ഹർജിക്കാരൻ മരിച്ചുവെന്ന് ഹൈക്കോടതിയെ അറിയിച്ച് അഭിഭാഷകൻ; മാസപ്പടിയുമായി ബന്ധപ്പെട്ട കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി വയ്ക്കാൻ തീരുമാനം

മാസപ്പടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ ഹൈക്കോടതിയിൽ പരാതി നൽകിയ ഹർജിക്കാരൻ ഗിരീഷ് ബാബു പുലർച്ചയോടെ മരിച്ചുവെന്ന വിവരം പുറത്ത് വന്നിരുന്നു. . അദ്ദേഹം നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കവെയായിരുന്നു രാവിലെ അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവന്നത് .
ഹർജിക്കാരൻ മരിച്ചു എന്ന കാര്യം അദ്ദേഹത്തിന്റെ വക്കീൽ ഹൈക്കോടതിയെ അറിയിച്ചു . ഈ ഒരു സാഹചര്യത്തിൽ ഗിരീഷ് ബാബു നൽകിയ കേസ് ഹൈക്കോടതി മാറ്റി വച്ചിരിക്കുകയാണ് . ഹർജിക്കാരൻ മരിച്ചതിനെ തുടർന്ന് കേസ് രണ്ടാഴ്ചത്തേക്ക് ആണ് മാറ്റിയിരിക്കുന്നത് . ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചായിരുന്നു രാവിലെ കേസ് പരിഗണിക്കാൻ എടുത്തത് .
പിന്നാലെ ഗിരീഷ് ബാബുവിന്റെ അഡ്വക്കേറ്റ് എഴുന്നേറ്റ് നിന്ന് അദ്ദേഹം മരിച്ചു എന്ന വിവരം കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി വയ്ക്കുന്ന തീരുമാമെടുത്തത് . കഴിഞ്ഞപ്രാവശ്യം ഈ കേസ് കോടതി പരിഗണിച്ചപ്പോൾ ഈ ഒരു കേസ് എങ്ങനെ വിജിലൻസിന്റെ പരിധിയിൽ വരും എന്നൊരു ചോദ്യം കോടതി ഹർജിക്കാരനോട് ഉന്നയിച്ചു.
ഈയൊരു വിഷയത്തിൽ എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാൻ കോടതി ഹർജിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. ഈ തെളിവിന് വേണ്ടിയിട്ടുള്ള അന്വേഷണത്തിൽ ആയിരുന്നു ഹർജിക്കാരൻ .
https://www.facebook.com/Malayalivartha