ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 92-ാം മിനിറ്റിൽ മലയാളി താരം ജിതിൻ. എം.എസ്സാണ് നോർത്ത് ഈസ്റ്റിന്റെ വിജയഗോൾ നേടിയത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച മോഹൻ ബഗാന് കടിഞ്ഞാണിട്ടാണ് നോർത്ത് ഈസ്റ്റിന്റെ വിജയം.
മോഹൻ ബഗാൻ 19 ഷോട്ടുകൾ പായിച്ചപ്പോൾ ആറ് ഷോട്ടുകളാണ് നോർത്ത് ഈസ്റ്റിന്റെ ഭാഗത്ത് നിന്നുണ്ടായത്. അതു മാത്രമല്ല, നോർത്ത് ഈസ്റ്റിന് നാല് മഞ്ഞക്കാർഡും ലഭിച്ചു. വിജയത്തോടെ നോർത്ത് ഈസ്റ്റ് വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കുകയും ചെയ്തു. മോഹൻ ബഗാന് ഈ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ തോൽവിയും വഴങ്ങേണ്ടി വന്നു.
"
https://www.facebook.com/Malayalivartha


























