രോഗവ്യാപനം രൂക്ഷമായ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മയും മരിച്ചു...
രോഗവ്യാപനം രൂക്ഷമായ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മയും മരിച്ചു. ചുരത്തോട് കരിയാംപുറത്ത് വീട്ടില്‍ പരേതനായ പുഷ്പാകരന്റെ ഭാര്യ കാര്‍ത്യായനിയാണ് (51) മരിച്ചത്. മഞ്ഞപ്പിത്തം പടരുന്ന പഞ്ചായത്തില്‍ രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞ 11ന് മഞ്ഞപ്പിത്തം ബാധിച്ച കാര്‍ത്യായനിയെ വേങ്ങൂര്‍ സി.എച്ച്.സിയിലും പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
തുടര്‍ന്ന് ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. രോഗം വൃക്കയെയും കരളിനെയും ബാധിച്ചതാണ് മരണ കാരണം. മക്കള്‍: ഹരിത, ഹരീഷ്.
രണ്ടാഴ്ച മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന വേങ്ങൂര്‍ വക്കുവള്ളി കണിയാറ്റുപീടിക പരുന്താടുംകുഴി വീട്ടില്‍ ജോളി രാജുവും മരിച്ചിരുന്നു
https://www.facebook.com/Malayalivartha