ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തില്‍ നവവധുവിന്റെ കേള്‍വി ശക്തി തകരാറിലായി

വേങ്ങരയില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തില്‍ നവവധുവിന്റെ കേള്‍വി ശക്തി തകരാറിലായി. വേങ്ങര സ്വദേശിയായ ഭര്‍ത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് യുവതി പോലീസില്‍ പരാതി നല്‍കി. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതല്‍ തന്നെ മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ചും കൈകൊണ്ടും ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് യുവതി പറയുന്നത്. ശരീരമാസകലം മുറിവുകള്‍ ഉണ്ടായെന്നും പരാതിയില്‍ പറയുന്നു.
സംശയവും കൂടുതല്‍ സ്ത്രീധനവും ചോദിച്ചായിരുന്നു മര്‍ദനമെന്ന് യുവതി പറയുന്നു. തലയിണ കൊണ്ട് യുവതിയെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ചെന്നും വധുവിന്റെ മാതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മര്‍ദനവിവരം പുറത്ത് പറഞ്ഞാല്‍ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 2024 മേയ് രണ്ടിനായിരുന്നു ഇവരുടെ വിവാഹം.
മര്‍ദനം രൂക്ഷമായപ്പോള്‍ യുവതി മേയ് 22ന് സ്വന്തം വീട്ടിലേക്ക് മടങ്ങി. മേയ് 23ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തിട്ടില്ല. കേസില്‍ മുഹമ്മദ് ഫായിസ് ഒന്നാം പ്രതിയും ഭര്‍തൃ പിതാവും മാതാവും രണ്ടും മൂന്നും പ്രതികളുമാണ്. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ അന്വേഷിക്കുന്നത് വേങ്ങര പൊലീസാണ്. പ്രതിയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയില്‍ സമീപിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha