കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണക്കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് ഇ.ഡി നല്‍കിയ ഹര്‍ജി ജൂലൈ 15ന് ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയില്‍...
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണക്കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് ഇ.ഡി നല്‍കിയ ഹര്‍ജി ജൂലൈ 15ന് ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയില്‍...
ജൂണ്‍ 20ന് കെജ്രിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതിയുടെ വിധി തൊട്ടടുത്ത ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ടായിരുന്നു. വിചാരണ കോടതി ജാമ്യം നല്‍കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇ.ഡി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
അദ്ദേഹം നിലവില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്. തങ്ങളുടെ ഹര്‍ജിയില്‍ കെജ്രിവാളിന്റെ മറുപടി കഴിഞ്ഞ രാത്രിയാണ് ലഭിച്ചതെന്നും പുനഃപരിശോധന ഹര്‍ജി നല്‍കാനായി ഏജന്‍സിക്ക് കുറച്ച് സമയം ആവശ്യമാണെന്നും ഹര്‍ജി കേള്‍ക്കുന്ന ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണയെ ഇ.ഡി അറിയിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha