കരിപ്പൂരിൽ ഷാർജയിലേക്ക് പുറപ്പെടാനിരിക്കെ എയർ അറേബ്യ വിമാനത്തിൽ ബോംബ് ഭീഷണി, യാത്രക്കാർ കയറുന്ന സമയത്ത് വിമാനത്തിനകത്ത് നിന്ന് ബോംബ് ഭീഷണി അടങ്ങിയ ഒരു കുറിപ്പ് കണ്ടെത്തി, പിന്നാലെ സംഭവിച്ചത്...!

കരിപ്പൂർ വിമാന താവളത്തിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം. ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിലായിരുന്നു ഭീഷണി. ഇന്ന് രാവിലെയായിരുന്നു സംഭവം. യാത്രക്കാർ കയറുന്ന സമയത്താണ് വിമാനത്തിനകത്ത് നിന്ന് ബോംബ് ഭീഷണി അടങ്ങിയ ഒരു കുറിപ്പ് കണ്ടെത്തുന്നത്. തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കുകയും ബോംബ് സ്‌ക്വാഡ് ഉൾപ്പെടെയുള്ളവർ പരിശോധന നടത്തുകയും ചെയ്തു. എന്നാൽ, യാതൊന്നും തന്നെ കണ്ടെത്താനായില്ല. തുടർന്ന് യാത്രക്കാരെ തിരിച്ച് വിമാനത്തിൽ കയറ്റുകയും ചെയ്‌തു.
അതേസമയം ഈ ഇടയ്ക്ക് ആയിരുന്നു ദുബായിലേക്ക് പോകുന്ന വിമാനത്തില്‍ ബോംബുവെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം വന്നത് . ഡല്‍ഹി വിമാനത്താവളത്തിലെ ഓഫീസില്‍ ഇമെയില്‍ മുഖേനയാണ് ഭീഷണി സന്ദേശമെത്തിയത്. വിമാനം ദുബായിലേക്ക് തിരിക്കാൻ തുടങ്ങുന്നതിനിടെയാണ് വിമാനത്തില്‍ ബോംബ് വച്ചതായി സന്ദേശം എത്തിയത്. തുടർന്ന് ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കുകയും പരിശോധന നടത്തുകയും ചെയ്തു. എന്നാൽ വിമാനത്തിനുള്ളില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ബോംബ് സ്ക്വാഡ് അറിയിച്ചു. തുടർന്ന് വിശദമായ പരിശോധനകള്‍ക്കായി വിമാനം ബേയിലേക്ക് മാറ്റി. പിന്നീട് ഭീഷണി സന്ദേശം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha