Widgets Magazine
17
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍..ജീവിച്ചിരിപ്പുണ്ടോ എന്നില്‍ ഉറപ്പൊന്നുമില്ല.. തമിഴ് നാട് വനംവകുപ്പ് കാടുകടത്തിയ കൊമ്പനെക്കുറിച്ച് ഏറെ മാസങ്ങളായി വിവരമില്ല..


തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.. കിടന്നിരുന്ന റൂമിന് സമീപത്ത് നിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി..ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം..


പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പഴയ ശീലം..കാറിന്റെ മുന്‍സീറ്റിലെ യാത്ര..ഗണ്‍മാനെ പിന്‍സീറ്റിലേക്ക് മാറ്റി മുഖ്യമന്ത്രി മുന്നിലിരിക്കുന്നത്..പോലീസുകാർക്ക് ഇനി തലവേദന..


വാതില്‍പ്പിടിയിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഒന്നടങ്കം കൊല്ലാനുള്ള ശ്രമം..അസാധാരണവും ഞെട്ടിക്കുന്നതുമായ സംഭവം..രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..


പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച.. 3 കോടി ബാരൽ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക്..

സുരേഷ് ഗോപിയ്ക്ക് ഇന്ന് ആദ്യ ദിനം:- പെട്രോളിയം വകുപ്പ് സഹമന്ത്രിയായി ചുമതലയേറ്റു...

11 JUNE 2024 10:28 AM IST
മലയാളി വാര്‍ത്ത

മൂന്നാം മോദി സർക്കാരിലെ മന്ത്രിമാർ ഇന്ന് രാവിലെ ചുമതലയേറ്റപ്പോൾ  സുരേഷ് ഗോപിയ്ക്ക് ഇന്ന് ആദ്യ ദിനമാണ്. കേരളത്തിൽ നിന്നുള്ള ഏക ബിജെപി എംപി, എൻഡിഎയുടെ ആദ്യ കേരളാ എംപി, മലയാളത്തിന്റെ സ്വന്തം സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ടൂറിസം, പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയങ്ങളുടെ ചുമതലയാണ് സുരേഷ് ഗോപിയിൽ നിക്ഷിപ്തമായിരിക്കുന്നത്. ത്രികോണമത്സരമെന്നനിലയിൽ രാജ്യം ഉറ്റുനോക്കിയ തൃശ്ശൂരിൽ എൽഡിഎഫിലെയും യുഡിഎഫിലെയും അതികായന്മാരായ വി.എസ്. സുനിൽ കുമാറിനെയും കെ. മുരളീധരനെയും തോൽപ്പിച്ചാണ് മിന്നും വിജയം കൈവരിച്ചത്.

സഹമന്ത്രി സ്ഥാനം ലഭിച്ചതിൽ സുരേഷ്‌ഗോപിക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം മന്ത്രി സ്ഥാനം ഒഴിയാൻ ശ്രമം നടത്തുന്നതായും റിപ്പോർട്ടു വന്നതോടെ തൃശൂരുകാർക്കു മാത്രമല്ല മലയാളികൾക്ക് തന്നെ അത് വിഷമമുണ്ടാക്കി . എന്നാൽ ഇത് തള്ളി സുരേഷ്‌ഗോപി തന്നെ രംഗത്തെത്തി . കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജി വയ്ക്കുന്നത് തന്റെ അജണ്ടയിലേ ഇല്ലെന്നായിരുന്നു സുരേഷ്‌ഗോപിയുടെ പ്രതികരണം. വരുന്ന മൂന്ന് മാസത്തിനുള്ളിൽ കേരളത്തിന്റെ വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കി കേന്ദ്ര സർക്കാരിന് നൽകുമെന്നും അദ്ദേഹം പ്രതികരിച്ചു.

കൊല്ലത്ത് ലക്ഷ്‌മി ഫിലിംസ് ഉടമ കെ. ഗോപിനാഥൻ പിളളയുടെയും ജ്‌ഞാനലക്ഷ്‌മിയുടെയും നാലുമക്കളിൽ മൂത്തയാളാണ് സുരേഷ് ജി.നായർ എന്ന സുരേഷ് ഗോപി. ചലച്ചിത്രതാരത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് വളര്‍ന്ന സുരേഷ് ഗോപി എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചതെന്നത് കൗതുകരമാണ്. രണ്ടുവട്ടം തൃശൂരില്‍ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടെങ്കിലും മൂന്നാം വട്ടം വിജയം സുരേഷ് ഗോപിക്കൊപ്പമായിരുന്നു.

1965ല്‍ കെ.എസ് സേതുമാധവന്റെ ഓടയില്‍ നിന്ന് എന്ന സിനിമയില്‍ ബാലതാരമായാണ് സുരേഷ് ഗോപി. ചെറു വേഷങ്ങളിലൂടെ ചുവടുവച്ച് പ്രശസ്തിയിലേക്ക് പടിപടിയായി ഉയര്‍ന്നു. ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ നായകനെന്ന നിലയില്‍ സുരേഷ് ഗോപിയുടെ ഗ്രാഫ് ഉയര്‍ത്തി. ഷാജി കൈലാസിന്റെ തലസ്ഥാനത്തിലൂടെ നായകവേഷത്തില്‍ ശ്രദ്ധേയനായത്. മണിച്ചിത്രത്താഴും കമ്മീഷണറും ലേലവും പത്രവുമൊക്കെ പണം വാരിയതില്‍പ്പിന്നെ സുരേഷ് ഗോപിക്ക് തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല. കളിയാട്ടത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും സുരേഷ് ഗോപിയെ തേടിയെത്തി.

കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജ് പഠനകാലത്ത് എസ്എഫ്‌ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു സുരേഷ് ഗോപി. സുവോളജിയില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കപ്പെട്ടു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായും സുരേഷ് ഗോപി പ്രചാരണത്തിനിറങ്ങി. മലമ്പുഴയില്‍ വി.എസ് അച്യുതാനന്ദനായും പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.പി ഗംഗാധരനായിട്ടുമായിരുന്നു പ്രചാരണം.

2016 ഏപ്രിലില്‍ രാഷ്ട്രപതി സുരേഷ് ഗോപിയെ രാജ്യസഭാംഗമായി നിയമിച്ചു. 2016 ഒക്ടോബറില്‍ ബിജെപിയില്‍ ചേര്‍ന്ന സുരേഷ് ഗോപി 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തു തന്നെയാണ് എത്തിയത്. എന്നാല്‍ ഈ വര്‍ഷം എഴുപതിനായിരത്തില്‍പരം സീറ്റുകളുടെ ഭൂരിപക്ഷത്തിനാണ് ലോക്‌സഭയിലേക്ക് സുരേഷ് ഗോപി തെരഞ്ഞെടുക്കപ്പെട്ടത്.

രാധിക നായരാണ് ഭാര്യ. നടന്‍ ഗോകുല്‍ സുരേഷും അന്തരിച്ച മകള്‍ ലക്ഷ്മി സുരേഷുമടക്കം അഞ്ചു മക്കളുണ്ട്. മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിയായി 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ശക്തമായ ത്രികോണമത്സരമെന്നനിലയിൽ രാജ്യം ഉറ്റുനോക്കിയ തൃശ്ശൂരിൽ ബി.ജെ.പി.യുടെ സുരേഷ് ഗോപി നേടിയത് ആരേയും അമ്പരപ്പിക്കുന്ന ജയമായിരുന്നു. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം.

പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നുതവണയാണ് തൃശ്ശൂർ മണ്ഡലത്തിലെത്തിയത്. മോദി മുഖ്യാതിഥിയായെത്തിയ വനിതാസമ്മേളനം സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം തന്നെയായി. 14 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി വീണ്ടുമെത്തിയത് സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ്. മോദിയുമായുള്ള അടുപ്പം കേന്ദ്രമന്ത്രിസഭയിലേക്കുള്ള വഴിതുറക്കുമെന്ന പ്രചാരണവും ശക്തമായിരുന്നു. ഇതോടെ തൃശ്ശൂരിനൊരു കേന്ദ്രമന്ത്രിയെന്ന പ്രചാരണവാക്യം കത്തിപ്പടർന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ക്ലിഫ് ഹൗസും മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; മാതൃകാ തീരുമാനവുമായി വി ഡി സതീശൻ 'ക്ലിഫ് ഹൗസും മറ്റ് മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; കോടികൾ വീശിയുള്ള മുഖംമിനുക്കൽ വേണ  (6 hours ago)

സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺ​ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്  (6 hours ago)

ANI-യെ പറപ്പിച്ച് വി ഡി സതീശന്റെ ഇംഗ്ലീഷ് സാക്ഷാൽ പിണറായി പോലും ഞെട്ടി..!ദേ കേൾക്ക്...!  (6 hours ago)

മോദിയെ ഞെട്ടിച്ച് വിജയ് ഉച്ചയ്ക്ക് വിശപ്പ് തുടങ്ങിയതും വിജയ് തനി സ്വരൂപം തുടങ്ങി..!!  (7 hours ago)

ഓ ഇപ്പോൾ ആ കസേരയിൽ ഇരുത്താം ഒന്നും മറക്കില്ല..!! പിണറായിയെ വിട്ട് ദിവ്യ സതീശനെ പിടിച്ചു..!IAS അടി  (7 hours ago)

ചാണ്ടി ഉമ്മൻ ഗതാഗത മന്ത്രി മിനിസ്റ്റർ ചാണ്ടി..! മറിയാമ്മ ആഗ്രഹിക്കാത്തത്'..കെ കെ രമ വിദ്യാഭ്യാസ മന്ത്രി..!!മന്ത്രി പട  (7 hours ago)

ELEPHANT കൊലകൊമ്പന്‍ ജീവിച്ചിരിപ്പുണ്ടോ  (8 hours ago)

ആന്തരികാവയങ്ങളുടെ പരിശോധന  (9 hours ago)

" V D SATHEESHAN മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: "  (9 hours ago)

Neyyattinkara ഇതൊരു അസാധാരണ ഗൂഡാലോചന  (9 hours ago)

ഇന്ത്യയുടെ എണ്ണ സംഭരണികൾ  (10 hours ago)

PM’s security മോദിയുടെ ജീവൻ അപകടത്തിൽ  (10 hours ago)

BJP എൻ എസ് എസുമായും എസ് എൻ ഡി പിയുമായും അടുക്കാൻ ബിജെപി  (13 hours ago)

പ്ലസ് വൺ പ്രവേശനത്തിനായി മെയ് 25 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം....  (15 hours ago)

സ്വര്‍ണ വിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (15 hours ago)

Malayali Vartha Recommends