നമ്പർ വൺ കേരളം, എല്ലാം രംഗത്തും നമ്പർ വൺ...പക്ഷെ സർക്കാർ ആശുപത്രികൾ മുഖ്യമന്ത്രിമാർക്കും, മന്ത്രിമാർക്കും മടി...വിദേശത്ത് ചികിത്സയ്ക്ക് പൊടിച്ചത് കോടികൾ...ഒന്നാം സ്ഥാനത്ത് മുഖ്യമന്ത്രി..അമേരിക്കയിലെ ചികിത്സയ്ക്കായി ചെലവാക്കിയ 29 ലക്ഷം ഉൾപ്പെടെ 31.77 ലക്ഷം...

നമ്പർ വൺ കേരളം, എല്ലാം രംഗത്തും നമ്പർ വൺ, പ്രതേകിച്ചു ചികിത്സ രംഗത്ത്..കാരണം കോവിഡും നിപ്പയുമൊക്കെ വന്നപ്പോഴും...കേരളത്തിന്റെ ചികിത്സ മികവിനെ വാനോളം പുകഴ്ത്തി കൊണ്ട് വാചാലനായിട്ടുണ് നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമെല്ലാം എന്നാൽ. എന്നാൽ ഈ പറയുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാരും സർക്കാർ ആശുപത്രികളുടെ പടി പോലും കേറില്ല ചികിത്സക്കായി. അതാണ് കോമഡി..സർക്കാർ സ്ഥാപനം , സർക്കാർ സംവിധാനം, സർക്കാർ ഡോക്ടർമാർ , സർക്കാർ മരുന്ന് , പക്ഷെ ആ മുഖ്യമന്ത്രിക്ക് ചികിത്സ വേണ്ട..അത് വേണ്ടേ വേണ്ട.ഈ പറയുന്നവർക്കെല്ലാം ചികിത്സ അമേരിക്കയിലും, ഇവിടുത്തെ സ്വകാര്യ ആശുപത്രികളിലും, അതെന്താ മനസിലാവാത്തത്..ഇപ്പോൾ ഒരു കണക്കാണ് പുറത്തു വന്നിരിക്കുന്നത്..മുഖ്യമന്ത്രിയും മന്ത്രിമാരും ഇവിടെ ചികിത്സക്കായി എത്ര പൊട്ടിച്ചു എന്നുള്ള കണക്ക്..രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ മുഖ്യമന്ത്രിയും മന്ത്രിമാരും മുൻമന്ത്രിമാരും പ്രതിപക്ഷ നേതാവും ചേർന്ന് മെഡിക്കൽ റീ ഇംബേഴ്സ്മെന്റായി കൈപ്പറ്റിയത് ഒരു കോടിയിലധികം രൂപ. മുൻ മന്ത്രിമാർ മുൻകാല പ്രാബല്യത്തോടെ വാങ്ങിയ 11 ലക്ഷം ഉൾപ്പെടെയാണ് റീ ഇംബേഴ്സ്മെന്റ് തുക ഒരു കോടിയിലെത്തിയത്.
സംസ്ഥാനത്തിനകത്തും വിദേശത്തും ചികിത്സ തേടിയ വകയിൽ മെഡിക്കൽ റീ ഇംപേഴ്സ്മെന്റ് കൈപ്പറ്റിയവരിൽ ഒന്നാം സ്ഥാനത്ത് മുഖ്യമന്ത്രിയാണ്.അമേരിക്കയിലെ മേയോ ക്ലിനിക്കിലെ ചികിത്സയ്ക്കായി ചെലവാക്കിയ 29 ലക്ഷം ഉൾപ്പെടെ 31.77 ലക്ഷമാണ് മുഖ്യമന്ത്രി ചികിത്സയ്ക്ക് ചെലവാക്കിയത്.രണ്ടാം സ്ഥാനത്ത് മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ്. ആകെ തുക 31.31 ലക്ഷം. മന്ത്രിമാരായ വി.ശിവൻകുട്ടി 8.85 ലക്ഷവും അഹമ്മദ് ദേവർകോവിൽ 4 ലക്ഷവും കൈപ്പറ്റി. മന്ത്രിമാരിൽ ഏറ്റവും കുറവ് തുക ചികിത്സയ്ക്കായി കൈപ്പറ്റിയിരിക്കുന്നത് സജി ചെറിയാനാണ്, 12,096 രൂപ. ചീഫ് വിപ്പ് എൻ.ജയരാജ് 11,100 രൂപ കൈപ്പറ്റി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 97,000 രൂപ ചികിത്സയ്ക്കായി കൈപ്പറ്റിയെന്നും വിവരാവകാശ രേഖയിൽ പറയുന്നു.അതേസമയം, മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, കെ.ബാലഗോപാൽ എം.ബി.രാജേഷ്, വീണാ ജോർജ് എന്നിവർ ഒരു രൂപ പോലും മെഡിക്കൽ റീ ഇംബേഴ്സ്മെന്റായി കൈപ്പറ്റിയിട്ടില്ല...ഭാഗ്യം ആരോഗ്യ മന്ത്രിയെങ്കിലും പുറത്തു പോയി ചികില്സിക്കാതെ ഇരിക്കുന്നുണ്ടല്ലോ...ഇല്ലെങ്കിൽ മന്ത്രിക്ക് തന്നെ നാണക്കേടായതു കൊണ്ടാവാം ഒരു പക്ഷെ..ഏതായലും അല്ലെങ്കിലേ വിദേശത്തേക്ക് ടൂർ അത് ഇത് എന്നൊക്കെ പറഞ്ഞു കൊണ്ട് കോടികൾ ചിലവാക്കുന്നുണ്ട്, അതിനിടയിലാണ്..
ഏതായാലും ഇത്തരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാർ പോലും ഇവിടുത്തെ ചികിത്സയെ വിശ്വാസമില്ലാതെ സ്വകാര്യ ആശുപത്രികളിലും വിദേശത്തും പോയി ചികില്സിക്കുമ്പോൾ മറ്റുള്ള ജനങ്ങൾ എങ്ങനെ വിശ്വസിക്കും ഇവിടുത്തെ ചികിത്സ രംഗത്തെ...മാതൃകയാകേണ്ടവർ തന്നെയാണ് ഇത്തരത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കൊണ്ട് പുറത്തു പോയി കോടികൾ ചിലവഴിക്കുന്നത്..വിവാദങ്ങൾക്കിടെയാണ് ലോക കേരള സഭയുടെ അമേരിക്കൻ മേഖല സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. ടൈംസ് സ്ക്വയറിലെ മാരിയറ്റ് മർക്വേ ഹോട്ടലിലാണ് സമ്മേളനം. മുഖ്യമന്ത്രിക്കൊപ്പം ധനമന്ത്രി കെ എൻ ബാലഗോപാൽ, സ്പീക്കർ എ എൻ ഷംസീർ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘവും ചീഫ് സെക്രട്ടറി വി പി ജോയിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘവും ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളുടെയും നോർക്ക റൂട്ട്സിന്റെയും വീഡിയ പ്രദർശനവും ഇന്നുണ്ടാകും.
https://www.facebook.com/Malayalivartha