Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓസ്‌ട്രേലിയന്‍ താരം മാക്സ്വെല്ലിന്റെ വധു ഇന്ത്യന്‍-തമിഴ് വംശജ

27 FEBRUARY 2020 05:03 PM IST
മലയാളി വാര്‍ത്ത

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്സ്വെല്‍, തന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു. 2017 മുതല്‍ പ്രണയത്തിലായിരുന്ന ഇന്ത്യന്‍ വംശജയായ വിനി രാമനാണ് വധു. തമിഴ്‌നാട്ടില്‍ വേരുകളുള്ള വിനി രാമന്‍ ജനിച്ചതും വളര്‍ന്നതും ഓസ്‌ട്രേലിയയിലാണ്. ഓസ്‌ട്രേലിയയില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുന്ന വിനി രാമനും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.

വിനിയോടൊപ്പമുള്ള ചിത്രത്തോടൊപ്പം വിവാഹ വാര്‍ത്ത മാക്സ്വെല്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകരെ അറിയിച്ചത്. മാക്സ്വെല്‍ അണിയിച്ച മോതിരം കാണിച്ചാണ് വിനി സെല്‍ഫിയ്ക്കായി പോസ് ചെയ്തത്. വിനിയും ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരാഴ്ച്ച മുമ്പ് മാക്സി തന്നെ പ്രൊപ്പോസ് ചെയ്തെന്നും യെസ് എന്ന് ഉത്തരം നല്‍കിയെന്നും വിനി ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ഒരാഴ്ച്ച മുമ്പ് കഴിഞ്ഞിട്ട് ഞങ്ങള്‍ ഇപ്പോഴാണല്ലോ അറിഞ്ഞത് എന്നായിരുന്നു മാക്സ്വെല്ലിന്റെ ഐ.പി.എല്‍ ടീമായ കിങ്സ് ഇലവന്‍ പഞ്ചാബ് ഇതിന് നല്‍കിയ കമന്റ്.

ബിഗ് ബാഷ് ലീഗില്‍ മാക്സ്വെലിന്റെ ടീമായ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ഒരു പരിപാടിക്കിടെയാണ് മാക്‌സ് വെല്ലും വിനിയും കണ്ടുമുട്ടിയത്. ഐപിഎല്ലില്‍ ഇത്തവണ കിങ്‌സ് ഇലവന്‍ പഞ്ചാബാണ് മാക്സ്വെലിനെ സ്വന്തമാക്കിയത്.ഓസീസ് ടീമിലെ സഹതാരമായ ക്രിസ് ലിന്‍ ഉള്‍പ്പെടെയുള്ളവര്‍ മാക്‌സ്വെലിനും വിനിക്കും ആശംസകളുമായി രംഗത്തെത്തി.

മുപ്പത്തൊന്നുകാരനായ മാക്സ്വെല്‍ ഓസ്‌ട്രേലിയയ്ക്കായി ഏഴു ടെസ്റ്റുകളും 110 ഏകദിനങ്ങളും 61 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മൂന്നു ഫോര്‍മാറ്റിലും സെഞ്ചുറി നേടിയിട്ടുള്ള താരങ്ങളിലൊരാള്‍ കൂടിയാണ്.

ഇന്ത്യക്കാരിയെ പ്രണയിച്ചു വിവാഹം കഴിക്കുന്ന ആദ്യത്തെ ഓസീസ് താരമല്ല മാക്സ്വെല്‍. മുന്‍ ഓസീസ് താരം ഷോണ്‍ ടെയ്റ്റ് ഇന്ത്യന്‍ മോഡലായ മഷൂം സിന്‍ഹയെ വിവാഹം ചെയ്തത് 2014-ലാണ്. പാക്കിസ്ഥാന്‍ താരങ്ങളായ ശുഐബ് മാലിക്ക്, മൊഹ്സിന്‍ ഖാന്‍, ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്‍, ന്യൂസീലന്‍ഡ് താരം ഗ്ലെന്‍ ടേണര്‍ എന്നിവരെല്ലാം ഇന്ത്യന്‍ യുവതികളെയാണ് വിവാഹം കഴിച്ചത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഹസന്‍ അലി അടുത്തിടെയാണ് ഇന്ത്യന്‍ യുവതിയെ വിവാഹം ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... തൃശൂർ കാഞ്ഞാണിയിൽ നിയന്ത്രണം വിട്ട ബൈക്ക് പിക്ക് അപ്പ് വാനിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (21 minutes ago)

സങ്കടക്കാഴ്ചയായി... എംസി റോഡിലെ കുറ്റൂരിൽ വെച്ച് മിനി ലോറിയും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മിനി ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം  (34 minutes ago)

അഴിമതി നടത്തിയവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല...  (1 hour ago)

കമ്പനിയുടെ കളി കാണാനിരിക്കുന്നു... ​ഗൺമാൻമാർക്കെതിരെയുള്ള അന്വേഷണവും ഫേസ്ബുക്കിൽ നടപടിയും സൂചന മാത്രം, കരുത്തനാകാൻ വിഡി സതീശൻ  (1 hour ago)

ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം... രാജസ്ഥാനിലെ ബിക്കാനീറിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞ് വീശിയടിച്ച ശക്തമായ മണൽക്കാറ്റിൽ വ്യാപക നാശനഷ്ടം  (1 hour ago)

ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം ആഴത്തിലുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം... എട്ട് പേരെ കാണാതായി  (2 hours ago)

മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി.സതീശന് അഭിനന്ദനവുമായി നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലുഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി  (2 hours ago)

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ കിരീടം നിലനിർത്തി പിഎസ്‌ജി...  (2 hours ago)

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ദ്ധിപ്പിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍...  (2 hours ago)

സംസ്ഥാനത്ത് പരക്കെ മഴ... ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ നാലമ്പല പ്രവേശന നിയന്ത്രണം...  (3 hours ago)

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണസംഘം തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ (രണ്ട്) സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച പരി​ഗണിക്കും  (3 hours ago)

തൊഴിൽ വിജയവും വലിയ സാമ്പത്തിക നേട്ടങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

21.88 ലക്ഷം രൂപയുടെ അപഹരണം ഖാദി ബോർഡ് കാഷ്യറെ 7 കേസുകളിലായി 56 വർഷം തടവിനും, 2,80,000 രൂപ പിഴക്കും ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പറയുന്നതിനാൽ 8 വർഷം തടവനുഭവിക്കുകയും 2  (3 hours ago)

നെടുമങ്ങാട് പനവൂരിൽ ഒന്നര വയസുള്ള കുഞ്ഞ് മരണമടഞ്ഞത് അരുംകൊലയെന്ന് തെളിഞ്ഞു.... രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends