വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി വയനാട്ടിലേക്ക് വരുന്ന പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ബിജെപിയിലേക്ക് പോകുമെന്നും അത് തടയാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എഐസിസി നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം. സഹോദരന് രാഹുല്‍ ഗാന്ധി ഒഴിയുന്ന പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുക. ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെയാണ് ഒരു സീറ്റ് ഒഴിയാന്‍ തീരുമാനിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ റായ്ബറേലി സീറ്റ് രാഹുല്‍ ഗാന്ധി നിലനിര്‍ത്താനായിരുന്നു ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസിന്റെ ഉന്നതതല നേതൃയോഗത്തില്‍ തീരുമാനിച്ചത്. പകരം പ്രിയങ്ക ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കാനും യോഗം തീരുമാനിക്കുകയായിരുന്നു.
റായ്ബറേലിയുമായും വയനാടുമായും ഞാന്‍ വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇടയ്ക്കിടെ വയനാട് സന്ദര്‍ശിച്ച് വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
'വയനാട്ടിലെ ജനങ്ങള്‍ എനിക്കൊപ്പം നിന്നു, വളരെ പ്രയാസകരമായ സമയങ്ങളില്‍ പോരാടാന്‍ എനിക്ക് പിന്തുണയും സ്നേഹവും വാത്സല്യവും നല്കി' രാഹുല്‍ ഗാന്ധി പറഞ്ഞു.
'ഇതൊരു ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നുവെന്നും അവള് (പ്രിയങ്കാ ഗാന്ധി) വളരെ നല്ല പ്രതിനിധിയായിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.വയനാടിനെ പ്രതിനിധീകരിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെണ്ട് പ്രിയങ്കാ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ അഭാവം വയനാട്ടുകാര്‍ക്ക് അനുഭവിക്കാന്‍ അനുവദിക്കില്ലെന്നും ഞാന്‍ റായ്ബറേലിയിലും വയനാട്ടിലും വര്‍ഷങ്ങളോളം ജോലി ചെയ്തിട്ടുണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
https://www.facebook.com/Malayalivartha