കുടിയന്മാർ രാജ്യത്തിന്റെ ഐശ്വര്യം; ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ വീണുകിടക്കുമ്പോള്‍ പൊക്കിയെടുക്കാൻ കുടിയൻമാർ മാത്രമെയുള്ളു; രണ്ടാഴ്ച കൊണ്ട് വരുമാനം നൂറുകോടി!

കള്ളുകുടിയന്മാര്‍ റോഡില്‍ വീണുകിടക്കുന്നത് കണ്ടാൽ ഒരാളും ഉണ്ടാകില്ല അവരെയൊന്ന് വന്ന് പൊക്കാന്‍, പക്ഷേ എന്നാലിപ്പോള്‍ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ വീണുകിടക്കുമ്പോള്‍ പൊക്കിയെടുക്കാൻ കുടിയൻമാർ മാത്രമെയുള്ളു. കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന മദ്യവിൽപന ശാലകൾ തുറക്കാൻ രണ്ടാഴ്ച മുമ്പാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്. ഇതേത്തുടർന്ന് കർശന വ്യവസ്ഥകളോടെയാണ് ചില സംസ്ഥാനങ്ങൾ മദ്യവിൽപനശാലകൾ തുറന്നത്. മിക്കയിടത്തും മദ്യം വാങ്ങാൻ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. മദ്യവിൽപനയിലൂടെ സംസ്ഥാനങ്ങൾക്ക് കോടികളാണ് വരുമാനം ലഭിച്ചത്.
ഇപ്പോഴിതാ ലോക്ക് ഡൗണ്‍ കാലത്ത് വരുമാനമെല്ലാം നിലച്ച് പാപ്പരായ കെജ്രിവാള്‍ സര്‍ക്കാരിന് ആശ്വാസമായി മാറിയിരിക്കുകയാണ് കുടിയന്മാര്‍. മദ്യവില്‍പ്പന ശാലകള്‍ തുറക്കുകയും നികുതി കുത്തനെ കൂട്ടുകയും ചെയ്തതോടെ രണ്ടാഴ്ച കൊണ്ട് നൂറു കോടി രൂപയാണ് ഇവര്‍ സമ്മാനിച്ചത്. ലോക്ക് ഡൗണ്‍ കാലത്ത് 70 ശതമാനം നികുതി മദ്യത്തിന് കൂട്ടി മദ്യപാനികളെ പിഴിയുകയാണെന്നും ചിലര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇതൊന്നും വക വെക്കാതെയായിരുന്നു വില്‍പ്പന. ഒന്നര മാസത്തോളം ഒരുതുള്ളി പോലും മദ്യം ലഭിക്കാതെ വലഞ്ഞവരെല്ലാം കിട്ടിയ അവസരം മുതലെടുത്ത് മദ്യം വാങ്ങാനെത്തി. ഇതാണ് വരുമാന വര്‍ദ്ധനയ്ക്ക് സഹായകമായത്. മദ്യത്തിന് പുറമെ പെട്രോളിനും ഡീസലിനുമുള്ള നികുതിയും മുപ്പത് ശതമാനമാക്കി കൂട്ടിയിരുന്നു. ഏപ്രിലില്‍ 323 കോടി രൂപ നികുതി വരുമാനം ലഭിച്ചിടത്ത് മെയ് ആദ്യ മൂന്നാഴ്ച കൊണ്ട് തന്നെ 600 കോടി രൂപ ലഭിച്ചു. സര്‍ക്കാര്‍ മദ്യശാലകള്‍ക്ക് പുറമേ ശനിയാഴ്ച മുതല്‍ 66 സ്വകാര്യ മദ്യശാലകള്‍ കൂടി തുറക്കാനാണ് തീരുമാനം.
അതേസമയം സംസ്ഥാനത്ത് മദ്യവിൽപന ശാലകൾ എന്നു തുറക്കുമെന്നചോദ്യമാണ് എവിടെയും. മദ്യം വാങ്ങുന്നതിനായുള്ള ആപ്പിനെ കാത്തിരിപ്പാണ് മദ്യസ്നേഹികളും. രണ്ടു മാസമായി അടഞ്ഞു കിടക്കുന്ന ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും ഇന്നു തുറക്കും നാളെ തുറക്കും എന്നോർത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നവർ, ആപ്പ് വൈകിയതോടെ ഇപ്പോൾ തങ്ങളുടെ രോഷം തീർക്കുന്നത് സ്റ്റാർട്ടപ്പ് കമ്പനിയായ ഫെയർകോഡ് ടെക്നോളജീസിന്റെ ഫേസ്ബുക്ക് പേജിലാണ്.
മദ്യവിൽപനക്കായി ഒരു ആപ്പ് എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യം ഏറ്റെടുത്ത സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ഫെയർകോഡ് ടെക്നോളജീസ്. എന്നാൽ ഇതുവേണ്ടിയിരുന്നോ എന്ന് അവർ ഒന്നു ചിന്തിച്ചാൽ കുറ്റം പറയാനാകില്ല. കാരണം അക്ഷമരായ കേരളത്തിലെ മദ്യപാനികൾ ഇപ്പോൾ രോഷം തീർക്കുന്നത് ഇവരുടെ പക്കലാണ്.
എന്തായാലും കാത്തിരിപ്പ് അധികം നീളില്ല എന്നു തന്നെയാണ് കമ്പനി പറയുന്നത്. ‘എല്ലാവരും ഈആപ്പിനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്ന് അറിയാം. കാര്യം ഇതൊരു കുഞ്ഞൻ ആപ്പാണെങ്കിലും ആദ്യ ദിനം 15 മിനിറ്റിൽ ഏതാണ്ട് 20 ലക്ഷം ആളുകൾ ആപ്പിൽ ഒരേ സമയം എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha