ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...

കലിഫോർണിയ ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ മലയാളി യുവതി അനില ബേബിയുടെ വിചാരണ നടപടികൾ അതിവേഗത്തിലാക്കാൻ കോടതി ഉത്തരവിട്ടു. പ്രതിഭാഗം അഭിഭാഷകന്റെ അപേക്ഷ പ്രകാരം നവംബറിൽ നടക്കേണ്ടിയിരുന്ന കോടതി വാദം കേൾക്കൽ വരുന്ന ഒക്ടോബർ എട്ടാം തീയതിയിലേക്ക് മാറ്റി നിശ്ചയിച്ചു. പ്രോസിക്യൂഷന് കൃത്യമായ തെളിവുകളുള്ള കേസിൽ കടുത്ത ശിക്ഷ ഒഴിവാക്കാൻ പ്രതിഭാഗം പ്ലീ ബാർഗെയ്ൻ അല്ലെങ്കിൽ ഇൻസാനിറ്റി പ്ലീ പോലുള്ള നിയമ തന്ത്രങ്ങളിലേക്ക് കടക്കുമെന്നാണ് സൂചനകൾ.
https://www.facebook.com/Malayalivartha


























