കണ്ണീര്‍ക്കാഴ്ചയായി.... റിയാദില്‍ പൊളളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു....

കണ്ണീര്‍ക്കാഴ്ചയായി.... റിയാദില്‍ പൊളളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു....കണ്ണൂര്‍ പേരാവൂര്‍ മുഴക്കുന്ന് സ്വദേശി ഫുസൈല്‍ (37) ആണ് മരിച്ചത്.
താമസിക്കുന്ന മുറിയില്‍ ഗ്യാസ് ചോര്‍ന്ന് തീ ആളിപ്പടര്‍ന്നാണ് അപകടം സംഭവിച്ചത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചിരുന്നില്ല. ഒലയ്യ അക്കാരിയ്യയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഫുസൈല്‍.
അവധി കഴിഞ്ഞ് രണ്ടാഴ്ച മുന്‍പാണ് ഫുസൈല്‍ ജോലി സ്ഥലത്ത് എത്തിയത്. മൃതദേഹം റിയാദില്‍ സംസ്‌കരിക്കുമെന്ന് റിയാദിലുളള സഹോദരന്‍ അറിയിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഐസിഎഫ് പ്രവര്‍ത്തകരുമുണ്ട്.
"
https://www.facebook.com/Malayalivartha