അങ്കിത്ത് അശോക് ഐപിഎസിനെതിരെ നടപടിയെടുത്തത് കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപിയല്ല...മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അങ്കിത്ത് അശോകിനെ സ്ഥലം മാറ്റിയത്...

തൃശ്ശൂർ പൂരത്തിനിടെ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത്ത് അശോക് ഐപിഎസിന്റെ നടപടികൾ വലിയ വിവദാമുണ്ടാക്കിയിരുന്നു.
കാരണം ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം നടന്നത് . അതുണ്ടാക്കിയ വേദന അവിടയുള്ള ജനങ്ങൾക്ക് വളരെ വലുതാണ് . വളരെ അനാവശ്യമായിട്ടുള്ള ഒരു പ്രേശ്നമായിരുന്നു അന്നവിടെ സംഭവിച്ചത്. സാധാരണക്കാരായിട്ടുള്ള ജനങ്ങളോട് പോലും തട്ടി കേറുന്ന തരത്തിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ എല്ലാം വന്നപ്പോൾ വലിയ വിമർശനമാണ് ഉയർന്നത്. ഇപ്പോഴിതാ അദ്ദേഹത്തെ സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്ത് നിന്നും നീക്കിയിരിക്കുകയാണ്. അങ്കിത്ത് അശോക് ഐപിഎസിനെതിരെ നടപടിയെടുത്തത് കേന്ദ്ര സഹമന്ത്രിയായി അധികാരമേറ്റ സുരേഷ് ഗോപിയാണ് എന്ന രീതിയിലുള്ള പ്രചാരണം വ്യാപകമാണ്.
മണ്ഡലത്തിൽ കളി തുടങ്ങി SG തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ പോലീസ് കമ്മീഷണർ അങ്കിത് അശോകനെ പറപ്പിച്ചു..." തുടങ്ങി കമീഷണർക്കെതിരെ വ്യാപകമായി പോസ്റ്റുകൾ വന്നിരുന്നു. എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തിൽ കണ്ടെത്തി എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അങ്കിത്ത് അശോകിനെ സ്ഥലം മാറ്റിയത്.പ്രചാരത്തിലുള്ള പോസ്റ്റുകളിൽ ആരോപിക്കുന്നത് പോലെ സുരേഷ് ഗോപിയുടെ ഉത്തരവ് പ്രകാരമാണോ തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറായഅങ്കിത്ത് അശോകിനെ സ്ഥലം മാറ്റിയത് എന്നാണ് ആദ്യം പരിശോധിച്ചത്. അങ്കിത്ത് അശോകിന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഓൺമനോരമ 2024 ജൂൺ 10ന് പ്രസിദ്ധീകരിച്ച വാർത്തയിൽ ആഴ്ച്ചകൾക്ക് മുമ്പ് തന്നെ കേരള സർക്കാർ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമാണ് ഉത്തരവ് നടപ്പിലാക്കാൻ വൈകിയത് എന്നും വാർത്തയിൽ പറയുന്നു. ആർ ഇളങ്കോ ആണ് പുതിയ സിറ്റി പൊലീസ് കമ്മീഷണർ. അങ്കിത്ത് അശോകിന് പുതിയ പോസ്റ്റിങ് നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.തൃശ്ശൂർ പൂരത്തിനിടെ സിറ്റി പൊലീസ് കമ്മീഷണർ കൈക്കൊണ്ട നടപടികൾക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെ വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണറെ സ്ഥലം മാറ്റാൻ നിർദേശം നൽകിയത്. ഉത്തരവ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം നടപ്പിക്കാൻ സാധിച്ചിരുന്നില്ല. സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കാൻ പ്രത്യേക അനുമതി നൽകണം എന്നാവശ്യപ്പെട്ട് കേരള സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.എന്നുള്ള റിപ്പോർട്ടുകളും മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.
തൃശ്ശൂർ പുരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയം കൃത്യമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുംമുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപി തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച് കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് 2024 ജൂൺ 9 ഞായറാഴ്ച്ചയാണ്. ഇതിനും ഏറെ മുമ്പ് തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്ത് നിന്നും അങ്കിത്ത് അശോകിനെ മാറ്റാനുള്ള നടപടി കേരള സർക്കാർ സ്വീകരിച്ചിട്ടുണ്ട്.ലഭ്യമായ വിവരങ്ങളിൽ നിന്നും തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോക് ഐപിഎസിനെ സുരേഷ് ഗോപി സ്ഥലം മാറ്റിയെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.ഏതായാലും അത്രയും ജനങ്ങളുടെ സമ്മർദ്ദം നില നിൽക്കുണ്ടായിരുന്നു. സർക്കാർ എടുത്ത ഈ നടപടിക്ക് വലിയ പിന്തുണയാണ് ജനം നൽകിയത്.
https://www.facebook.com/Malayalivartha