സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുന്ന ആളല്ല താന്‍.... സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നു.... ബില്ലുകള്‍ തടഞ്ഞുവെച്ച നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ മറുപടിയുമായി ഗവര്‍ണര്‍ രംഗത്ത്...

ഇനി കോടതിയില്‍ കാണാം.... സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുന്ന ആളല്ല താന്‍.... സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നു.... ബില്ലുകള്‍ തടഞ്ഞുവെച്ച നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ മറുപടിയുമായി ഗവര്‍ണര്‍ രംഗത്ത്...
സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുന്ന ആളല്ല.... സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നു.... ബില്ലുകള്‍ തടഞ്ഞുവെച്ച നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ മറുപടിയുമായി ഗവര്‍ണര്‍ രംഗത്ത്...
സംസ്ഥാന സര്‍ക്കാരിന്റെ ആശയകുഴപ്പം കോടതിയില്‍ പോകുമ്പോള്‍ മാറും. സാമ്പത്തിക പ്രതിസന്ധിക്കിടെ നിയമോപദേശത്തിന് മാത്രമായി സര്‍ക്കാര്‍ 40 ലക്ഷം രൂപ ചെലവഴിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പണമില്ലാത്തപ്പോഴാണ് ഇത്രയധികം പണം ചെലവഴിച്ചതെന്നും കുറ്റപ്പെടുത്തി ഗവര്‍ണര്‍ .
സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകള്‍ ഒപ്പിടാതെ തടഞ്ഞുവയ്ക്കുന്നതാണ് ഗവര്‍ണര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങാന്‍ കാരണമായി തീര്‍ന്നത്. ഗവര്‍ണര്‍ ഒപ്പിടേണ്ട 8 ബില്ലുകള്‍ ഒപ്പ് ഇടാതെഇരിക്കുന്നുണ്ട്. മൂന്ന് ബില്ലുകള്‍ 1 വര്‍ഷം 10 മാസവും കടന്നു. മറ്റ് മൂന്നെണ്ണം ഒരു വര്‍ഷത്തിലേറെയായി.
വൈസ് ചാന്‍സലര്‍ നിയമനമടക്കം സ്തംഭനാവസ്ഥയിലാണ്. പൊതുജനാരോഗ്യ ബില്ലിലും ഒപ്പിട്ടിട്ടില്ല. ബില്ലുകള്‍ കാലതാമസം വരുത്തുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതാണ്. നിയമപരമായ മാര്‍ഗങ്ങള്‍ തേടുകയല്ലാതെ മറ്റൊന്നും സര്‍ക്കാരിന് ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി. അതിനാല്‍ ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനെ കേരളം ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha