എക്‌സൈസിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിക്കാന്‍ രാത്രിയില്‍ മാത്രം മയക്കുമരുന്ന് വില്പന നടത്തിയിരുന്നയാള്‍ പിടിയില്‍

എക്‌സൈസിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിക്കാന്‍ രാത്രിയില്‍ മാത്രം മയക്കുമരുന്ന് വില്പന നടത്തിയിരുന്ന അസാം സ്വദേശി പിടിയില്‍. കുന്നത്തുനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ രാത്രികാല പരിശോധനയില്‍ ഒരു ബോക്‌സ് ഹെറോയിനുമായി അബ്ദുല്‍ മുത്തലിബ് എന്നയാള്‍ അറസ്റ്റിലായി. മൂന്നു വര്‍ഷമായി ആലുവായിലും പെരുമ്പാവൂരിലും ഇയാള്‍ മയക്കുമരുന്ന് വില്പന നടത്തിയിരുന്നതായാണ് പ്രാഥമിക വിവരം.
എക്‌സൈസിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് കച്ചവടം നടത്തുന്നതിനു പ്രതി അതീവ രഹസ്യമായി രാത്രിയില്‍ മാത്രമാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. പ്രതിയുടെ പക്കല്‍ നിന്നും 10 ഗ്രാം ഹെറോയിനും ഹെറോയിന്‍ വിറ്റ് കിട്ടിയ 5500 രൂപയും പിടിച്ചെടുത്തു. അഞ്ച് ഗ്രാമിന് മുകളില്‍ ഹെറോയിന്‍ കൈവശം വയ്ക്കുന്നത് 10 പത്തുവര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണ്.
പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ റ്റി സാജു, സലിം യൂസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം ആര്‍ രാജേഷ്, അരുണ്‍ ലാല്‍, എ ബി സുരേഷ് എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha