Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇന്ത്യയിൽ പലഭാഗങ്ങളിലും യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രം; ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഹോൾഡർമാരുടെ അവകാശങ്ങൾ ഏറെയും വെട്ടിക്കുറച്ചു, ഈ മാസം നാലാം തിയതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ അടങ്ങിയ വിജ്ഞാപനം പുറത്തിറക്കി

07 MARCH 2021 05:49 PM IST
മലയാളി വാര്‍ത്ത

ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഹോൾഡർമാരുടെ അവകാശങ്ങൾ ഏറെയും വെട്ടിക്കുറയ്ക്കുകയുണ്ടായി. ഇതുകൂടാതെ ഇവർക്ക് ഇന്ത്യയിൽ പലഭാഗങ്ങളിലും യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. ഒസിഐക്കാർക്ക് ഇനിമുതൽ ഇന്ത്യയിൽ ഗവേഷണങ്ങൾക്കും മിഷൻ പ്രവർത്തനത്തിനും പത്രപ്രവർത്തനത്തിനും പർവതാരോഹണത്തിനും പ്രത്യേകം അനുമതി നേടിയിരിക്കണം.

ഇന്ത്യയിലെ വിദേശ ഡിപ്ലോമാറ്റിക് മിഷനുകളിൽ ഇന്റേൺഷിപ്പ് ഉൾപ്പെടെയുള്ള ജോലികൾ ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശങ്ങളിലും കശ്മീർ, മണിപ്പൂർ, നാഗാലാൻഡ്, മിസോറം, അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലും ഹിമാചൽപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങിലെ ചില ഭാഗങ്ങളിലും സന്ദർശനം നടത്തുന്നതിന് നിർദിഷ്ട അധികാരികളിൽനിന്നും പ്രത്യേകം അനുമതി തേടണം എന്നും നിർദ്ദേശം നൽകുകയുണ്ടായി.

എന്നാൽ ഇന്ത്യയിലേക്കുള്ള മൾട്ടിപ്പിൾ എൻട്രിയും കാലാവധിയില്ലാതെ താമസിക്കാനുള്ള അവകാശവും തുടരുന്നതാണ്. എങ്കിലും ഇന്ത്യയിലെ ജോലിയോ സ്ഥിരമായ താമസസ്ഥലമോ മാറിയാൽ ഫോറിനേഴ്സ് റീജണൽ റജിസ്ട്രേഷൻ ഓഫിസിനെ ഇ-മെയിൽ വഴി ഇക്കാര്യം അറിയിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. നാഷനൽ പാർക്കുകൾ, വൈൽഡ് ലൈഫ് സാംച്വറികൾ, ദേശീയ സ്മാരകങ്ങൾ, മ്യൂസിയങ്ങൾ, വിനോദകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇന്ത്യക്കാർക്കുള്ള ഫീസ് ഒസിഐക്കാർക്ക് തുടർന്നും ലഭിക്കുന്നതാണ്.

അതേസമയം നീറ്റ് പരീക്ഷ, ജോയിന്റ് എൻട്രൻസ് പരീക്ഷ, തുടങ്ങിയ യോഗ്യതാ ടെസ്റ്റുകൾ എഴുതാൻ ഇന്ത്യൻ പൗരന്മാർക്കു തുല്യമായ അവകാശം ലഭിക്കുമെങ്കിലും ഇതിന്റെ അടിസ്ഥാനത്തിലുള്ള അഡ്മിഷനും ജോലിക്കും എൻആർഐക്കാർക്കുള്ള അവകാശം മാത്രമേ ഒസിഐക്കാർക്ക് ഉണ്ടാകുകയുള്ളു. ജനറൽ ക്വാട്ടയിലുള്ള ഒരു അഡ്മിഷനും ഒസിഐക്കാർക്ക് ലഭിക്കുന്നതല്ല. ഇന്ത്യൻ കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും എൻആർഐക്കാർക്ക് ഉള്ളതിന് സമാനമാകുന്നതാണ്. കൃഷിഭൂമിയും ഫാം ഹൗസും പ്ലാന്റേഷനും ഒഴികെയുള്ള പ്രോപ്പർട്ടികളേ ഒസിഐക്കാർക്ക് വാങ്ങാനോ വിൽക്കാനോ ആകൂ എന്ന നിലവിലെ നിയന്ത്രണം തുടരുന്നതായിരിക്കും.

ഡോക്ടർ, ഡെന്റിസ്റ്റ്, നഴ്സ്, ഫാർമസിസ്റ്റ്, അഡ്വക്കേറ്റ്, ആർക്കിടെക്ട്, ചാർട്ടേർഡ് അക്കൗണ്ടന്റ് തുടങ്ങി ഇക്കണോമിക്- ഫിനാൻസ്- എജ്യുക്കേഷൻ- ഹെൽത്ത് മേഖലകളിലെ വിവിധ ജോലികൾ തുടരാവുന്നതാണ്. എന്നാൽ ബാങ്കിംങ് മേഖലയിലെ ജോലികൾക്ക് വിദേശികൾക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിട്ടുള്ള സ്പെഷൽ നോട്ടിഫിക്കേഷൻ നിയന്ത്രണങ്ങൾ ഒസിഐക്കാർക്കും ബാധകമാകുനാടാണ്. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ഒസിഐക്കാർക്ക് തൊഴിൽ നേടാനാകില്ല. വോട്ടവകാശം ഇല്ലാത്തതിനാൽ തിരഞ്ഞെടുപ്പിൽ മൽസരിക്കാനുമാകില്ല എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

അതോടൊപ്പം തന്നെ ഈ മാസം നാലാം തിയതിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ അടങ്ങിയ വിജ്ഞാപനം പുറത്തിറക്കിയത്. 1955ലെ സിറ്റിസൺഷിപ്പ് ആക്ട് സെക്ഷൻ 7-ബി അടിസ്ഥാനമാക്കയാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. 2005, 2007, 2009 വർഷങ്ങളിൽ ഒസിഐ സംബന്ധിച്ച് വിവിധ വിജ്ഞാപനങ്ങൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരുന്നു. ഇവയെ എല്ലാം മറികടക്കുന്നതാണ് ഒസിഐക്കാരെ വ്യക്തമായിതന്നെ വിദേശ പൗരന്മാർ എന്നു നിർവചിച്ചുകൊണ്ടുളള പുതിയ വിജ്ഞാപനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (40 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (54 minutes ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (1 hour ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (3 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (6 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends