Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

അർബുദ അതിജീവിതർ പ്രതിസന്ധികൾ നേരിടാൻ സമൂഹത്തിന് പ്രചോദനം : മുഖ്യമന്ത്രി

22 JUNE 2024 10:10 PM IST
മലയാളി വാര്‍ത്ത

ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ ധീരതയോടെ മറികടന്ന് മുന്നോട്ട് പോകുവാൻ ഓരോ മനുഷ്യനും നാടിനാകെയും പ്രചോദനമാകുന്നതാണ് അർബുദത്തെ അതിജീവിച്ചവരുടെ സംഗമം ആയ അമൃതം 2024 എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി നഗരസഭാ ടൗൺ ഹാളിൽ നടന്ന അമൃതം 2024 അർബുദത്തെ അതിജീവിച്ചവരുടെ സംഗമം - ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അർബുദത്തെ അതിജീവിച്ചവർക്ക് അവരുടെ അനുഭവങ്ങളും സന്തോഷവും പങ്കുവെക്കുവാനുള്ള വേദിയായിട്ടും അർബുദ ചികിത്സ തേടുന്നവർക്ക് ആത്മവിശ്വാസം പകരുന്ന ഉപാധിയായിട്ടും അമൃതം മാറിയെന്നും അദ്ദേഹം പറഞ്ഞു.

അതിജീവനം ഉറപ്പാണെന്ന സന്ദേശം പകർന്നു നൽകിയവരാണ് ഓരോ അർബുദ അതിജീവിതരുമെന്ന് അദ്ദേഹം പറഞ്ഞു. ആ നിലയ്ക്ക് ഓരോ മനുഷ്യനും ഏത് പ്രതിസന്ധിയെയും സധൈര്യം നേരിടാനുള്ള ഊര്‍ജ്ജവും ഭാവിജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷാനിര്‍ഭരമായ സന്ദേശവും പകര്‍ന്നു നല്‍കുന്നവരാണ് അതിജീവിത രെന്നും അദ്ദേഹം പറഞ്ഞു.

2001 ല്‍ എം സി സി സ്ഥാപിക്കപ്പെട്ടത് മലബാര്‍ മേഖലയിലുള്ള അര്‍ബുദ രോഗികള്‍ക്ക് വലിയ ആശ്വാസമായി മാറി. ഇന്ന് കേരളത്തിലെ അര്‍ബുദ ചികിത്സയിലും ഗവേഷണത്തിലും അവയുമായി ബന്ധപ്പെട്ട നയരൂപീകരണത്തിലും നേതൃത്വപരമായ പങ്കുവഹിക്കുന്ന സ്ഥാപനമായി എം സി സി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനംകൊണ്ടു മാത്രം പ്രതിരോധിക്കാന്‍ കഴിയുന്നതല്ല അര്‍ബുദം പോലെയുള്ള രോഗങ്ങള്‍. അതിന് പൊതുജനങ്ങളുടെയാകെ ശക്തമായ പിന്തുണയും സഹകരണവും ആവശ്യമാണ്. നമ്മള്‍ ഓരോരുത്തരും തുടര്‍ന്നുവരുന്ന തെറ്റായ ജീവിതരീതികളില്‍ മാറ്റം വരുത്തണം.

മികച്ച ആരോഗ്യപരിപാലന ശീലങ്ങള്‍ പിന്തുടരണം. ഓരോരുത്തരും അവരവരുടെ വ്യക്തിപരമായ ഉത്തരവാദിത്വമായിത്തന്നെ രോഗങ്ങളുടെ പ്രതിരോധത്തെ കാണണം. എങ്കില്‍ മാത്രമേ കേരള സമൂഹത്തിന് വലിയ ഭീഷണിയായി നിലനില്‍ക്കുന്ന രോഗങ്ങളെ നമുക്ക് ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു

കാന്‍സര്‍ രോഗത്തെ അതിജീവിക്കുന്ന പ്രക്രിയയില്‍ നേടിയെടുത്ത അറിവുകള്‍ പൊതു സമൂഹവുമായി പങ്കുവക്കാനും രോഗം ചെറുക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അതിജീവിതർക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അർബുദത്തെ അതിജീവിച്ചവർ പൊതു സമൂഹത്തിന് മാതൃകയാണെന്നും എം സി സി ക്ക് രാജ്യത്തെ അർബുദ ചികിത്സാ രംഗത്ത് സവിശേഷമായ സ്ഥാനമുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

