യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്

യൂറോപ്പിലെ ആദ്യ മലയാള സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിന് ലണ്ടന്‍ വീണ്ടും വേദിയാകുന്നു. യുകെയിലെ കലാസാംസ്‌കാരിക രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന യുവകലാസാഹിതി യുകെയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'യുവകലാസാഹിതി യുകെ ആന്റ് അയര്‍ലന്‍ഡ് മലയാളം ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍' (വൈഎല്‍എഫ്) ഒക്ടോബര്‍ 10ന് ലണ്ടനിലെ ബോയ്ഡ് കാംബെല്‍ ഹാള്‍, ജോണ്‍ ലിയോണ്‍ സ്‌കൂള്‍ സീനിയര്‍ കാമ്പസ്, മിഡില്‍ റോഡ്, ഹാരോഓണ്‍ദിഹില്‍, ലണ്ടന്‍, എച്ച്എ2 ഒഎച്ച്എന്നില്‍ നടക്കും.
രാവിലെ ഒന്‍പത് മണി മുതല്‍ ആരംഭിക്കുന്ന മുഴുദിന സാഹിത്യസാംസ്‌കാരിക സംഗമത്തില്‍ ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര താരവും കലാകാരനുമായ പ്രകാശ് രാജ് ഉദ്ഘാടനം നിര്‍വഹിക്കും. ജോണ്‍ ബ്രിട്ടാസ് എംപി പരിപാടിയില്‍ സംസാരിക്കും. വൈഎല്‍എഫ് രണ്ടാം പതിപ്പിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് സാഹിത്യ പുരസ്‌കാരം. യുകെയിലെ മലയാളി എഴുത്തുകാരുടെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിനായി കഥ, കവിത, നോവല്‍, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രവാസി മലയാളി എഴുത്തുകാര്‍ക്ക് കൂടുതല്‍ പ്രോത്സാഹനവും അംഗീകാരവും നല്‍കുന്നതിനും യുകെയിലെ മലയാള സാഹിത്യരംഗത്ത് പുതിയ എഴുത്തുകാര്‍ക്ക് ഇടം സൃഷ്ടിക്കുന്നതിനുമാണ് പുരസ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘടന പറഞ്ഞു. സാഹിത്യ ചര്‍ച്ചകള്‍ക്കൊപ്പം സംഗീതത്തിനും കലാപരിപാടികള്‍ക്കും പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. റാസ റസാഖിന്റെ നേതൃത്വത്തിലുള്ള മെഹ്ഫില്‍ സംഗമം, ഗസല്‍ സന്ധ്യ, വിവിധ സംഗീതാവതരണങ്ങള്‍ എന്നിവ പരിപാടിയുടെ ഭാഗമാകും. പ്രശസ്ത തബലിസ്റ്റ് സമീല്‍ സികാനി ഉള്‍പ്പെടെയുള്ള കലാകാരന്മാരുടെ സാന്നിധ്യവും പരിപാടിക്കുണ്ടാകും.
സംഗീതത്തോടൊപ്പം നൃത്താവതരണങ്ങളും കലാപരിപാടികളും അരങ്ങേറും. രേഷ്മ ആര്‍. കുമാറിന്റെ നേതൃത്വത്തിലുള്ള നൃത്തപരിപാടിയും വൈഎല്‍എഫിന്റെ കലാവിരുന്നിന് മാറ്റുകൂട്ടും. പരമ്പരാഗതവും സമകാലികവുമായ കലാരൂപങ്ങളെ കോര്‍ത്തിണക്കുന്ന അവതരണങ്ങള്‍ക്കൊപ്പം ആര്‍ട്ട് ഗാലറിയും ഒരുക്കുന്നുണ്ട്. സാഹിത്യത്തോടൊപ്പം ചിത്രകലയും മറ്റു ദൃശ്യകലാരൂപങ്ങളും അവതരിപ്പിക്കുന്നതിലൂടെ വിവിധ കലാമേഖലകളെ ഒരേ വേദിയില്‍ എത്തിക്കുകയാണ് സംഘാടകര്‍.
വ്യത്യസ്ത ആശയങ്ങളും കാഴ്ചപ്പാടുകളും പുലര്‍ത്തുന്ന എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ഒരേ വേദിയില്‍ സംവദിക്കാനുള്ള അവസരം ഒരുക്കുക എന്നതാണ് വൈഎല്‍എഫ് മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയം. ജാതി, മതം, വര്‍ഗം, നിറം തുടങ്ങിയ വേര്‍തിരിവുകള്‍ക്കപ്പുറം മലയാള ഭാഷ, സാഹിത്യം, കല, സംസ്‌കാരം, മാനവികത, നന്മ, കാരുണ്യം, ഒരുമ, ഐക്യം എന്നീ മൂല്യങ്ങളെ മുന്‍നിര്‍ത്തിയുള്ള സാംസ്‌കാരിക കൂട്ടായ്മയായി സാഹിത്യോത്സവത്തെ വളര്‍ത്തുകയാണ് സംഘാടകരുടെ ലക്ഷ്യം.
യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ക്ക് ഒരുമിച്ചുകൂടാനും എഴുത്തുകാരെയും കലാകാരന്മാരെയും നേരില്‍ കാണാനും സംവദിക്കാനും സാഹിത്യകലാപരിപാടികള്‍ ആസ്വദിക്കാനും വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനും അവസരമൊരുക്കുന്ന വലിയ സാംസ്‌കാരിക കൂട്ടായ്മയായി വൈഎല്‍എഫ് രണ്ടാം പതിപ്പ് മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. യുകെ പ്രവാസി മലയാളികളുടെ സാംസ്‌കാരിക ഉന്നമനത്തിനും മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയ്ക്കും സഹായകമാകുന്ന ഈ സംരംഭത്തിന് എല്ലാവരുടെയും സഹകരണവും പിന്തുണയും പങ്കാളിത്തവും സംഘാടകര്‍ അഭ്യര്‍ഥിച്ചു.
സാഹിത്യകലാസാംസ്‌കാരിക രംഗത്തുള്ളവര്‍ക്കൊപ്പം കുടുംബങ്ങളെയും യുവാക്കളെയും വിദ്യാര്‍ഥികളെയും സാഹിത്യപ്രേമികളെയും പ്രവാസി മലയാളികളെയുമെല്ലാം ഒക്ടോബര്‍ 10ന് ലണ്ടനില്‍ നടക്കുന്ന വൈഎല്‍എഫ് രണ്ടാം പതിപ്പിലേക്ക് സ്‌നേഹപൂര്‍വം ക്ഷണിച്ചു. വൈഎല്‍എഫില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ സൗജന്യം: www.yuvakalasahithy.uk/ylf/ പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കും തുടര്‍ അറിയിപ്പുകള്‍ക്കുമായി വൈഎല്‍എഫ്‌ന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേരാം. https://chat.whatsapp.com/D2sbJm633lCHJMVDcOi4KP?s=cl&p=i&mlu=4&ilr=4 കൂടുതല്‍ വിവരങ്ങള്‍ക്ക്: info@yuvakalasahithy.uk 07388 382384 07440 045711
https://www.facebook.com/Malayalivartha
























