ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ

ഇത് മോദി സര്‍ക്കാരാണ് അണുബോംബിനെ പേടിക്കുന്നവരല്ല. നിർണായക മറുപടിയുമായി . പാകിസ്താന്‍ ഇന്ത്യക്കെതിരേ അണുബോംബ് പ്രയോഗിക്കുമെന്നുമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ.
പാകിസ്താനുമായി ഇന്ത്യ ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്നും സൈനിക ബലം കാണിച്ച് പ്രകോപിപ്പിക്കുന്ന പക്ഷം പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അത് തിരിച്ചെടുക്കുമെന്നും അമിത് ഷാ പറഞ്ഞു. 2019-ല്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതോടെ കശ്മീരില്‍ സമാധാനം കൊണ്ടുവരാന്‍ കഴിഞ്ഞു.
എന്നാല്‍ ഇപ്പോള്‍ പാക് അധീന കശ്മീരില്‍ പ്രതിഷേധ ശബ്ദം കേള്‍ക്കുന്നു. മുമ്പ് സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യം ഇവിടെയാണ് കേട്ടിരുന്നത്. എന്നാല്‍ ഇന്നത് കേള്‍ക്കുന്നത് പാക് അധീന കശ്മീരിലാണ്. മുമ്പ് കശ്മീരിലാണ് കല്ലേറുണ്ടായിരുന്നതെങ്കില്‍ ഇന്നത് പി.ഒ.കെയിലാണ് സംഭവിക്കുന്നത് എന്നും അമിത്ഷാ പറഞ്ഞു .
https://www.facebook.com/Malayalivartha