Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

പ്രവാസികള്‍ക്ക് കുടുംബ, വാണിജ്യ, ടൂറിസ്റ്റ് സന്ദര്‍ശന വിസകള്‍ പുനരാരംഭിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

06 FEBRUARY 2024 11:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും പ്രവാസി എക്സലെൻസ് അവാർഡ്ദാനവും സംഘടിപ്പിച്ചു...

യുഎഇ സ്വകാര്യ മേഖലയിലെ ഏറ്റവും മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള ഔദ്യോഗിക പുരസ്കാരം കോഴിക്കോട് സ്വദേശി അനസ് കാതിയാരകത്തിന്; സമ്മാനത്തുക 24 ലക്ഷം രൂപയും സ്വർണ്ണ നാണയവും ആപ്പിൾ വാച്ചും...

മാപ്പ് തെരഞ്ഞെടുപ്പ് 2025 ഡിസംബർ 7 ഞായറാഴ്ച...

ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള അൽമസാർ എഡ്യൂക്കേഷൻ ഐപിഒയ്ക്ക് സൗദി അറേബ്യയിൽ മികച്ച പ്രതികരണം; 102.9 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷൻ: അന്തിമ ഓഹരി വില 19.50 സൗദി റിയാൽ...

നോർക്കയിൽ അംഗത്വം ലഭിച്ച ആദ്യ അമേരിക്കൻ മലയാളി അസോസിയേഷനായി 'മാപ്പ്'

പ്രവാസികള്‍ക്ക് കുടുംബ, വാണിജ്യ, ടൂറിസ്റ്റ് സന്ദര്‍ശന വിസകള്‍ ഫെബ്രുവരി ഏഴ് മുതല്‍ പുനരാരംഭിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. പുതിയ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് വിസ നല്‍കുന്നത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ തീരുമാനം. രാജ്യത്തെ വാണിജ്യ, സാമ്പത്തിക, ടൂറിസം പ്രസ്ഥാനങ്ങളെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. രാജ്യത്തെ വിവിധ റെസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ മാറ്റ പ്ലാറ്റ്‌ഫോം വഴി സന്ദര്‍ശന അപേക്ഷകള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വിസ ലഭ്യമാകുന്നതിനുള്ള ചില നിബന്ധനകള്‍...

പിതാവ്, അമ്മ, ഭാര്യ, കുട്ടികള്‍ എന്നിവര്‍ക്കായാണ് ഫാമിലി വിസകള്‍ അനുവദിക്കുക. അപേക്ഷിക്കുമ്പോള്‍ അപേക്ഷകന് 400 കുവൈറ്റ് ദിനാര്‍ ശമ്പളം ഉണ്ടായിരിക്കണം. മറ്റു ബന്ധുക്കളെ കൊണ്ടുവരണമെങ്കില്‍ അപേക്ഷകന് 800 കുവൈറ്റ് ദിനാര്‍ ശമ്പളത്തില്‍ കുറവുണ്ടാകാന്‍ പാടില്ല. സന്ദര്‍ശകരുടെ റൗണ്ട് ട്രിപ്പ് യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യണം. ദേശീയ എയര്‍ലൈനുകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എയര്‍ലൈനുകളിലൊന്നില്‍ വേണം ടിക്കറ്റെടുക്കാന്‍.

ഈ സന്ദര്‍ശനങ്ങള്‍ സ്ഥിരതാമസമാക്കി മാറ്റണമെന്ന് ആവശ്യപ്പെടില്ലെന്ന് രേഖാമൂലം എഴുതി നല്‍കണം. സന്ദര്‍ശന കാലയളവ് പാലിക്കുമെന്നും അപേക്ഷകര്‍ സത്യപ്രസ്താവന നല്‍കണം.
ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സന്ദര്‍ശകര്‍ക്ക് ചികിത്സ നല്‍കും. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ അനുവദിക്കില്ല. ഒരു സന്ദര്‍ശകന്‍ കാലാവധി കഴിഞ്ഞും താമസിക്കുകയാണെങ്കില്‍ നടപടി നേരിടേണ്ടി വരും. സന്ദര്‍ശകനും സ്പോണ്‍സര്‍ക്കുമെതിരെ സുരക്ഷാ നിയമ പ്രകാരം നിയമലംഘകര്‍ക്കായുള്ള നിയമ നടപടികള്‍ സ്വീകരിക്കും.

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഇലക്ട്രോണിക് വിസയായും ടൂറിസ്റ്റ് വിസകള്‍ ലഭിക്കുന്നതാണ്. കൂടാതെ 53 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പോര്‍ട്ട് ഓഫ് എന്‍ട്രിയില്‍ നിന്ന് നേരിട്ടും വിസ ലഭിക്കും.

ജിസിസി രാജ്യങ്ങളിലെ വിനോദസഞ്ചാരത്തിനുള്ള എന്‍ട്രി വിസകള്‍ മന്ത്രിതല പ്രമേയം നമ്പര്‍ (2030/2008) പ്രകാരം നിര്‍ദ്ദിഷ്ട തൊഴിലുകളും മാനദണ്ഡങ്ങളും പാലിക്കുന്നവര്‍ക്ക് മാത്രമാണ് നല്‍കുന്നത്.

വാണിജ്യ വിസ നല്‍കുന്നത് കുവൈറ്റ് കമ്പനിയോ സ്ഥാപനമോ സമര്‍പ്പിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ്. കമ്പനിയുടെ പ്രവര്‍ത്തനത്തിനും ജോലിയുടെ സ്വഭാവത്തിനും യോജിച്ച ബിരുദമോ അല്ലെങ്കില്‍ സാങ്കേതിക യോഗ്യതയോ ഉള്ളവര്‍ക്ക് മാത്രമായിരിക്കും ഈ വിസ ലഭിക്കുക.

ഫാമിലി വിസിറ്റ് വിസ നല്‍കുന്നത് 2022 ലാണ് കുവൈറ്റ് നിര്‍ത്തിവച്ചത്. രാജ്യത്ത് പുതിയ നിയന്ത്രണങ്ങളും വ്യവസ്ഥകളും നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നടപടി. രാജ്യത്ത് വിദേശികള്‍ പെരുകുന്നതും അനധികൃത താമസക്കാരുടെ സാന്നിധ്യവുമാണ് ഫാമിലി വിസിറ്റ് വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണമായത്. ഇത് ജനസംഖ്യയുടെ പകുതിയിലധികം വരുന്ന പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു.

നേരത്തെ കോവിഡ് കാലത്ത് കുടുംബ സന്ദര്‍ശക വിസ നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു. പിന്നീട് 2022 മാര്‍ച്ചില്‍ വിസാ നടപടികള്‍ പുനരാരംഭിച്ചു. എന്നാല്‍ ഈ സേവനം ആരോഗ്യമേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്കു മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. നിലവില്‍ ജീവിത പങ്കാളി, മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കാണ് ഫാമിലി വിസയ്ക്ക് യോഗ്യത ലഭിക്കുക. സഹോദരങ്ങള്‍ ഈ പരിധിയില്‍ വരില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (2 hours ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (2 hours ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (2 hours ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (3 hours ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (3 hours ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (5 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (5 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (5 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (6 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (6 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (6 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (6 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (6 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (6 hours ago)

Malayali Vartha Recommends