Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

ഖത്തർ അമീറിന്റെ ഞെട്ടിക്കുന്ന തീരുമാനം ..മലയാളികളുൾപ്പെടെയുള്ള പ്രവാസികൾക്ക് വൻ തിരിച്ചടി

04 SEPTEMBER 2024 04:41 PM IST
മലയാളി വാര്‍ത്ത


അടുത്തകാലം വരെ കേരളത്തിലെ  മിക്ക വീടുകളിൽനിന്ന് ഒരാളെങ്കിലും ഗൾഫിലാണെന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു . എന്നാൽ ഇപ്പോൾ  ഗൾഫ് മേഖലയിൽ തൊഴിലവസരങ്ങൾ വര്ധിക്കുന്നതിനോടൊപ്പം തന്നെ പല മേഖലകളിലും സ്വദേശിവൽക്കരണം വരുന്നുമുണ്ട് . ഇത് കുറേപേർക്കെങ്കിലും ജോലി നഷ്ടപ്പെടാൻ കാരണമാകും

ഖത്തറിലെ സ്വകാര്യ മേഖലയിൽ വിദേശതൊഴിലാളികളെ വേണ്ടെന്ന നിലപാടാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടേത് .  തൊഴിലുകളുടെ സ്വദേശിവത്കരണവുമായി  ബന്ധപ്പെട്ട 2024-ലെ 12-ാം നമ്പർ നിയമത്തിന് ആണ് അമീർ  അംഗീകാരം നൽകിയത് . ഇത് നിരവധി മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിതന്നെയാണ് .ആറ് മാസത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരുമ്പോൾ മലയാളികളുൾപ്പടെയുള്ള പ്രവാസികൾക്ക് ജോലി നഷ്ടപ്പെട്ടേക്കാം . അതേസമയം നൂതന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്ക്  തൊഴിലവസരമുണ്ട് എന്നതും ഒരാശ്വാസം തന്നെയാണ് .

 



  സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും സ്വദേശികളായ തൊഴിലാളികളുടെ  പങ്കാളിത്തം ഗണ്യമായി വർധിപ്പിക്കാനും സ്വദേശികൾക്കും സ്വദേശി വനിതകളുടെ കുട്ടികൾക്കും പുതിയ തൊഴിൽ അവസരങ്ങള്‍ തുറക്കാനും അതുവഴി സ്വദേശികളുടെ മാനവവിഭവശേഷി  സ്വകാര്യ മേഖലയിൽ പരമാവധി പ്രയോജനപ്പെടുത്താനുമാണ് നിയമം ലക്ഷ്യംവയ്ക്കുന്നത്. വിഷൻ  2030 ന്റെ ഭാഗമായി കൂടിയാണ് പുതിയ നിയമം  
 
പുതിയ നിയമത്തിന് കീഴിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ ഉൾപ്പെടുമെന്ന് ‍തൊഴിൽ മന്ത്രലയം പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി. വാണിജ്യ റജിസ്‌ട്രേഷനുള്ള വ്യക്തികളുടെ ഉടമസ്ഥതയിലുള്ള  സ്ഥാപനങ്ങൾ, രാജ്യത്ത് പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും ചേർന്ന്  നടത്തുന്ന സ്ഥാപനങ്ങൾ, സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികൾ, ലാഭേച്ഛ ലക്ഷ്യം വയ്ക്കാതെ പ്രവർത്തിക്കുന്ന ചാരിറ്റി സ്ഥാപനങ്ങൾ, കായിക സ്ഥാപനങ്ങൾ, അസോസിയേഷനുകൾ തുടങ്ങിയ പുതിയ നിയമത്തിന്റെ പരിധിയിൽ വരും. സ്ഥാപനത്തിന്റെ നിലവാരം, തൊഴിലാളികളുടെ എണ്ണം, ജോലി എന്നിവയെ അടിസ്ഥാനമാക്കി സ്ഥാപനങ്ങളെ തരംതിരിച്ച് സ്വകാര്യ മേഖലയ്‌ക്കായി തൊഴിൽ ദേശസാൽക്കരണ പദ്ധതി നടപ്പിലാക്കുമെന്നും  തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

ഖത്തരി പൗരന്മാർക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും, തൊഴിൽ ദേശസാൽക്കരണത്തിനായുള്ള സ്റ്റാൻഡേർഡ് തൊഴിൽ കരാർ ടെംപ്ലേറ്റുകൾ പുറപ്പെടുവിക്കുന്നതിനും പുതിയ  നിയമത്തിൽ  വ്യവസ്ഥയുണ്ട് . നിയമം ഗസറ്റിൽ  പ്രസിദ്ധീകരിച്ച് ആറുമാസം പൂർത്തിയാകുന്നതോടെ പ്രാബല്യത്തിൽ വരും. വരും ദിവസങ്ങളിൽ നിയമത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാകും എന്നാണു കരുതുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈയിലെ ചൂടിന് ആശ്വാസമേകി അപ്രതീക്ഷിത മഴ ...  (36 minutes ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (1 hour ago)

തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്.....  (1 hour ago)

എസ്ഐടി അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തൽ...  (1 hour ago)

ബീഗം ഖാലിദ സിയുടെ താരിഖ് റഹ്മാൻ മകൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച്  (2 hours ago)

അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും...  (2 hours ago)

ജനുവരി 1 മുതൽ വില വർധന പ്രാബല്യത്തിൽ  (2 hours ago)

പുതുവർഷത്തിൽ പറന്നുയരാനൊരുങ്ങി ശംഖ് എയർലൈൻസ്  (2 hours ago)

ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ  (3 hours ago)

കെട്ടിടം പൂർണമായും കത്തിനശിച്ചു...  (3 hours ago)

പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ ഒഴുക്ക്...  (3 hours ago)

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്...  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്  (4 hours ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം...  (4 hours ago)

വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...  (5 hours ago)

Malayali Vartha Recommends