ഭാവിയിൽ തലശ്ശേരി അറിയപ്പെടുന്നത് എം സി സിയുടെ പേരിലായിരിക്കുമെന്നും എം സി സി യിലെ ടീമിൻ്റെ നിസ്വാർത്ഥ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച അർബുദ ചികിത്സ കേന്ദ്രമായി സ്ഥാപനത്തിന് മാറുവാൻ സാധിച്ചതെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. 2030 ആകുമ്പോഴേക്കും ലോകത്തിൻ്റെ പലഭാഗത്തുനിന്നും ആളുകൾ ചികിത്സക്കായി എത്തുന്ന സ്ഥലമായി ഈ സ്ഥാപനം മാറുമെന്നും അദ്ദേഹം പറഞ്ഞു.

അതിജീവിതരുടെ അനുഭവങ്ങൾ ഉൾകൊള്ളുന്ന - സായൂജ്, ആരോഗ്യ പ്രവർത്തകരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന- സമർപ്പൺ എന്നീ പുസ്തകങ്ങൾ സ്പീക്കർ എ എൻ ഷംസീറിന് നൽകി കഥാകൃത്ത് ടി പത്മനാഭൻ പ്രകാശനം ചെയ്തു. തന്റെ ജീവിതയാത്രയിൽ ബാധിച്ച രോഗങ്ങളും അതിനെ അതിജീവിച്ചതിനെയും പറ്റിയുള്ള അനുഭവങ്ങൾ ടി പത്മനാഭൻ വേദിയിൽ പങ്കുവെച്ചു.

ഏത് ആതുരാലയത്തിലും ചികിത്സക്കപ്പുറം വേണ്ടത് ദയയും അനുകമ്പയും സഹകരണവുമാണെന്നും അതല്ലാതെ കേവലം മരുന്ന് കൊണ്ട് മാത്രം രോഗം മാറില്ലെന്നും അദ്ദേഹം പറഞ്ഞു. നല്ല ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഭാഷണം ശ്രവിച്ചാൽ തന്നെ രോഗത്തിൻ്റെ മുക്കാൽ ഭാഗവും മാറുമെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർമാർ മുതൽ സ്വീപ്പർമാർ വരെ എം സി സി യുടെ വിജയത്തിന് അങ്ങേയറ്റം ത്യാഗബുദ്ധിയോടെ പ്രവർത്തിക്കുന്നവാരാണെന്നും അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (8 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (8 hours ago)

UAE താമസിക്കുന്നവർ സൂക്ഷിക്കൂ മാറിമറിഞ്ഞ് കാലാവസ്ഥ പുറത്തിറങ്ങുമ്പോൾ കരുതൽ വേണം..! 3 പ്രവാസികൾ മരിച്ചു  (8 hours ago)

പിണറായി കണ്ടംവഴി ഓടും ധർമ്മടത്ത് കൂട്ട തോൽവി പ്രവചനം ഇങ്ങനെ  (8 hours ago)

വന്ദേഭാരതിന് നേരെ തുരു തുരാ കല്ലേറ്..!C 1 കോച്ച് തകർന്നു ജനൽച്ചില്ലു പിള്ളർന്നു..! CRPF-വമ്പൻ നീക്കം  (8 hours ago)

സ്ട്രോങ്ങ് റൂം കുത്തിത്തുറക്കാൻ നീക്കം ..തോക്ക് ചൂണ്ടി കേന്ദ്ര സേന. കളക്ടർ കരഞ്ഞ് പറഞ്ഞ് ഒടുവിൽ ത്രിബിൾ പൂട്ട്  (9 hours ago)

10 ലക്ഷം കിട്ടി ദല്ലാൾ നന്ദകുമാർ അടിച്ച് നിന്റെ പണിക്കുറ്റം തീര്‍ക്കും; വനിതാ നേതാവിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശോഭ  (9 hours ago)

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (10 hours ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (10 hours ago)

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (13 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (13 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (15 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (15 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (15 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (16 hours ago)

Malayali Vartha Recommends