കഴിഞ്ഞ പത്ത് വർഷമായി സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് അവരുടെ വിഹിതം ബാങ്ക് അക്കൗണ്ട് വഴിയാണ് കിട്ടുന്നത് എന്നറിയാത്ത മരക്കഴുത ആണ് മനോരമയുടെ ന്യൂഡൽഹി റിപ്പോർട്ടർ എങ്കിൽ അത് തുറന്ന് പറയണം; അല്ലായെങ്കിൽ രാഹുലിന് വേണ്ടി കുഴലൂത്ത് നടത്തുകയാണ് മനോരമ ദിനപ്പത്രം എന്ന് കരുതേണ്ടി വരും; തുറന്നടിച്ച് സന്ദീപ് വാചസ്പതി

കഴിഞ്ഞ പത്ത് വർഷമായി സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് അവരുടെ വിഹിതം ബാങ്ക് അക്കൗണ്ട് വഴിയാണ് കിട്ടുന്നത് എന്നറിയാത്ത മരക്കഴുത ആണ് മനോരമയുടെ ന്യൂഡൽഹി റിപ്പോർട്ടർ എങ്കിൽ അത് തുറന്ന് പറയണം. അല്ലായെങ്കിൽ രാഹുലിന് വേണ്ടി കുഴലൂത്ത് നടത്തുകയാണ് മനോരമ ദിനപ്പത്രം എന്ന് കരുതേണ്ടി വരും . തുറന്നടിച്ച് സന്ദീപ് വാചസ്പതി . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
മാധ്യമപ്രവർത്തനം ഇത്രയും തരംതാണ ഒരു കാലയളവ് ഇതിനു മുൻപ് ഉണ്ടായിട്ടില്ല. മുതലാളിയുടെ രാഷ്ട്രീയം പറയാൻ എഡിറ്റോറിയൽ പേജ് ഉണ്ടെന്നിരിക്കെ വാർത്തയിൽ അത് തിരുകി കയറ്റുന്നത് ലളിതമായി പറഞ്ഞാൽ മര്യാദകേടാണ്. കഴിഞ്ഞ പത്ത് വർഷമായി സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് അവരുടെ വിഹിതം ബാങ്ക് അക്കൗണ്ട് വഴിയാണ് കിട്ടുന്നത് എന്നറിയാത്ത മരക്കഴുത ആണ് മനോരമയുടെ ന്യൂഡൽഹി റിപ്പോർട്ടർ എങ്കിൽ അത് തുറന്ന് പറയണം.
അല്ലായെങ്കിൽ രാഹുലിന് വേണ്ടി കുഴലൂത്ത് നടത്തുകയാണ് മനോരമ ദിനപ്പത്രം എന്ന് കരുതേണ്ടി വരും. അതീവ സുരക്ഷയിൽ ഉള്ള രണ്ട് നേതാക്കൾ വേദിയിൽ ഇരുന്ന് ചർച്ച ചെയ്തു എന്ന് പറയപ്പെടുന്ന കാര്യം വള്ളിപുള്ളി വിടാതെ റിപ്പോർട്ട് ചെയ്ത മാന്യ ദേഹത്തിന് രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ധാരണ ഒന്നും ഇല്ലാത്ത സ്ഥിതിയ്ക്ക് രാഹുലിൻ്റെ അടുക്കള റിപ്പോർട്ടർ എന്ന പദവിയാകും കൂടുതൽ ചേരുക.
https://www.facebook.com/Malayalivartha