Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രിക്കെതിരെ സ്വന്തം നേതൃത്വത്തിൽ നിന്നുവരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്... രൂക്ഷമായി വിമർശിച്ച് ചന്ദ്രിക ദിനപത്രം... ഭരണപരമായ പോരായ്മയാണ് തിരഞ്ഞെടുപ്പ് തോൽവിക്ക്, കാരണമെന്ന് മുഖ്യമന്ത്രിയും പിആർ ടീമും മാത്രം തിരിച്ചറിഞ്ഞിട്ടില്ല...

23 JUNE 2024 03:52 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിക്കെതിരെ സ്വന്തം നേതൃത്വത്തിൽ നിന്നുവരെ രൂക്ഷമായ വിമർശനമാണ് ഉയർന്ന കേട്ട് കൊണ്ട് ഇരിക്കുന്നത്...ഇപ്പോഴിതാ രൂക്ഷമായി വിമർശിച്ച് ചന്ദ്രിക ദിനപത്രം....മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിയെ വിമർശിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രങ്ങളുടെ കോപ്പി പേസ്റ്റുമായാണ് മുണ്ടുടുത്ത മോദിയുടെ പുറപ്പാടെന്നാണ് വിമർശനം. പിണറായി വിജയനെ ലക്ഷ്യംവച്ചാണ് സിപിഎം നേതൃയോഗങ്ങളിൽ വിമർശനം ഉയർന്നതെന്നും സ്വന്തം മുഖം വികൃതമായത് മനസിലാകാതെ മറ്റ് പാർട്ടികളുടെ മുഖം വികൃതമാണെന്ന് വിളിച്ചുപറയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.മുസ്ലീം ലീഗിനെ ഒപ്പം നിർത്താൻ നടത്തിയ ശ്രമങ്ങൾ അമ്പേ പരാജയപ്പെട്ടു.

 

ഒരു വിഭാഗത്തിന്റെ പിന്തുണക്കായി സമുദായ പത്രത്തിൽ അശ്ലീല പരസ്യം നൽകിയിട്ടും കാര്യമുണ്ടായില്ലെന്നും ഭരണപരമായ പോരായ്മയാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന് മുഖ്യമന്ത്രിയും പിആർ ടീമും മാത്രം തിരിച്ചറിഞ്ഞിട്ടില്ല. പ്രശ്നങ്ങൾ കാണിക്കുന്ന കണ്ണാടി കുത്തി പൊട്ടിക്കുന്നതാണ് ഹീറോയിസം എന്നാണ് ധാരണ. ഇതിലും വലിയ അടി കിട്ടുമെന്ന് കരുതിയാണ് ഇപ്പോൾ വാർഡുകൾ വെട്ടിക്കീറുന്നത്.വീണ്ടും തോറ്റാൽ സിപിഎമ്മിനെ കാണാൻ മ്യൂസിയത്തിൽ തിരയേണ്ടി വരുമെന്ന് നേതാക്കൾ പോലും പറയുന്നു.സിപിഎമ്മിലെ ഈഴവ വോട്ടുകൾ സംഘപരിവാരത്തിലേക്ക് ഹോൾസെയിലായി എത്തിക്കുന്ന പാലമാണ് വെള്ളാപ്പള്ളി.

നവോത്ഥാന മതിൽ കെട്ടാൻ കരാർ നൽകിയ പിണറായിയും പാർട്ടിയും ഇപ്പോഴും ഇത് തിരിച്ചറിഞ്ഞിട്ടില്ല.മുഖ്യമന്ത്രിയിലേക്ക് വിമർശനം ഉയർന്നപ്പോൾ ന്യായീകരണം ചമയ്ക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പാടുപ്പെട്ടു.അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പോടെ മുസ്ലിം ലീഗിന്റെ മുഖം മാറുകയാണെന്നും, തിരഞ്ഞെടുപ്പിൽ 18 സീറ്റുകൾ നേടിയെങ്കിലും യുഡിഎഫിന് അഭിമാനിക്കാൻ വകയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടിച്ചത്..  (11 minutes ago)

ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'  (25 minutes ago)

ഭാര്യ തൂങ്ങി മരിച്ച നിലയില്‍...  (41 minutes ago)

കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു...  (1 hour ago)

ഹെലികോപ്റ്റര്‍സര്‍വീസുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി മുഖ്യമന്ത്രി  (1 hour ago)

യാത്രക്കാരിയുടെ കൈയില്‍നിന്നു തെറിച്ചുവീണ ഒരുവയസ്സുകാരന് ദ...  (1 hour ago)

കര്‍ഷകര്‍ ദുരിതത്തില്‍  (1 hour ago)

കോഴിക്കോട് സ്വദേശിയായ യുവാവ് ജിസാനിലെ ബെയ്ശില്‍  (1 hour ago)

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തില്‍ മരിച്ചു.  (1 hour ago)

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (2 hours ago)

റെയില്‍ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു...ട്രെയിന്‍ ഗതാഗതത്തിന് തടസ്സം  (2 hours ago)

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു....  (2 hours ago)

മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു.  (3 hours ago)

വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം  (3 hours ago)

ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം  (3 hours ago)

Malayali Vartha Recommends