയ സുഹൃത്തിനെ, സഹപ്രവർത്തകനെ കുറിച്ചുള്ള ഓർമകളാണ് രാഷ്ട്രീയ- സിനിമ-സീരിയൽ രംഗത്തെ പ്രമഖർ പങ്കുവയ്ക്കുന്നത്. തങ്ങൾക്കൊപ്പം ചിരിച്ച് കളിച്ചിരുന്ന സുധി ഇനി ഇല്ല എന്നത് ആർക്കും ഉൾക്കൊള്ളാനായിട്ടില്ല. കഴിഞ്ഞ ദിവസം പൊതു ദർശനത്തിന് നടൻ സുരേഷ് ഗോപിയും. സുധി പങ്കെടുത്തിരുന്ന ടിവി പരിപാടിയിലെ സഹപ്രവർത്തകരും എത്തിയപ്പോൾ വൈകാരികമായ രംഗങ്ങളാണ് ഉണ്ടായത്.
നടൻ സുരാജ് വെഞ്ഞാറൻമൂട് എത്തിയിരുന്നു വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മമ്മൂട്ടി തുടങ്ങി നിരവധിപേർ സുധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.ജീവിത സാഹചര്യങ്ങളോട് പൊരുതി ജയിച്ച് മുൻ നിരയിലേക്ക് കയറി വന്ന കലാകാരനായിരുന്നു കൊല്ലം സുധിയെന്നാണ് വി ഡി സതീശൻ പറഞ്ഞത്. അനുകരണ കലയിലും അഭിനയത്തിലും മികവ് തെളിയിച്ച അനുഗ്രഹീത കലാകാരൻ. സ്റ്റേജ് ഷോകളിൽ അപാരമായ ഊർജത്തോടെ പങ്കെടുക്കുന്ന പ്രതിഭാശാലിയായിരുന്നു കൊല്ലം സുധി.അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേർപാട് കലാരംഗത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലം സുധിക്ക് ആദരാഞ്ജലികളെന്നും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആരാധകരുടെയും ദു:ഖത്തിൽ പങ്ക് ചേരുന്നുവെന്നും മുഖ്യമന്ത്രിയും മമ്മൂട്ടിയും അടക്കമുള്ളവർ വ്യക്തമാക്കി.കാർ ഡ്രൈവർ ഉല്ലാസിന്റേയും ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. എല്ലിന് പൊട്ടലേറ്റ ഉല്ലാസിനും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സ. അതേസമയം, അപകടത്തിൽപ്പെട്ട മറ്റൊരു താരം മഹേഷ് കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സയിൽ തുടരുന്നത്. ഇവർ രണ്ട് പേരുടേയും പരിക്ക് ഗുരുതരമല്ലെന്നതാണ് ആശ്വാസം.ബിനു അടിമാലിയുടെ മുഖത്ത് ചെറിയ പൊട്ടലുണ്ട്.
അതോടൊപ്പം തന്നെ തലയിൽ ചെറിയ ചതവും നട്ടെല്ലിന്റെ ഭാഗത്തു ചില പ്രശ്നങ്ങളും ഉണ്ടെന്നാണ് ആശുപത്രിയിൽനിന്നുള്ള വിവരം. ബിനു അടിമാലിയുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ട യാതൊന്നും ഇല്ലെന്ന് സുഹൃത്ത് കലാഭവൻ പ്രസാദും ഇന്നലെ അറിയിച്ചിരുന്നു.'ബിനു അടിമാലിക്ക് ഗുരുതരമായ പ്രശ്നങ്ങളൊന്നും ഇല്ല. ബ്ലീഡിങ്ങുമായി ബന്ധപ്പെട്ടും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ല. അതുണ്ടെങ്കിലേ നമ്മൾ പേടിക്കേണ്ട കാര്യമുള്ളൂ. ചെറിയ പൊട്ടലൊക്കെ ഉണ്ടെന്ന് പറഞ്ഞു. കുറച്ച് ദിവസം വിശ്രമിച്ചാൽ മാറാവുന്ന പരിക്കുകളാണ് ഉള്ളത്.'- എന്നായിരുന്നു കലാഭവൻ പ്രസാദ് ഇന്നലെ ആശുപത്രിയുടെ മുമ്പിൽ വെച്ച് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.ഇന്നലെ പുലർച്ചെ തൃശൂർ ജില്ലയിലെ കയ്പംഗലത്തിന് സമീപത്ത് വെച്ചുണ്ടായ അപകടത്തിൽ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചിരുന്നു. കലാകാരൻമാർ സഞ്ചരിച്ച കാർ എതിർ ദിശയിൽ നിന്നും വന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിക്കുകയാണുണ്ടായത്. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദാരുണമായ സംഭവം.അതേസമയം, സുധിയുടെ സംസ്കാരം ഇന്ന് നടക്കും. പ്രിയതാരത്തെ അവസാനമായി ഒരു നോക്ക് കാണാൻ പ്രമുഖർ ഉൾപ്പടെ ആയിരക്കണക്കിന് ആളുകളാണ് ഇന്നലേയും ഇന്നുമായി ഒഴുകിയെത്തിയത്. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ചർച്ച് സെമിത്തേരിയിലാണ് സംസ്കാരം.
https://www.facebook.com/Malayalivartha